ജപ്പാന്‍ ഈ റോഡ്‌ വെറും 24 മണിക്കൂറിനുള്ളിലാണോ നിര്‍മിച്ചത്…?

അന്തര്‍ദേശിയ൦ | International

വിവരണം

FacebookArchived Link

“ജപ്പാനിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ 24 മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ റോഡാണ് ഈ കാണുന്നത്..!!

നമ്മുടെ രാജ്യത്താണെങ്കിൽ എത്ര സമയം എടുക്കും..?” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 11, 2019 മുതല്‍ ഒരു ചിത്രം Lady Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡിന്‍റെ ചുറ്റുവട്ടത്തില്‍ ഇംഗ്ലീഷിലെ U അക്ഷരത്തിന്‍റെ ആകാരത്തില്‍ ഒരു ബൈപാസ് പാലം വെറും 24 മണിക്കൂറിനുള്ളില്‍ ജപ്പാന്‍ നിര്‍മിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സാങ്കേതിക വിദ്യയില്‍ ഉന്നതമായ ഒരു രാജ്യമാണ് ജപ്പാന്‍.  നമ്മള്‍ ഇടയ്ക്ക് ജപ്പാന്‍ സാങ്കേതിക രംഗത്ത്  നേടുന്ന വികസനങ്ങളെ കുറിച്ച് കേള്‍ക്കാറുണ്ട്. എന്നാല്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന ഒരു റോഡിനെ ചുറ്റി ഒരു ബൈപാസ് പാലം വെറും 24 മണിക്കുറില്‍ നിര്‍മിക്കാന്‍ സാധിക്കുമോ? ലോകത്തില്‍ ഇത് പോലെയുള്ള അത്ഭുതം ചെയ്യാനുള്ള ശേഷിയുള്ള ഒരു രാജ്യമില്ല. എന്നാല്‍ ജപ്പാന്‍ ഈ അത്ഭുതം യാഥാര്‍ഥ്യമാക്കി മാറ്റിയോ? ഈ പാലത്തിന്‍റെ സത്യാവസ്ഥ എന്താണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്ന പാലത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പരിണാമങ്ങളില്‍ ഏറ്റവും താഴെ അടയാളപ്പെടുത്തിയ ട്വീറ്റ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന ഈ റോഡ്‌ 24 മണിക്കുരിലല്ല പകരം 2 മാസം കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് ട്വീറ്റില്‍ എഴുതിയതായി ശ്രദ്ധയില്‍ പെട്ടു. ട്വീറ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

TwitterArchived Link

എഫി സഹാരുദ്ദിന്‍ എന്ന ഈ ട്വീറ്റര്‍ ഉപഭോക്താവ് തന്‍റെ വാദത്തിനെ പിന്തുണയായി ഒരു ലിങ്കും പങ്ക് വെക്കുന്നു. ഈ ലിങ്ക് ഒരു ജാപ്പനീസ് വെബ്സൈറ്റിന്‍റെതാണ്. വെബ്‌സൈറ്റില്‍ ഈ റോഡിനെ കുറിച്ച് പ്രസിദ്ധികരിച്ച ലേഖനത്തിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FukuishimArchived Link

ഈ ലേഖനം ഗൂഗിളില്‍ പരിഭാഷ നടത്തി പരിശോധിച്ചപ്പോള്‍ ലേഖനത്തില്‍ നിന്ന് മനസിലാക്കുന്നത് ഇങ്ങനെ- ജപ്പാനിലെ ഫുകുയി നഗരത്തിന്‍റെ അടുത്ത്  ഫുകുയി പ്രേഫെക്ച്ചര്‍ എന്ന റോഡ്‌ 2018 ജൂലൈ മാസത്തില്‍ ഉണ്ടായ മണ്ണിടിച്ചില്‍ തകര്‍ന്നു പോയ്യിരുന്നു. അതിനു  ശേഷം ആണ് ഈ താല്കാലികമായ ബൈപാസ് റോഡ്‌ ഉണ്ടാക്കാന്‍ തിരുമാനിച്ചത്. ജൂലൈ മാസത്തില്‍ ആരംഭിച്ച പണി ഒക്ടോബര്‍ 31നാണ് പൂര്‍ത്തി ആയത്. ആതായത് ഈ റോഡ്‌ ഉണ്ടാക്കാന്‍ രണ്ട് മാസത്തേക്കാള്‍ അധിക സമയം വേണ്ടി വന്നു. പോസ്റ്റില്‍ പറയുന്ന പോലെ 24 മണിക്കുരിലല്ല ഈ റോഡ്‌ നിര്‍മാണം പൂര്‍ത്തിയായത്.

ഇതിനു മുമ്പേ ഇന്‍ഡോനേഷ്യയിലെ വസ്തുത അന്വേഷണ വെബ്സൈറ്റ് ആയ Turn Back Hoax എന്ന വെബ്സൈറ്റും Boomliveവും ഇത് പോലെയുള്ള പോസ്റ്റുകളുടെ വസ്തുത അന്വേഷണം നടത്തി, 24 മണിക്കുറില്‍ നിര്‍മിച്ച റോഡ്‌ എന്ന പ്രചരണം തെറ്റാണ്‌ എന്ന് കണ്ടെത്തിയിരുന്നു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ചിത്രത്തില്‍ കാണുന്ന റോഡ്‌ ഉണ്ടാക്കാന്‍ ജപ്പാന് രണ്ട് മാസത്തിലധികം സമയം വേണ്ടി വന്നിരുന്നു. ഈ റോഡ്‌ പോസ്റ്റില്‍ വാദിക്കുന്ന പോലെ 24 മണിക്കൂറിനുള്ളില്‍ നിര്മിച്ചതല്ല.

Avatar

Title:ജപ്പാന്‍ ഈ റോഡ്‌ വെറും 24 മണിക്കൂറിനുള്ളിലാണോ നിര്‍മിച്ചത്…?

Fact Check By: Mukundan K 

Result: False