
വിവരണം
“വലിയ ഒരു പാറയില്‍ തീര്‍ത്ത മഹാദേവന്‍റെ ശില്പം” എന്ന് തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലും വരെ പല ഹാഷകലില്‍ പല സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം മഹാദേവന്‍റെ ഒരു മനോഹരമായ ശില്പമാണ് എന്ന് വാദിച്ചിട്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചില പോസ്റ്റുകളുടെ സ്ക്രീന്ശോട്ടുകളും ലിങ്കുകലും താഴെ നല്‍കിട്ടുണ്ട്.

Archived Link |

Archived Link |
എന്നാല്‍ ഈ ശില്പം എവിടുത്തേതാണ് എന്ന് പോസ്റ്റുകളില്‍ വിവരം നല്കിട്ടില്ല. കൊല്ലങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ മഹാദേവന്‍റെ ശില്പം യഥാര്‍ത്ഥ്യമാണോ? യഥാര്‍ത്ഥ്യം ആണെങ്കില്‍ ഈ ശില്പം എവിടെയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നേടാനായി ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. ചിത്രം വ്യാജമാണ് എന്ന് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ എങ്ങനെയാണ് ഞങ്ങള്‍ ഈ വസ്തുത കണ്ടെത്തിയത്? ഇത് യഥാര്‍ത്ഥ ചിത്രം അല്ലെങ്കില്‍, യഥാര്‍ത്ഥ ചിത്രം എങ്ങനെയാണ്? നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങള്‍ ഇപ്രകാരമായിരുന്നു:

അന്വേഷണത്തില്‍ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വ്യാജ ചിത്രം ഉപയോഗിച്ച നിരവധി പോസ്റ്റുകളുടെ ലിങ്കുകളുടെ ഇടയില്‍ എന്‍.ഡി.ടി.വി. ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ ലിങ്ക് ലഭിച്ചു. ഈ വാര്‍ത്തയില്‍ എന്‍.ഡി.ടി.വി. യഥാര്‍ത്ഥ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

NDTV | Archived Link |
രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ രണ്ട് ചിത്രങ്ങള്‍ ഒന്നാനെയാണ് എന്ന് വ്യക്തമാക്കുന്നു. മഹാദേവന്‍റെ ശില്പം എഡിറ്റ് ചെയ്തിട്ടാണ് ഫോട്ടോയില്‍ കയറ്റിയത്.

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുള്ള ഒരു തീര്‍ത്ത സ്ഥലമാണ് ശ്രിഖണ്ഡ് മഹാദേവ് എന്ന ഈ വിശാലമായ ശിവലിംഗമുള്ളത്. സമുദ്ര തലത്തില്‍ നിന്ന് 17, 150 അടി ഉയരത്തിലുള്ള ഈ തീര്‍ത്ഥസ്ഥലം ഒരു വിനോദസഞ്ചാരത്തിന്‍റെ കേന്ദ്രവുമാണ്. എല്ലാ കൊല്ലം ആയിരക്കണക്കിന് ആള്‍ക്കാര്‍ ഇവിടെ ട്രെക്കിങ്ങിനായി വരും.


നിഗമനം
വിശാലമായ മഹാദേവിന്‍റെ ശില്പത്തിന്‍റെ ചിത്രം വ്യാജമാണ്. ഹിമാചല്‍ പ്രദേശിലെ കുലുവിലുള്ള ശ്രിഖണ്ട് മഹാദേവ് എന്ന വിശാലമായ ശിവലിംഗത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രമാണ്.
ചിത്രങ്ങള്‍ കടപ്പാട്: shrikhandmahadev.com, Shri Khand Maha Dev FB page

Title:വിശാലമായ മഹാദേവന്‍റെ ശില്പത്തിന്‍റെ ഈ ചിത്രം വ്യാജമാണ്…
Fact Check By: Mukundan KResult: False
