മലപ്പുറം കോട്ടക്കല്‍ നഗരസഭ 12 ആം വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അദ്ധ്യക്ഷയുമായിരുന്ന മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

“മുസ്ലീം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്ന മുഹ്സിന പൂവൻമഠത്തിലിന് അഭിവാദ്യങ്ങൾ

CPI(M) വെസ്റ്റ് വില്ലൂർ ബ്രാഞ്ച്” എന്ന വാചകങ്ങള്‍ക്കൊപ്പം മുഹ്സിനയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരണവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ഇതിനെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ ലഭ്യമായില്ല. അതിനാല്‍ ഞങ്ങള്‍ മുഹ്സിനയോട് നേരിട്ട് സംസാരിച്ചു. മുഹ്സിനയുടെ മറുപടി ഇങ്ങനെ: ഞാന്‍ മുസ്ലിം ലീഗ് വിട്ടു സി‌പി‌എമ്മില്‍ ചേര്‍ന്നു എന്ന പ്രചരണം തെറ്റാണ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം മുനിസിപ്പാലിറ്റി സീറ്റ് ഈയിടെ രാജിവച്ചിരുന്നു, അതിനെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാക പ്രചരണം ആരംഭിച്ചത്. എന്‍റെ പാര്‍ട്ടിയായ മുസ്ലിം ലീഗില്‍ നിന്നും മാറുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ അവഗണിക്കാനാണ് തീരുമാനം.”

മലയാള മനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ മുഹ്സിനയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്ത അനുസരിച്ച് മുഹ്സിനയും മറ്റ് ചില കൌണ്‍സിലര്‍മാരും സി‌പി‌എം പിന്തുണയോടെയാണ് സീറ്റ് നേടിയത്. ഈ സീറ്റുകളില്‍ നിന്നും രാജിവച്ച് പുറത്തുപോകാനാണ് ലീഗ് ആവശ്യപ്പെട്ടത്. മുഹ്സിന പാര്‍ട്ടി വിട്ടു സി‌പി‌എമ്മില്‍ ചേര്‍ന്നു എന്ന പ്രചരണം തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഓഫീസില്‍ നിന്നും ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക ചാനലായ ടി‌സി‌വി തിരൂര്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് താഴെ കാണാം:

കോട്ടക്കല്‍ നഗരസഭാ മുന്‍ അധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ പാര്‍ട്ടി വിട്ടു എന്ന വാര്‍ത്ത തെറ്റാണെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

കോട്ടക്കല്‍ നഗരസഭാ മുന്‍ അധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടിയായ മുസ്ലിം ലീഗ് ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നു എന്ന തരത്തിലെ വാര്‍ത്തകളെല്ലാം വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് മുഹ്സിന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ മുസ്ലിം ലീഗ് ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം...

Written By: Vasuki S

Result: False