
വിവരണം
മഹമേരു പുഷ്പം അല്ലെങ്കിൽ ആര്യ പൂ എന്നറിയപ്പെടുന്ന പുഷ്പമാണിത്. ഇത് ഹിമാലയത്തിൽ കാണാം. എന്ന തലക്കെട്ട് നല്‍ക നാടന്‍ മീഡയ എന്ന പേജില്‍ ജൂലൈ 11 മുതല്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പോസ്റ്റ് ഇതുവരെ 1,200ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 420ല്‍ അധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

എന്നാല്‍ മഹാമേരു അല്ലെങ്കില്‍ ആര്യ പൂവ് എന്ന ഒരു പൂവുണ്ടോ? അത് ഹിമാലയത്തില്‍ കാണപ്പെടുന്നതാണോ? ചിത്രത്തില്‍ കാണുന്നതാണോ മഹാമേരു പുഷ്‌പം? വസ്‌തുത എന്താണെന്നത് പരിശോധിക്കാം.
വസ്‌തുത വിശകലനം
മഹാമേരു പുഷ്പം എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ തന്നെ ഇതൊരു കെട്ടുകഥയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ ലിങ്കുകളാണ് ആദ്യം തന്നെ കണ്ടെത്താന്‍ കഴിഞ്ഞത്. ഹോക്‌സ് ഓര്‍ ഫാക്‌ട് എന്ന വസ്‌തുത അന്വേഷണ വെബ്‌സൈറ്റ് ഒരു വര്‍ഷം മുന്‍പ് ഇംഗ്ലിഷില്‍ മഹാമേരു എന്ന പുഷ്‌പ്പത്തെ കുറിച്ച് വസ്‌തുത പരിശോധന നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞു. ഹോക്‌സ് ആന്‍ഡ് ഫാക്‌ട് റിപ്പോര്‍ട്ട് വിശദമാക്കുന്നതിങ്ങനെയാണ്-
മഹാമേരു എന്ന പുഷ്‌പം 400 വര്‍ഷം കൂടുമ്പോള്‍ മാത്രം പൂക്കുന്ന അപൂര്‍വ പുഷ്‌പമാണെന്നും ഇത് ഹിമാലയത്തിലാണ് കണ്ടെത്തിയിരിക്കുന്നതെന്നുമാണ് പ്രചരിക്കുന്ന കഥ. ഒരു വലിയ പുഷ്‌പത്തിന്‍റെ ചിത്രവും സാധാരണ മഹാമേരുവിന്‍റെ ചിത്രമാണെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനൊപ്പം കാണാന്‍ കഴിയും (എന്നാല്‍ നാടന്‍ മീഡിയ പേജില്‍ പ്രചരിക്കുന്ന ചിത്രം മറ്റൊന്നാണ്) സാധാരണ പ്രചരിക്കുന്ന ചിത്രം സൗത്ത് ആഫ്രിക്കയില്‍ കാണപ്പെടുന്ന കിങ് പ്രൊട്ടിയ, ജയന്‍റ് പ്രൊട്ടിയ തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന ചെടിയുടേതാണ്.
എന്നാല്‍ പിന്നെ മഹാമേരു എന്നാല്‍ എന്താണ്
മഹാമേരു എന്നാല്‍ ദ്വിമാന ആകൃതിയിലുള്ള ഒരു ശ്രീ യന്ത്രമാണ്. ഹിന്ദു, ജൈന, ബുദ്ധ പ്രപഞ്ചശാസ്ത്രത്തിന്‍റെ അഞ്ച് കൊടുമുടികളുള്ള പർവ്വതമായ മേരു പർവ്വതത്തിന് ഈ രൂപത്തിൽ നിന്നാണ് പേര് വന്നത്. അല്ലാതെ മഹാമേരു എന്ന പേരില്‍ ഒരു പുഷ്‌പം ഈ ലോകത്ത് തന്നെയില്ല.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്‌തപ്പോള്‍ ഇത് ഇന്‍റെനര്‍നെറ്റില്‍ നാളുകളായി പ്രചരിക്കുന്ന ഏതോ ഒരു പുഷ്‌പത്തിന്‍റെ ചിത്രമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു. മഹേമേരു എന്ന കെട്ടുകഥയില്‍ വെറുതെ നല്‍കിയ ഒരു ചിത്രം മാത്രമാണിത്.
ഹോക്‌സ് ഓര്‍ ഫാക്‌ട് റിപ്പോര്‍ട്ട്-

നിഗമനം
ഇല്ലാത്ത പുഷ്‌ത്തിന്‍റെ പേരില്‍ ഇന്‍റെര്‍നെറ്റില്‍ നിന്നും ലഭിച്ച ചിത്രം തെറ്റായി വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുകയാണ് പേജ് ചെയ്തിരിക്കുന്നത്. ഇത്തരം കെട്ടുകഥകള്‍ വിശ്വസിച്ച് പങ്കുവയ്ക്കുന്നതിന് മുന്‍പ് ഇന്‍റര്‍നെറ്റില്‍ എങ്കിലും ജനങ്ങള്‍ ഇതെകുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്.
