സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത എപ്പോഴത്തേതാണ്..?

ദേശിയം

ചിത്രം കടപ്പാട്:DNA

വിവരണം

FacebookArchived Link

“#സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത കേരളത്തിലെ ദൃശ്യ- പത്ര മാധ്യമങ്ങളിലൂടെ നിങ്ങളറിഞ്ഞോ?? അറിയാൻ സാധ്യത കുറവാണ് കാരണം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു മുസ്ലീം നാമധാരിയുമില്ല  ഉണ്ടായിരുന്നെങ്കിൽ അങ്ങ് യമപുരിയിൽ ആയിരുന്നെങ്കിലും കേരളത്തിലെ പ്രളയം മാറ്റിവെച്ച് ഒരുമാസം അന്തി ചർച്ചയ്ക്ക് എടുത്ത് മുസ്ലീങ്ങൾക്ക് പൊതുസമൂഹത്തിനു മുന്നിൽ വീണ്ടും തീവ്രവാദ പട്ടം ചാർത്തി കൊടുത്തേനെ അങ്ങനെയാണ് ഇവിടുത്തെ മാധ്യമ ധർമ്മം…..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 15, 2019 മുതല്‍ ഒരു വീഡിയോ Social Democracy Mandavoor എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ നല്‍കിയ വീഡിയോ ഏതോ തമിഴ് മാധ്യമത്തില്‍ വന്ന വാര്‍ത്ത‍യുടെതാണ്. വാര്‍ത്ത‍യില്‍ സനാതന്‍ സന്സ്ഥ എന്ന തിവ്ര ഹിന്ദു സംഘടനയുമായി ബന്ധപെട്ട വൈഭവ് രുത്തിനെയും  മറ്റ് രണ്ട് പേരെയും മഹാരാഷ്ട്ര എ.ടി.എസിന്‍റെ ടീം നാലാസോപ്പരയില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. വൈഭവ് രുത്തിന്‍റെ വീട്ടില്‍ നിന്ന് വലിയ മാരകമായ ആയുധങ്ങളും, പിസ്റ്റളുകളും, ടെറ്റൊനടോരും, വിസ്ഫോടകത്തിന് വേണ്ടി ഉപയോഗിക്കുന്ന പോവ്ടെരും കണ്ടെത്തി എന്നാണ് വാര്‍ത്ത‍യില്‍ അറിയിക്കുന്നത്. എന്നാല്‍ പിടിയിലായ ഇവര്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ വലിയൊരു സ്ഫോടനത്തിന്‍റെ ഗൂഡാലോചന നടത്തുന്നുണ്ടായിരുന്നു അപ്പോഴാണ് ഇവര്‍ പിടിയിലായത് എന്നിട്ട് ഈ ഒരു സംഭവം മാധ്യമങ്ങളില്‍ എവിടെയും ആരും റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. എന്നാല്‍ സ്വാതന്ത്രദിനത്തില്‍ വലിയൊരു സ്ഫോടനം നടത്താനുള്ള ഗൂഡാലോചന പൊളിഞ്ഞ വാര്‍ത്ത‍ മാധ്യമങ്ങളില്‍ വന്നിട്ടില്ലേ? ഇത്തവണത്തെ സ്വാതന്ത്യദിനം  ലക്‌ഷ്യം വെച്ചിട്ട് വലിയ സ്ഫോടനം നടത്താനുള്ള ഗുധലോചന മഹാരാഷ്ട്ര എ.ടി.എസ്. പൊളിച്ച വാര്‍ത്ത‍ എപ്പോഴത്തേതാണ്? ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ മാധ്യമങ്ങള്‍ നമ്മളോട് മൂടിവച്ചുവോ? വാര്‍ത്ത‍യെ കുറിച്ചുള്ള യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അവേഷണം

