
വിവരണം
❤കേരള കാഴ്ചകൾ – Kerala Views❤ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 28 (2019) മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ചുവടെയുള്ളത്-

23 കാരിയായ ഇന്ത്യയെ കാത്തുരക്ഷിക്കുന്ന കൂട്ടത്തിലുള്ള ഒരു ധീര വനിത ഇൗ സഹോദരിക്ക് ഒരു സല്യൂട്ട്… എന്ന തലക്കെട്ട് നല്‍കിയാണ് ജമീഷ ജാസ് എന്ന വ്യക്തി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,900ല്‍ അധികം ലൈക്കുകളും 66ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രത്തിലുള്ളത് സൈനിക വനിത തന്നെയാണോ. ചിത്രത്തിലുള്ള സ്ത്രീ ആരാണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ സര്‍ച്ച് ചെയ്‌തതില്‍ നിന്നും ലഭിച്ച റിസള്‍ട്ടില്‍ നിന്നും ഫോട്ടോയിലുള്ളത് മലയാളം സിനിമ താരം വൈഗയാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. വൈഗ റോസ് എന്നാണ് നടിയുട യഥാര്‍ത്ഥ പേര്. അവരുടെ വേരിഫൈഡ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും ആര്‍മി യൂണിഫോം അണിഞ്ഞ മറ്റ് രണ്ട് ചിത്രങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ സലാം കാശ്‌മീര്‍ എന്ന സിനിമയില്‍ ആര്‍മി ഉദ്യോഗസ്ഥയായി വൈഗ അഭിനയിച്ചതാണ് ചിത്രങ്ങളെന്ന് കണ്ടെത്താനും കഴിഞ്ഞു.
വൈഗയുടെ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌ത ചിത്രങ്ങളും റിവേഴ്‌സ് ഇമേജ് സര്‍ച്ചിന്‍റെ സ്ക്രീന്‍ഷോട്ടും ചുവടെ-


Archived Link | Archived Link |
നിഗമനം
ചിത്രത്തിലുള്ളത് സിനിമ നടിയാണെന്നും അവര്‍ അഭിനയിച്ച ചിത്രത്തിലെ വേഷത്തില്‍ നിന്നമുള്ള ഫോട്ടോ മാത്രമാണ് ഫെയ്‌സ്ബുക്കില്‍ യഥാര്‍ത്ഥ പട്ടാളക്കാരിയെന്ന പേരില്‍ പ്രചരിക്കുന്നതെന്നും ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥയാണെന്ന വ്യാഖ്യാനം നല്‍കിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇത്തരം വ്യാജ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് ജനങ്ങള്‍ വസ്‌തുത എന്താണെന്ന് തിരിച്ചറിഞ്ഞിരിക്കണം.

Title:ചിത്രത്തിലുള്ളത് ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധീരവനിതയോ?
Fact Check By: Harishankar PrasadResult: False
