Fact Check: ചിത്രത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയോപ്പം ചിന്മയാനന്ദനല്ല ബിജെപി നേതാവ് ഹുകുംദേവ് യാദവാണ്…

രാഷ്ട്രീയം | Politics

വിവരണം

ഡിസംബര്‍ 16, 2019 മുതല്‍ കേന്ദ്ര മന്ത്രിയും അമേഠിയുടെ ബിജെപി എം.പിയുമായ സ്മൃതി ഇറാനിയുടെ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒരു കാവി വസ്ത്രം അണിഞ്ഞ വൃദ്ധന്‍റെ മുന്നില്‍ കയ്യുകള്‍ കൂപ്പി അഭിവാദ്യങ്ങള്‍ നല്‍കുന്നതായി നമുക്ക് കാണാംഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്:

“ബലാല്‍സംഗവീരന്‍ സ്വാമി ചിന്മയാനന്ദനില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന മുൻ ബാർ ഡാൻസറും സീരിയൽ നടിയുമായിരുന്ന

സ്മൃതി ഇറാനി ഇവരാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്‍റിൽ ഓരിയിട്ടത് 😁”

ചിത്രത്തില്‍ കാണുന്ന കാവി വസ്ത്രം അണിഞ്ഞ വ്യക്തി ഒരു യുവതിയെ പീഡിപ്പിച്ചു എന്ന് ആരോപണങ്ങള്‍ നേരിടുന്ന സ്വാമി ചിന്മയാനന്ദനാണ് എന്നാണ്  പോസ്റ്റില്‍ വാദിക്കുന്നത്. എന്നാല്‍ ബലാത്സംഗ ആരോപണങ്ങള്‍ നേരിടുന്ന സ്വാമി ചിന്മയാനന്ദിനാണോ സ്മൃതി ഇറാനി അഭിവാദ്യങ്ങള്‍ നല്‍കുന്നത്? ചിത്രത്തില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് നമുക്ക് അന്വേഷണത്തിലൂടെ കണ്ടെത്താം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് സ്മൃതി ഇറാനിയുടെ ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

ട്വീറ്റിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “ഈ ചിത്രത്തില്‍ കാണുന്ന നിങ്ങള്‍ അപകീര്‍ത്തിപെടുത്തുന്ന വ്യക്തി ഹുകുംദേവ് നാരായന്‍ യാദവാണ്. പദ്മ ഭൂഷന്‍ പുരസ്കാരം ലഭിച്ച ഹുകുംദേവ്ജി 1960 മുതല്‍ ഇദേഹം നിരന്തരമായി രാജ്യത്തിനെ സേവിക്കുകയാണ്. ദളിതരുടെയും പാവങ്ങളുടെയും ക്ഷേമത്തിനായി ഹുകുംദേവ്ജി വലിയ രിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദേഹം എന്‍റെ പ്രണാമം സ്വീകരിച്ചു എന്നത് എന്‍റെ അഭിമാനമാണ്

ഈ ട്വീറ്റില്‍ സ്മൃതി ഇറാനി മറ്റൊരു ട്വീട്ടിന് മറുപടി പറയുകയാണ്. എന്നാല്‍ ആ ട്വീറ്റ് ഇപ്പോള്‍ നിലവില്ല. എന്നാല്‍ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സ്മൃതി ഇറാനി മറുപടി നല്‍കിയ ആ ട്വീട്ടിന്‍റെ ആര്‍ക്കൈവഡ് ലിങ്ക് ലഭിച്ചു. സ്മൃതി ഇറാനി മറുപടി നല്‍കിയത് മഹിള കോണ്‍ഗ്രസിന്‍റെ സെക്രട്ടറി ഇന്ദ്രാണി മിശ്രയുടെ ട്വീറ്റിനാണ്. ഇന്ദ്രാണി മിശ്രയുടെ ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.

Archived Link

ട്വീറ്റിന്‍റെ പരിഭാഷ ഇപ്രകാരം: “ ദേ കണ്ടോ…മേഡം ‘റേപ്പ് ഗുരു’ വിന്‍റെ മുന്നില്‍ കൈ തൊഴുതു നില്കുന്നു,,,,എനിട്ട്‌ രാഹുല്‍ ഗാന്ധി മാപ്പ് പറയണമത്രേ…..സ്മൃതി ഇറാനിജി,,,,നിങ്ങള്‍ നാണം വിട്ടുവോ അതോ നാണം നിങ്ങളെ വിട്ടുവോ…” 

സ്മൃതി ഇറാനി ഈ ട്വീറ്റിന് മറുപടി നല്‍കിയതിനു ശേഷം ഇന്ദ്രാണി മിശ്ര ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. സ്മൃതി ഇറാനി പറയുന്നപ്പോലെ ചിത്രത്തില്‍ കാണുന്നത് ബലാത്സംഗ ആരോപണങ്ങള്‍ നേരിടുന്ന ചിന്മയാനന്ദ സ്വാമിയല്ല പകരം ബിജെപിയുടെ ബീഹാറിലെ മുതിര്‍ന നേതാവായ ഹുകുംദേവ് നാരായന്‍ യാദവാണ്. 2014ല്‍ ബീഹാറിലെ മധുബാനിയില്‍ നിന്ന് ലോകസഭ തെരിഞ്ഞെടുപ്പില്‍  ജയിച്ച ഇദേഹം എന്‍.ഡി.എ. ഒന്നില്‍ കേന്ദ്ര മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന് 2017ല്‍ മികിച്ച പാര്‍ലമെന്‍ററിയന്‍റെ സമ്മാനവും ലഭിച്ചിരുന്നു.

സ്വാമി ചിന്മായാനന്ദന്‍റെയും ഹുകുംദേവ് നാരായന്‍ യാദവിന്‍റെയും ചിത്രങ്ങളുടെ താരതമ്യം താഴെ നല്‍കിട്ടുണ്ട്. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം ഹുകുംദേവ് യാടവിന്‍റെ തന്നെയാണ് എന്ന് നമുക്ക് താരതമ്യം നോക്കിയാല്‍ മനസിലാക്കുന്നു.

നിഗമനം

സ്മൃതി ഇറാനിയിനോടൊപ്പം ചിത്രത്തില്‍ കാന്നുന്ന വ്യക്തി സ്വാമി ചിന്മയാനണ്ടാല്ല പകരം ബിജെപിയുടെ മുതിര്‍ന നേതാവായ ഹുകുംദേവ് നാരായന്‍ യാദവാണ്.

Avatar

Title:Fact Check: ചിത്രത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയോപ്പം ചിന്മയാനന്ദനല്ല ബിജെപി നേതാവ് ഹുകുംദേവ് യാദവാണ്…

Fact Check By: Mukundan K 

Result: False