അമേഠിയിൽ ബിജെപി നേതാവിനെ വധിച്ചത് ബിജെപിക്കാർ തന്നെയാണോ..?

രാഷ്ട്രീയം | Politics

വിവരണം

SouthLive Malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 30 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 10 മണിക്കൂർ കൊണ്ട് 1000 ഷെയറുകൾ കടന്നിരിക്കുന്നു. അമേഠിയിൽ സ്‌മൃതി ഇറാനിയെ വിജയിക്കാൻ സഹായിച്ച ബിജെപി നേതാവ് സുരേന്ദ്ര സിംഗിനെ വധിച്ചത് ബിജെപിക്കാർ തന്നെയാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിലെ ആരോപണം. ഇതേ വാർത്ത  southlive, newstruthlive, metrojournalonline , doolnews, reporter.live എന്നീ മാധ്യമങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്

archived linkSouthLiveNew FB post
archived linkreporterlive FB post
archived linkMetroJournalOnline FB post
archived linkdoolnews FB post

26 മെയ് 2019 നാണ് അമേഠിയിൽ പ്രാദേശിക ബിജെപി നേതാവ് സുരേന്ദ്ര സിംഗിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്.

വസ്തുതാ വിശകലനം

southlive  വാർത്തയിൽ നൽകിയിരിക്കുന്ന ആരോപണം ഞങ്ങൾ പല കീ വെർഡ്‌സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഈ വാർത്ത നിരവധി പ്രമുഖ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. business-standard, ndtv, scroll.in, indiatoday തുടങ്ങി എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വാർത്തയിൽ പോലും ബിജെപി പ്രവർത്തകർ ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് പരാമർശമില്ല. ദേശീയ മാധ്യമങ്ങൾ ഒന്നുംതന്നെ ബിജെപി പ്രവർത്തകരുടെ പങ്ക് പരാമർശിച്ചിട്ടില്ല.

ചില വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു. വായനക്കാർക്ക് പരിശോധിക്കാവുന്നതാണ്.

archived linkscroll
archived linkbusiness-standard
archived linkIndia today

“മുൻഗ്രാമത്തലവന്‍റെ കൊലപാതകത്തിൽ സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു. കേസിൽ ചില കൂടുതൽ വിവരങ്ങൾ ശേഖരിച്ച്  ഞങ്ങൾ അന്വേഷണം തുടരുകയാണ് എന്ന് ഉത്തർ പ്രദേശ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ അറിയിച്ചു ” എന്ന് business standard റിപ്പോർട്ട് ചെയ്യുന്നു.

“ഞങ്ങൾ സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർ ഒളിവിലാണ്. അവരെ വേഗം പിടികൂടും. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്.– ഉത്തർ പ്രദേശിലെ പോലീസ് മേധാവി ഓപി സിങ്‌ അറിയിച്ചു” എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇതേ വാർത്ത പ്രസിദ്ധീകരിച്ച newstruthlive എന്ന വാർത്താ മാധ്യമം  ബിജെപി പ്രവർത്തകരുടെ പങ്കിനെപ്പറ്റി എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്നാണ്  വാർത്തയിൽ നൽകിയിട്ടുള്ളത്. doolnews എന്ന മാധ്യമവും എൻഡിടിവി യുടെ പേര് പരാമശിച്ചു തന്നെയാണ് വാർത്ത നൽകിയിട്ടുള്ളത്. എന്നാൽ എൻഡിടിവി വാർത്തയിൽ ഇത്തരത്തിൽ യാതൊരു പരാമർശങ്ങളുമില്ല. വായനക്കാർക്ക് വാർത്ത പരിശോധിച്ചാൽ എളുപ്പം ബോധ്യപ്പെടുന്നതാണ്.

NewstruthliveArchived Link
archived link
reporter.live
archived link
doolnews
archived link
metrojournalonline

ഇതിനിടയിൽ യുപി പോലീസ് 2019 മെയ് 30 ന് ഇപ്രകാരം ട്വീറ്റ് ചെയ്തു. അമേഠിയിൽ നടന്ന കൊലപാതകത്തിനു ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് ഡിജിപി  ഒ പി സിംഗ് എവിടെയും പറഞ്ഞിട്ടില്ല.അപവാദ പ്രചാരണത്തിനെതിരെ നടപടി എടുക്കുന്നതാണ് ” – ഒരു ട്വീറ്റിന് മറുപടിയായി യുപി പോലീസ് അറിയിച്ചതാണിത്. ട്വീറ്റ് താഴെ കൊടുക്കുന്നു  

archived Twitter link

Archived Link

manoramaonline യുപി പോലീസിന്റെ ട്വീറ്റിനെ അവലംബിച്ചു വാർത്ത നൽകിയിട്ടുണ്ട്. താഴെയുള്ള ലിങ്ക് സന്ദർശിച്ചു വായിക്കാം

archived link
manoramanews

ഞങ്ങളുടെ വിശകലനത്തിൽ നിന്നും വ്യക്തമാകുന്നത് southlive, newstruthlive,  metrojournalonline , doolnews, reporter.live, എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അമേഠിയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയാണെന്ന് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. ദേശീയ മാധ്യമങ്ങളിലും ഇതേപ്പറ്റി വന്ന വാർത്തയിൽ ഇങ്ങനെ പരാമർശം കാണാനില്ല. അതിനാൽ തെറ്റിദ്ധാരണ പരത്തുന്ന ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:അമേഠിയിൽ ബിജെപി നേതാവിനെ വധിച്ചത് ബിജെപിക്കാർ തന്നെയാണോ..?

Fact Check By: Deepa M 

Result: False