
വിവരണം
ഇനി ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം.
നമ്മുടെ ISRO യുടെ പുതിയ കണ്ടുപിടുത്തം
താഴെ ഉള്ള link ഇൽ click ചെയ്താൽ ഭൂമി കറങ്ങുന്നതു കാണാം അതിൽ പച്ച നിറമുള്ള കുത്തുകൾ കാണാം അതിൽ നമുക്ക് ഇഷ്ടമുള്ള ഇടത്ത് തൊട്ടു live Radio without earphone ഇൽ പാട്ട് കേൾക്കാം
Simply Amazing!!! ?Proud of Our ISRO,
Keep Sharing…Rsp
ഈ കൂട്ടുക്കാരിലേക്കും ഷയർ ചെയ്യു എന്ന തലക്കെട്ട് നല്കി പാടുo കൂട്ടുക്കാർ & ലൈവ് പാടും കൂട്ടുകാരും ലൈവും എന്ന പേരിലുള്ള ഒരു പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒരു ഗ്ലോബിന്റെ ചിത്രത്തോടൊപ്പം ജൂലൈ 30നു പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 18 ഷെയറുകളും 17 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

| Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഐഎസ്ഐര്‍ഒയുടെ കണ്ടുപിടുത്തമാണോ? എന്താണ് റേഡിയോ ഗാര്ഡന്? വസ്തുത പരിശോധിക്കാം.
വസ്തുത വിശകലനം
റേഡിയോ ഗാര്ഡന് എന്താണെന്ന് അറിയാന്‍ ഗൂഗിളില്‍ അതിനെ കുറിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ വിശദമായ വിവരങ്ങള്‍ തന്നെ ലഭിച്ചു. ആദ്യം തന്നെ ഐഎസ്ആര്‍ഒയുമായി ഈ വെബ്സൈറ്റ് സേവനത്തിന് ഒരു ബന്ധുവമുല്ലെന്നതാണ് വസ്തുത. നെതര്‍ലാന്‍ഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൗണ്ട് ആന്‍ഡ് വിഷന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ജൊനാതന്‍ പക്കി എന്ന വ്യക്തി രൂപം നല്കിയ റേഡിയോ സേവനങ്ങള്‍ ലഭിക്കുന്ന സംവിധാനമാണ് റേഡിയോ ഗാര്ഡന്. 2018ലെ കണക്ക് പ്രകാരം 8,000ല്‍ അധികം റേഡിയോ സ്റ്റേഷനുകള്‍ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും റേഡിയോ ഗാര്ഡന് എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കേള്‍ക്കാന്‍ കഴിയുമെന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. റേഡിയോ സ്റ്റേഷനുകള്‍ ലഭിക്കുന്ന ഈ സൗകര്യത്തിന് ഐഎസ്ആര്‍ഒയുമായി യാതൊരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും വേരിഫൈ.വിക്കി നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. കൂടാതെ ദ് ക്വിന്റ് എന്ന വെബ്സൈറ്റും ഈ നുണപ്രചരണത്തെ തള്ളി വസ്തുത പരിശോധന നടത്തിയതായും ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദ് ഗാര്ഡിയന് പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റേഡിയോ ഗാര്ഡന് സംരഭത്തെ കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.




| Archived Link | Archived Link | Archived Link |
നിഗമനം
ഐഎസ്ആര്‍ഒയുമായി യാതൊരു ബന്ധവും റേഡിയോ ഗാര്‍ഡന്റെ പ്രവര്‍ത്തനത്തിലില്ല എന്ന വസ്തുത കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും റേഡിയോ ഗാര്‍ഡന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:ഈ റേഡിയോ സ്റ്റേഷനുകള്‍ കേള്‍ക്കാന്‍ കഴിയുന്നതിന് കാരണം ഐഎസ്ആര്‍ഒയുടെ കണ്ടുപിടുത്തമാണോ?
Fact Check By: Dewin CarlosResult: False


