Fact Check: വെറും 10 രൂപ ഫീസ്‌ വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍!

സാമൂഹികം

വിവരണം

FacebookArchived Link

“ഈ ഡോക്ടറെ ഈശ്വരൻ അനുഗ്രഹക്കട്ടെ…” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 6 2019 മുതല്‍ Jameesha Jas എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 4200 ക്കാളധികം ഷെയറുകളാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “പാവപെട്ട രോഗികളെ വെറും 10 രൂപക്ക് ചികിത്സിക്കുന്ന രൂപിണി എന്ന സഹോദരി. ഇശ്വരന്‍ അനുഗ്രഹിക്കട്ടെ…” ഇനത്തെ കാലത്ത് ഡോക്ടര്‍ മാര്‍ക്ക് എതിരെ അമിത പണം വാങ്ങിട്ടും രോഗികളെ ശരിക്ക് ചികില്സിക്കുന്നില്ല എന്ന ആരോപണങ്ങൾ ഉയർന്നു വരുന്ന കാലമാണ്. ഇങ്ങനെയൊരു കാലത്ത് ഇതു പോലെ പവപെട്ടവര്‍ക്ക് ഇത്ര കുറഞ്ഞ ചിലവില്‍ ചികിത്സ നല്കുന്ന ഇങ്ങനെയൊരു ഡോക്ടര്‍ ഉണ്ടാവുക എന്നത് ഒരു അത്ഭുതം തന്നെയാണ്‌. ഈ ചിത്രത്തില്‍ കാണുന്ന ഡോക്ടര്‍ രൂപിണി എവിടെയാണ് പ്രവർത്തിക്കുന്നത് എന്ന് പോസ്റ്റില്‍ അറിയിച്ചിട്ടില്ല. ഇത് പോലെയുള്ള ഒരു മാതൃക ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ നമുടെ നാട്ടില്‍ ഉണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

പോസ്റ്റിനു ലഭിച്ച കമന്റുകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഫെസ്ബൂക്ക് ഉപഭോക്താവിൻ്റെ കമന്റ്‌ ഞങ്ങളുടെ ശ്രദ്ധ നേടി. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി ഒരു സീരിയല്‍ നടിയാണ് എന്നിട്ട് വെറും ലൈക്കുകള്‍ കിട്ടാനായി ഉണ്ടാക്കി വെച്ച പോസ്റ്റ്‌ ആണ് ഇത് എന്ന് അഭിപ്രായം പ്രകടിപ്പിച്ച കമന്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ reverse image search നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ കാണാം.

മുകളില്‍ കാണുന്ന പോലെ ഈ ചിത്രം ഒരു മലയാളീ നടി നീരജയുടെതാണ് എന്ന് മനസിലാക്കുന്നു. 2013 മുതല്‍ തമിഴ്- മലയാളം പടങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് നീരജ. നീരജയുടെ ആദ്യത്തെ സിനിമ തമിഴിലായിരുന്നു.  ആരണ്യം എന്നായിരുന്നു ചിത്രത്തിൻ്റെ പേര്. അതിനു ശേഷം കതിര്‍ എന്ന തമിഴ് പടവും ഹലോ ദുബൈക്കാരന്‍ എന്ന മലയാളം പടവുമുള്‍പ്പെടെ പല സിനിമകളിലും നീരജ അഭിനയിച്ചിട്ടുണ്ട്.

ഞങ്ങള്‍ നീരജയുടെ ഫെസ്ബൂക് പ്രൊഫൈല്‍ പരിശോധിച്ചു. ഫെസ്ബൂകില്‍ നീരജയുടെ verified അക്കൗണ്ട്‌ ഉണ്ട്. പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രം നീരജയുടെ പ്രൊഫൈലിലും ഞങ്ങള്‍ക്ക് ലഭിച്ചു.

Archived Link

Neeraja Facebook

ഏപ്രില്‍ 1ന് നീരജ പങ്കു വെച്ച ഈ ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടിക്കുറിപ്പ് ഇപ്രകാരം: #ChidambaramRailwayGate #TamilMovie. നീരജയുടെ പുതിയ തമിഴ് പടം ചിദംബരം റെയില്‍വേ ഗേറ്റിലെ ഒരു ദ്രിശ്യത്തിന്‍റെ ചിത്രം ആണിത് എന്നാണ് ഈ പോസ്റ്റിലൂടെ മനസിലാക്കുന്നത്. ചിത്രം ഉപയോഗിച്ച ഒരു വ്യാജ കഥ പ്രചരിപ്പിക്കുകയാണ് പ്രസ്തുത പോസ്റ്റിലൂടെ ചെയ്യുന്നത് എന്ന് ഇതിലുടെ മനസിലാവുന്നു.

നിഗമനം

ഈ പോസ്റ്റ്‌ പുർണമായി വ്യാജം ആണ്. പോസ്റ്റില്‍ പറയുന്ന ഡോക്ടര്‍ രൂപിണി യഥാര്‍ത്ഥത്തില്‍ നീരജ എന്ന മലയാളി സിനിമ നടിയാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ ദയവായി വസ്തുത അറിയാതെ ഈ ചിത്രം ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

ചിത്രം കടപ്പാട്: നീരജ ഫേസ്ബൂക്ക് അക്കൗണ്ട്‌.

Avatar

Title:Fact Check: വെറും 10 രൂപ ഫീസ്‌ വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍!

Fact Check By: Harish Nair 

Result: False