
വിവരണം

Archived Link |
“ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവായ കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീ
IPSനു അഭിനന്ദനങ്ങൾ ….?️?️?️” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 10, മുതല്‍ Kinnam Katta Kallan എന്ന പേരുള്ള ഒരു ഫെസ്ബൂക്ക് പോസ്റ്റ് സുശ്രീ ഐ.എ.എസുടെ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 273 ഷെയറുകളാണ്. പോസ്റ്റിനോട് പ്രതികരിച്ചത് 1300ഓളം പേര്. അഭിനന്ദനം നല്‍കി 97 പേര് പോസ്റ്റില്‍ കമന്‍റും ചെയ്തിട്ടുണ്ട്. സാധാരണ സിവില്‍ സര്‍വീസ് പരിക്ഷ യ്ക്കു പങ്കെടുക്കാന്‍ 21 വയസാണ് ഏറ്റവും കുറഞ്ഞ പ്രായം. ലോകത്തില്‍ ഏറ്റവും അധിക സാമര്‍ത്ഥ്യ പരിക്ഷകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പരിക്ഷയായ യുപിഎസ്സി പരിക്ഷ പാസ് ആക്കാന്‍ പലര്‍ക്കും ഒരുപാട് സമയം എടുക്കാറുണ്ട്. അതിനാല്‍ വെറും 22 വയസില്‍ ആരെങ്കിലും സിവില്‍ സര്‍വീസ് പരിക്ഷ പാസായി എന്ന് പറഞ്ഞാല്‍ അവര്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ ആയിരിക്കും എന്ന് നമുക്ക് തോന്നും. പക്ഷെ യഥാര്‍ത്ഥത്തില്‍ 22 വയസുകാരിയായ സുശ്രീ തന്നെയാണോ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ച വ്യക്തി? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഗൂഗില്‍ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസ് റാങ്ക് ജേതാവിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് The Better India എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

The Better India | Archived Link |
മന്‍മോഹന്‍, അതായത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എസ്പിജി ഗാര്‍ഡിന്‍റെ മകള്‍ യുപിഎസ്സി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി എന്നാണ് വാര്‍ത്തയുടെ തലകെട്ട്. സുശ്രീയുടെ പിതാവ് എസ്പിജിയില്‍ ഗാര്‍ഡ് ആയിരുന്നു. അദ്ദേഹം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സുരക്ഷയ്ക്കായി നിയമിച്ച ഗാര്‍ഡ് മാരില്‍ ഒന്നായിരുന്നു. അതിനാല്‍ സുശ്രീക്ക് 14 വയിസ് ആയിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ സാധിച്ചു. അപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മാരെ കണ്ട് സുശ്രിക്കും ഐ.എ.എസ്. ഉദ്യോഗസ്ഥ ആകണം എന്ന് ആഗ്രഹം ഉണ്ടായി. 2017ല്‍ കൊടുത്ത സിവില്‍ സര്‍വീസ് പരിക്ഷേയില്‍ സുശ്രീ 151ആം റാങ്ക് വാങ്ങി യുപിഎസ്സി പരിക്ഷ പാസ് ആയി.
ഇതേ പോലെ ഹിന്ദി മാധ്യമ വെബ്സൈറ്റ് ആയ ആജ് തക് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയുടെ തലകെട്ട് നല്‍കിയത് ഇപ്രകാരമാണ്.


Aaj Tak | Archived Link |
പക്ഷെ തലക്കെട്ടിന്‍റെ തൊട്ടു താഴെ നല്‍കിയ അടിക്കുറിപ്പില്‍ കേരളത്തിലെ കൊല്ലം ജില്ല സ്വദേശിയായ സുശ്രീ ഈ കൊല്ലം, അതായത് 2017ല്‍ സിവില്‍ സര്‍വീസ് പരിക്ഷ പാസ് ആയ ഏറ്റവും പ്രായം കുറഞ്ഞ പരിക്ഷാര്‍ഥിയാന്നെണ് ആജ് തക് വ്യക്തമാക്കുന്നു. അതെ സുശ്രീ 2017 സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ച ഏറ്റവും പ്രായം കുറഞ്ഞ പരിക്ഷാര്‍ഥിയാണ്. പക്ഷെ സുശ്രീ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവില്‍ സര്‍വീസ് റാങ്ക് വാങ്ങിയ വ്യക്തിയല്ല എന്നാണ് വസ്തുത.
സിവില്‍ സര്‍വീസ് പരിക്ഷ പാസ് ആയ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി മഹാരാഷ്ട്രയിലെ ശേലെഗാവ് എന്ന ഗ്രാമത്തിലെ അന്‍സാര്‍ ഷെയ്ഖ് ആണ്.

മഹാരാഷ്ട്രയിലെ ജാല്‍ന ജില്ലയിലെ ബദനാപ്പുര്‍ താലുക്കിലെ ശേഴെഗാവ് എന്ന ഗ്രാമത്തില്‍ റിക്ഷാ ഡ്രൈവര്‍ ആയ യുനുസ് ഷെയ്ഖിന്‍റെ മകനായ അന്‍സാര്‍ ഷെയ്ഖ് ആണ് 2016 ല്‍, 21ആം വയസില്‍ സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ച്, സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ച ഏറ്റവും പ്രായം കുറഞ വ്യക്തിയായിത്.
ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള മാധ്യമ വെബ്സൈറ്റുകള്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ച അഞ്ച് പേരുടെ ഒരു പട്ടിക പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം : 1. അന്‍സാര്‍ ഷെയ്ഖ് (21 വയസ് -2016), 2. റോമന്‍ സയിനി (22 വയിസ്- 2013), 3. സ്വാതി മെന്ന നായക്, 4. അമൃതേഷ് ഔറംഗാബാദ്കര്‍ (22 വയിസ്, കൊല്ലം 2011) ഒടുവില്‍ 5. അങ്കുര്‍ ഗാര്‍ഗ് (22 വയിസ്,-2002). ഈ പട്ടിക താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
India Today | Archived Link |
TOI | Archived Link |
BYJUs | Archived Link |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായി തെറ്റാണ്. സുശ്രീ ഐ.എ.എസ്. 2017ല്‍ സിവില്‍ സര്‍വീസ് പരിക്ഷ പാസ് ആയ ഏറ്റവും പ്രായം കുറഞ വ്യക്തിയായിരുന്നു. പക്ഷെ സിവില്‍ സര്‍വീസ് പരിക്ഷ പാസ് ആയ ഏറ്റവും പ്രായം കുറഞ വ്യക്തി മഹാരാഷ്ട്രയിലെ അന്‍സാര്‍ ഷെയ്ഖ് ആണ്. 21 വയിസിലാണ് അന്‍സാര്‍ സിവില്‍ സര്‍വീസ് പരിക്ഷ ജയിച്ചത്.
ചിത്രം കടപ്പാട്: ഗൂഗിള്‍

Title:ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീയാണോ…?
Fact Check By: Mukundan KResult: False
