
വിവരണം

Archived Link |
“നരേന്ദ്രമോഡി പഠിച്ചത് പത്താം ക്ലാസ് വരെ മാത്രം…. പഴയ അഭിമുഖം സോഷ്യല്‍ മീഡിയില്‍ വീണ്ടും വൈറലാകുന്നു…..” എന്ന വിവരണവുമായി ഒരു വീഡിയോ ഷാജി എന്‍.പി. എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ BCF Express എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ 2019 മെയ് 15 മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രിയുടെ പഴയ അഭിമുഖം വൈറല്‍ ആകുന്നു എന്ന കൈരളി ന്യൂസിന്‍റെ ഒരു വാ൪ത്തയാണുള്ളത്. വാ൪ത്തയില്‍ ഒരു വീഡിയോ കാണിക്കുന്നുണ്ട്. വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവായ രാജിവ് ശുക്ല യും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖം നടക്കുകയാണ്. നീങ്ങള്‍ എത്രവരെ പഠിച്ചു? എന്ന ചോദ്യത്തിന് മറുപടിയായി ചെറുപ്പത്തിൽ വീട് വിട്ടതിനാല്‍ ഹൈസ്കൂള്‍ വരെ മാത്രം പഠിക്കാന്‍ സാധിച്ചുള്ളു എന്ന് നരേന്ദ്ര മോദി അറിയിക്കുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ എം.എ. ബിരുദധാരിയാണ് എന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി വെറും പത്താംക്ലാസ് വരെ മാത്രമാണ് പഠിചത് എന്ന് എങ്ങനെ പറയുന്നു? യഥാര്‍ത്ഥ്യം എന്താണ് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
വീഡിയോയില്‍ കാണുന്ന രാജിവ് ശുക്ല പണ്ട് Zee TVക്ക് വേണ്ടി രൂബരൂ എന്ന ടോക്ക് ഷോ അവതരിപ്പിക്കാറുണ്ട്. ഈ ടോക്ക് ഷോയുടെ ഭാഗമായിട്ടാണ് അദേഹം നരേന്ദ്ര മോദിയുടെ അഭിമുഖം എടുത്തത്. ഈ അഭിമുഖത്തിന്‍റെ പൂർണ്ണ വീഡിയോ ഞങ്ങള്‍ യൂട്യൂബിൽ അന്വേഷിച്ചു. മുഴുവന്‍ അഭിമുഖം കാണിക്കുന്ന വീഡിയോ ഞങ്ങള്‍ക്ക് യൂട്യൂബിൽ ലഭിച്ചു. ഈ വീഡിയോ വായനക്കാര്‍ക്ക് വേണ്ടി താഴെ നല്‍കിട്ടുണ്ട്:
ഈ അഭിമുഖം എടുത്തത് 2001ലാണ്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന കാലത്താണ് നരേന്ദ്ര മോദി ഈ അഭിമുഖം നല്‍കിയത്. അഭിമുഖതിന്‍റെ അവസാന ഭാഗത്ത് രാജിവ് ശുഖ്ല മോദി യോട് തങ്ങള്‍ എത്ര വരെ പഠിച്ചു എന്ന് ചോദ്യം ചോദിച്ചപ്പോള്‍ മറുപടിയായി നരേന്ദ്ര മോദി പതിനേഴാം വയസില്‍ വീട് വിട്ടു പോയ കാരണം കൊണ്ട് ഹൈസ്കൂള്‍ വരെ മാത്രം പഠിക്കാന്‍ സാധിച്ചുള്ളു എന്ന് പറയുന്നു. എന്നാൽ മറുപടി സംഭാഷണം ഇവിടെ അവസാനിക്കുന്നില്ല. അതിനു ശേഷം ആര്‍എസ് എസിന്‍റെ ഒരു ഉന്നത നേതാവ് പഠനം പൂർത്തി ആക്കാന്‍ പ്രേരിപ്പിച്ചു. അതിനെ തുടർന്ന് ഞാന്‍ എക്സ്ട്ടര്‍നല്‍ പരിക്ഷ എഴുതി ഡല്‍ഹി സര്‍വകലാശാലയിൽ നിന്നും ബി. എ. ബിരുദധാരി ആയി. അതിനു ശേഷം ഞാന്‍ എക്സ്ട്ടര്‍നല്‍ പരിക്ഷ എഴുതി ബിരുദാനന്തര ബിരുദവും നേടി. ഞാന്‍ സര്‍വകലാശാലയുടെ ഗേറ്റ് പോലും കണ്ടില്ല പക്ഷെ ക്ലാസ്സില്‍ ഒന്നാമന്‍ ആയിരുന്നു എന്ന് നരേന്ദ്ര മോദി വ്യക്തമായി പറയുന്നുണ്ട്. മറുപടിയുടെ ആദ്യത്തെ ഭാഗം മാത്രം എടുത്ത് ശേഷമുള്ള ഭാഗം ക്രോപ്പ് ചെയ്ത് തെറ്റിധാരണ ഉണ്ടാക്കാനായി ഈ വീഡിയോ പ്രചരിപ്പിക്കുകയാണ്. നരേന്ദ്ര മോദി ബിരുദാനന്തര ബിരുദധാരിയാണ് എന്ന് അദേഹം വ്യക്തമായി പറയുനുണ്ട്.
ഇത് പോലെയുള്ള പോസ്റ്റുകളുടെ വസ്തുത പരിശോധന വേറെ ചില വെബ്സൈറ്റുകളും ചെയതിട്ടുണ്ട്. അവര്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദ്രഷിക്കുക.
The Wire | Archived Link |
Quint | Archived Link |
Scroll | Archived Link |
നിഗമനം
ഈ പോസ്റ്റ് പൂർണ്ണമായി വ്യാജമാണ്. നരേന്ദ്ര മോദിയുടെ അഭിമുഖത്തിന്‍റെ ക്രോപ്പ് ചെയ്ത വീഡിയോ ഉപയോഗിച്ച് തെറ്റിധാരണ സൃഷ്തിക്കുകെയാണ് ഈ പോസ്റ്റ്. നരേന്ദ്ര മോദി ബിരുദാനന്തര ബിരുദധാരിയാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും പത്താംക്ലാസ് വരെ മാത്രമാണോ പഠിച്ചത്…?
Fact Check By: Harish NairResult: False
