പ്രളയ കാലത്ത് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി വിമാനത്തില്‍ ഇരുന്ന്‍ സമോസ കഴിക്കുന്ന വീഡിയോയാണോ ഇത്…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

ഈയിടെയായി സംഭവിച്ച വെള്ളപ്പോക്കതിനെ തുടര്‍ന്നു വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി അദേഹത്തിന്‍റെ ലോകസഭ മണ്ഡലമായ വയനാട് സന്ദര്‍ശിച്ചിരുന്നു. . ഈ സംഭവത്തിന്‍റെ പശ്ച്യതലത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. “വയനാട് MP യുടെ ദുരിതാശ്വാസം. സമൂസ നന്നായി ഇഷ്ടപ്പെട്ട പോലെ ഉണ്ട്.. ഇങ്ങനെ തിന്നു മുടിപ്പിക്കാൻ ആയിട്ട് നെഹ്റു കുടുംബത്തിൽ പിറന്ന ഇങ്ങേർടെ മൂട് താങ്ങാൻ പ്രബുദ്ധ മതേതര ഇരട്ടത്താപ്പൻ മലയാളികളും…

കഷ്ടം തന്നെ മലയാളി ??‍♂️??‍♂️??‍♂️??‍♂️???

✈ *Look at Wayanad MP on aerial survey of flood affected areas, what a social service* ??”

എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 17, 2019നാണ് ഈ വീഡിയോ rk എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചത്. വിമാനത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി സമോസ കഴിക്കുന്നത് നാം വീഡിയോയില്‍ കാണുന്നു. എന്നാല്‍ വീഡിയോ വയനാടില്‍ നടന്ന ദുരിത കാലത്ത് വിമാനത്തില്‍  യാത്ര നടത്തുന്നതിന്‍റെ  ഇടയിലായിരുന്നുവെന്നാണ് പോസ്റ്റിലെ അടിക്കുറിപ്പില്‍ നിന്ന് മനസിലാക്കുന്നത്. എന്നാല്‍ വീഡിയോ രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുമ്പോള്‍ എടുത്തതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-vid ഉപയോഗിച്ച് വീഡിയോ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭ്യമായ ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങള്‍ ഇപ്രകാരമായിരുന്നു.

യുടുബില്‍ ഈ വീഡിയോ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് നമുക്ക് റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന്‍ മനസിലാകുന്നു. രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിച്ചത് ഈ മാസം 13നാണ്. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ അദേഹം വയനാടിലെ ജനങ്ങളെ അഭിനന്ദിച്ച് ട്വിറ്റരില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിനെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് എബിപി ന്യൂസ്‌ ഏപ്രിലില്‍ ഇതേ വീഡിയോ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. എബിപി ന്യൂസ്‌ അവരുടെ യുടുബ്‌ ചാനലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വീഡിയോയുടെ വിവരണത്തില്‍ വീഡിയോ രാഹുല്‍ ഗാന്ധി ഏപ്രിലില്‍ മദ്ധ്യ പ്രദേശില്‍ ശഹ്ടോള്‍ എന്ന സ്ഥലത്തില്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോള്‍ എടുത്ത വീഡിയോ ആണ് എന്ന് അറിയിക്കുന്നു. 

നിഗമനം

വയനാടില്‍ ദുരിതം ബാധിച്ച ജനങ്ങളെ കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധി സമോസ തിന്നുന്നു എന്ന പ്രചരണം തെറ്റാണ്‌. ഇത് കഴിഞ്ഞ ഏപ്രിലില്‍ മദ്ധ്യ പ്രദേശില്‍ എടുത്ത വീഡിയോയാണ്. അതിനാല്‍ വസ്തുത മനസിലാക്കിയതിനെ ശേഷം മാത്രം പ്രിയ വായനകാര്‍ വീഡിയോ ഷയര്‍ ചെയ്യുക എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Avatar

Title:പ്രളയ കാലത്ത് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി വിമാനത്തില്‍ ഇരുന്ന്‍ സമോസ കഴിക്കുന്ന വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False