
വിവരണം
“ഇടത്തോട് ശാന്ത മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് .ഈ കുട്ടി ഇപ്പോൾ യാചക മാഫിയയുടെ കൈയിലാണ്. ദയവായി എവിടെയാണെന്ന് കണ്ടു പിടിക്കാൻ സഹായിക്കുക.” എന്ന അടികുറിപ്പ് ചേർത്ത് ഒരു ചിത്രം 2019 ഏപ്രില്‍ 30 മുതല്‍ Thampanoor Satheesh എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു കുട്ടി വൃദ്ധയുടെ കൈകളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കാണാം. ഈ വൃദ്ധ ഒരു ഭിക്ഷക്കാരിയാണെന്നും ഈ സംഭവം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണം സത്യമാണോ? യഥാര്‍ത്ഥത്തില്‍ ഇടത്തോട് ശാന്ത മെമ്മോറിയല്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണോ ചിത്രത്തില്‍ കാണുന്ന കുട്ടി? പോസ്റ്റില്‍ പറയുന്ന പോലെ കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷ യാചിക്കുവാൻ ഉപയോഗിക്കുന്ന സംഘം ഈ കുട്ടിയെ തട്ടി കൊണ്ട് പോയതാണോ? ഈ പോസ്റ്റിലെ ആരോപണം യഥാർത്ഥമാണോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ആദ്യം ഈ പോസ്റ്റിന്‍റെ കമന്റ് ബോക്സ് പരിശോധിച്ചു. അപ്പോള്‍ കമന്റ് ബോക്സില്‍ Gireesh Nedungadappally എന്ന വ്യക്തി ചെയത ഒരു കമന്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ആ കമന്റ് ഇങ്ങനെ:

ഈ വാര്‍ത്ത വ്യാജമാന്നെണ് ഇടത്തോട് പോലീസ് അദ്ദേഹത്തെ അറിച്ചതായി കമന്റില്‍ വ്യക്തമാക്കുന്നു. ഈ ചിത്രം ഇടത്തോടില്‍ എടുത്തതല്ലെങ്കില്‍ എവടെയാണ് എടുത്തത്…ഈ കുട്ടി ആരാണ്? ഈ വൃദ്ധയുമായി കുട്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ അതോ ഇല്ലയോ? എന്നി കാര്യങ്ങൾ അറിയാനായി ഞങ്ങള്‍ ഈ ചിത്രത്തിന്‍റെ reverse image search നടത്തി അന്വേഷിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങളില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യയുടെ സിറ്റിസന്‍ റിപ്പോര്‍ട്ടര്‍ സെക്ഷനില്‍ ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞു. ഈ ചിത്രം മുംബൈയിലെ ഹാജി അലി ദർഗ്ഗയുടെ മുന്നില്‍ എടുത്തതാണ് കിഡ്‌നാപ്പിംഗ് കേസ് ആയിരിക്കാം ഇത് അന്വേഷിക്കുക എന്ന വിവരണവും ഈ ചിത്രത്തിന്‍റെ ഒപ്പം നല്‍കിട്ടുണ്ട്. ഈ ചിത്രം പ്രസിദ്ധികരിച്ചത് 2019 ഏപ്രില്‍ 28 നാണ്. സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്:

Times of India | Archived Link |
കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഉപയോഗിച്ച സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പല പോസ്റ്റുകള്‍ ലഭിച്ചു. വ്യത്യസ്തമായ വിവരണത്തോടൊപ്പമായിരുന്നു ഈ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. മുന്‍ ബോളിവുഡ് നായികയും സുപ്രസിദ്ധ ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രം ഹാജി അലിയുടെ മുന്നില്‍ എടുത്തതാണ് ഇത് കിഡ്‌നാപ്പിംഗ് കേസ് ആയിരിക്കാം എന്നാണ് സുചിത്ര ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇതേ ചിത്രം ഉപയോഗിച്ച്, ഈ കുട്ടി ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ മുന്നില്‍ വെച്ചാണ് എടുത്തത് എന്ന അവകാശവാദം ഉന്നയിച്ചു ഒരു പോസ്റ്റ് ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ലഭിച്ചു.
ഏപ്രില്‍ 2 നാണ് ആജ് കാ സച്ച് എന്ന ഫെസ്ബൂക്ക് പേജ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതേ പോലെ ട്വിട്ടരിലും AICC ആവലാതി സെല്‍ ചെയര്‍പെര്‍സണ്‍ അര്‍ച്ചന ദാല്‍മിയ ഈ ചിത്രം ഏപ്രില്‍ 10ന് ട്വീറ്റ് ചെയ്തിരുന്നു. ഈ കുട്ടിയെ ഡല്‍ഹിയിലെ ജാമ മസ്ജിദിന്‍റെ അടുത്താണ് കണ്ടെത്തിയത്. ചിത്രത്തില്‍ കാണുന്ന വൃദ്ധയോടു ചോദിച്ചപ്പോള്‍ തന്‍റെ പേരകുട്ടി ആണെന്ന് അവര്‍ അറിയിച്ചു. ഇത് കിഡ്‌നാപ്പിംഗ് കേസ് ആയിരിക്കാം എന്നായിരുന്നു അര്‍ച്ചന ചെയ്ത ട്വീറ്റില്‍ എഴുതിയത്.
എന്നാല്‍ മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ ചാന്ദ്നി ചൌക്ക് മണ്ഡലത്തിന്‍റെ എംഎല്‍എയുമായ അലക ലാമ്പ ആധാര്‍ കാര്‍ഡ് സഹിതം ഇങ്ങനെ ട്വീറ്റ് ചെയ്ത് ഈ ട്വീട്ടിന് മറുപടി നല്‍കി:
ജാമ മസ്ജിദ് ഡല്‍ഹിയിലെ ചാന്ദ്നി ചൌക്ക് മണ്ഡലത്തില്‍ പെട്ടതാണ്. ഈ മണ്ഡലത്തിന്‍റെ എംഎല്‍എ ആയ അലക ലാമ്പ മറുപടി നൽകിയത് ഇങ്ങനെയാണ് ഈ കുട്ടി ഈ മുതഷിയുടെ പേരകുട്ടി തന്നെയാണ്.
നിഗമനം
ഈ പോസ്റ്റ് പൂർണ്ണമായി വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന കുട്ടി ശാന്ത മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിയല്ല. ഈ ചിത്രം പല വ്യത്യസ്ത വി വരണങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ഈ പോസ്റ്റില്‍ പറയുന്നത് വിശ്വസിക്കാന്‍ ആകില്ല.

Title:ഈ ചിത്രം ഇടത്തോട് ശാന്ത മെമ്മോറിയല്‍ സ്കൂള്‍ വിദ്യാർത്ഥി യുടെതല്ല! സത്യം എന്താണെന്ന് അറിയാം…
Fact Check By: Harish NairResult: False
