2013ല്‍ മാവോയിസ്റ്റുകല്‍ സിപിഎമ്മിനെതിരെ നടത്തിയ കൂട്ടകൊലയുടെ ചിത്രങ്ങളാണോ ഇത്…?

രാഷ്ട്രീയം | Politics

വിവരണം

“പച്ച വെള്ളം ചവച്ചു കുടിക്കുന്ന മാവോയിസ്റ്റുകൾ 2013 ൽ സിപിഎം കാർക്കെതിരെ നടത്തിയ കൂട്ടക്കൊലയുടെ ചിത്രങ്ങൾ.. അന്ന് ബുദ്ധി ജീവികളുടെ കവിത എഴുത്ത് ഒന്നും കണ്ടില്ല 😁” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ രണ്ട് ചിത്രങ്ങള്‍ Sarath Vs എന്ന പ്രൊഫൈലില്‍ നിന്ന് CPI(M) Cyber Commune എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ അടിക്കുറിപ്പിനോടൊപ്പം നല്‍കിയ ചിത്രങ്ങളില്‍ ഒരു Business Standardന്‍റെ ഓണ്‍ലൈന്‍ ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടുമുണ്ട്. “സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ ഈ കൊല്ലം വെറും 11 മാസംകൊണ്ട് 120 സിപിഎം പ്രവര്‍ത്തകരെ കൊന്നു” എന്നാണ് ലേഖനത്തിന്‍റെ തലകെട്ട്. ഈ സ്ക്രീന്ശോട്ടിനോടൊപ്പം പോലീസുകാർ മൃതദേഹങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് നാം ചിത്രങ്ങളില്‍ കാണുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങള്‍ 2013ല്‍ നടന്ന സംഭവത്തിന്‍റെതാണോ? ചിത്രത്തില്‍  കാണുന്ന സംഭവം എപ്പോഴാണ് സംഭവിച്ചത് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ആദ്യം ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ രണ്ട് ചിത്രങ്ങൾ‍ പരിശോധിച്ചു. ആദ്യത്തെ ചിത്രം :

ഈ ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്  ചിത്രം 2009ല്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് അറിഞ്ഞു. 

The HinduArchived Link

ദി ഹിന്ദു 2009ല്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം 2009ല്‍ പശ്ചിമബംഗാളിലെ ലാല്‍ഗടില്‍ മാവോയിസ്റ്റുകള്‍ രണ്ട് സിപിഎം പ്രവർത്തകരെ ആക്രമിച്ചു കൊന്നു. ഈ സംഭവത്തിന്‍റെ ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തെ ചിത്രം:

ഈ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രവും 2013ല്‍ നടന്ന  സംഭവത്തിന്‍റെതല്ല എന്ന് മനസിലായി.

ഹിന്ദുവിന്റെ ഈ വാര്‍ത്ത‍ പ്രകാരം 2010ല്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ പശ്ചിമ ബംഗാളിലെ  മിദനാപ്പൂര്‍ ജില്ലയില്‍ ക്രൂരമായ കൊലപാതകം നടന്നിട്ടുണ്ടായിരുന്നു. ഈ കൊലപാതകങ്ങള്‍ മാവോയിസ്റ്റുകളാണ് നടത്തിയത് എന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രവും 2013ല്‍ നടന്ന ഒരു സംഭവത്തിന്‍റെതല്ല.

പോസ്റ്റില്‍ നല്‍കിയ Business Standardന്‍റെ വാര്‍ത്ത‍ സത്യമാണ്. പക്ഷെ ഈ വാര്‍ത്ത‍ 2013ലെതല്ല പകരം 2010ലേതാണ്. വാര്‍ത്ത‍യുടെ മുകളിൽ അപ്ഡേറ്റ് ചെയത തിയതി 2013ആണ് അത് കാരണം തെറ്റിധാരണ ഉണ്ടായേക്കാം. പക്ഷെ വാര്‍ത്ത‍യുടെ താഴെ ആദ്യം പ്രസിദ്ധികരിച്ച തിയതി 2010ആയി കൃത്യമായി എഴുതിട്ടുണ്ട്.

Business StandardArchived Link

കുടാതെ 2013ല്‍ ബംഗാളില്‍ നടന്ന മാവോയിസ്റ്റ് ആക്രമത്തിനെ കുറിച്ച് ഞങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയ ത്തിൻെറ വെബ്‌സൈറ്റില്‍ പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ചു വിവരങ്ങള്‍ താഴെ നല്‍കിട്ടുണ്ട്.

MHA Statistics

മുകളിൽ കാണുന്ന പോലെ 2013ല്‍ പശ്ചിമബംഗാളില്‍ ഒരേയൊരു മാവോയിസ്റ്റ് ആക്രമണം ഉണ്ടായി അതില്‍ ആരും മരിച്ചില്ല. 2009-2010 സിപിഎം പ്രവര്‍ത്തകരും മാവോയിസ്റ്റുകളും തമ്മില്‍ ഭയങ്കര സംഘർഷമുണ്ടായ കാലമാണ്. 2009ല്‍ ബംഗാളില്‍ 255 മാവോയിസ്റ്റ് ആക്രമണ സംഭവങ്ങളുണ്ടായി അതില്‍ 158പേര് കൊല്ലപെട്ടു. അതെ പോലെ 2010ല്‍ മാവോയിസ്റ്റ് ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു 350 ആയി, ഈ ആക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 258 ആയിരുന്നു. എന്നാല്‍ 2011-2014 വരെ ബംഗാളില്‍ മാവോയിസ്റ്റ് ആക്രമണത്തിന്‍റെ എണ്ണം വലിയ രിതിയില്‍ കുറഞ്ഞതായി നമുക്ക് കാണാം. 

2013ല്‍ മാവോയിസ്റ്റ് ആക്രമണത്തിന്‍റെ ഏറ്റവും വലിയ സംഭവം ഛത്തിസ്‌ഗടിലാണ് സംഭവിച്ചത്. 24 കോണ്‍ഗ്രെസ് നേതാക്കളെ മാവോയിസ്റ്റ് ഛത്തിസ്‌ഗദിലെ സുകുമയില്‍ ക്രൂരമായി വധിച്ചു. ഈ ആക്രമണത്തില്‍ മുന്‍ സംസ്ഥാന മന്ത്രി മഹേന്ദ്ര കര്‍മ, അന്നത്തെ പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നന്ദ് കുമാര്‍ പട്ടേല്‍ എന്നിവരും കൊല്ലപെട്ടു. 

The New Indian ExpressArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ 2013ല്‍ നടന്ന  സംഭവത്തിന്‍റെതല്ല. ചിത്രങ്ങള്‍ 2009-2010 കാലഘടത്തില്‍ മാവോയിസ്റ്റുകള്‍ കൊന്ന സിപിഎം പ്രവർത്തകരുടെതാണ്. 

Avatar

Title:2013ല്‍ മാവോയിസ്റ്റുകല്‍ സിപിഎമ്മിനെതിരെ നടത്തിയ കൂട്ടകൊലയുടെ ചിത്രങ്ങളാണോ ഇത്…?

Fact Check By: Mukundan K 

Result: Partly False