വാര്‍ത്ത‍യെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ അന്വേഷിക്കാനായി ഓണ്‍ലൈന്‍ ഈ സംഭവത്തിന്‍റെ വിവരങ്ങള്‍ വെച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ച വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ വാര്‍ത്ത‍ ഈ അടുത്ത കാലത്തെയല്ല എന്ന് മനസിലായി. വാര്‍ത്ത‍ കഴിഞ്ഞ കൊല്ലം അതായത് 2018 ഓഗസ്റ്റ് 10ന് സംഭവിച്ചതാണ്. മുംബൈയിലെ നാലാസോപ്പറയില്‍ സനാതന്‍ സന്സ്ഥയുടെ നേതാവായ വൈഭവ് രൌത്തിന്‍റെ വീട്ടില്‍ മഹരാഷ്ട്ര എ.ടി.എസ്. റൈഡ് നടത്തി. റൈഡില്‍ എ.ടി.എസ്. ബോംബ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രി പ്രതിയുടെ വീട്ടില്‍ നിന്ന്‍ കണ്ടെത്തിയതായി മഹാരാഷ്ട്ര എ.ടി.എസ്. അധ്യക്ഷനായ അതുല്‍ ചന്ദ്ര കുല്‍ക്കര്‍ണി മാധ്യമങ്ങളെ അറിയിച്ചതായി വാര്‍ത്ത‍കളില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുനെയില്‍ 2017ല്‍ നടന്ന Sunburn ഫെസ്റിവലില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ സംഘത്തില്‍ പെറ്റ ഒരുത്തന്‍റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞതിനാല്‍ ഈ നീക്കം ഇവര്‍ ഉപേക്ഷിച്ചു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ബോംബ്‌ സ്ഫോടനം നടത്താനുള്ള ഗൂഡാലോചനയുണ്ടായിരുന്നു എന്നത് വാര്‍ത്ത‍കളില്‍ പറയുന്നില്ല. ഈ വാര്‍ത്ത‍ ദേശിയ തലത്തില്‍ പല പ്രമുഖ മാധ്യമങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു.  ഓണ്‍ലൈന്‍ വാര്‍ത്ത‍കളുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.

TOIArchived Link
ScrollArchived Link
The HinduArchived Link
Mumbai MirrorArchived Link
Maharashtra TodayArchived Link

ഇതേ സംഭവത്തിനെ കുറിച്ച് ദേശിയ ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയത വാര്‍ത്ത‍കള്‍ അവരുടെ യുടുബ് ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

https://youtu.be/NWTHL4dIXp4

മാതൃഭൂമി ഈ വാര്‍ത്ത‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ സംഭവത്തിനെ കുറിച്ച് രണ്ട് വാര്‍ത്ത‍കളാണ് മാതൃഭൂമി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുള്ളത്. ‘ഗോരക്ഷകരുടെ’ സങ്കേതങ്ങളിൽനിന്ന് വീണ്ടും ആയുധങ്ങൾ പിടിച്ചു”, “സനാതൻ സൻസ്ഥയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് മഹാരാഷ്ട്ര വീണ്ടും” എന്നി തലക്കെട്ട്‌ വെച്ചിട്ടാണ് വാര്‍ത്ത‍കള്‍ മാതൃഭൂമിയുടെ വെബ്‌സൈറ്റില്‍ പ്രസിധികരിചിട്ടുള്ളത്.

മാതൃഭുമിയും ചില ചെറിയ വാര്‍ത്താ മാധ്യമങ്ങളും  ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍യുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്.

MathrubhumiArchived Link
MathrubhumiArchived Link
ChayakkadaArchived Link
Daily HuntArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് ഒരു കൊല്ലം പഴയ സംഭവം തെറ്റിദ്ധരിപ്പിക്കുന്ന അടികുറിപ്പ് നല്കിയിട്ടാണ്. കഴിഞ്ഞ കൊല്ലം മഹാരാഷ്ട്ര എ.ടി.എസ്. പിടിച്ച സനാതന്‍ സന്സ്ഥയുടെ പ്രവര്‍ത്തകന്‍റെ വീട്ടില്‍ നടത്തിയ റൈഡിനെ കുറിച്ചുള്ള തമിഴ് വാര്‍ത്ത‍യുടെ വീഡിയോയാണ്. സ്വാതന്ത്രദിനത്തില്‍ സ്ഫോടനം നടത്താനിരുന്ന സംഘമാണ് ഇവര്‍ എന്നിട്ട് ഈ വാര്‍ത്ത‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്ന തരത്തിലുള്ള പ്രചരണം പൂര്‍ണ്ണമായി തെറ്റാണ്‌.

Avatar

Title:സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത എപ്പോഴത്തേതാണ്..?

Fact Check By: Mukundan K 

Result: False