
പ്രചരണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ആയി എത്തുന്നത് ആരൊക്കെ ആയിരിക്കും എന്നുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടു പിടിക്കുന്നു.
നിലവില്‍ ഒരു എം എല്‍ എ മാത്രമുള്ള ബിജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക എന്ന പേരില്‍ ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ വര്‍ക്കല മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് സുരേഷ് ഗോപി, തൃശൂര്‍ കെ സുരേന്ദ്രന്‍, വി വി രാജേഷ് നെടുമങ്ങാട്, ഇ ശ്രീധരന്‍ തിരുവനന്തപുരം സെന്‍ട്രല്‍, സുധീര്‍ ആറ്റിങ്ങല്‍, കരമന ജയന്‍ പാറശാല, ജേക്കബ് തോമസ് എറണാകുളം, പി പി മുകുന്ദന്‍ തിരുവനന്തപുരം, ടി പി സെന്‍കുമാര്‍ തിരുവനന്തപുരം, വി മുരളീധരന്‍ കഴക്കൂട്ടം, എം ടി രമേശ് ചെങ്ങന്നൂര്‍ മണ്ഡലം, ശിവന്‍കുട്ടി അല്ലെങ്കില്‍ സന്ദീപ് വാചസ്പതി അരുവിക്കര, കുമ്മനം രാജശേഖരന്‍ നേമം എന്നിങ്ങനെ സ്ഥാനാര്‍ഥികളെ പറ്റിയും മത്സരിക്കുന്ന മണ്ഡലങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തില്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

ഫാക്റ്റ് ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇങ്ങനെയൊരു സാധ്യതാ ലിസ്റ്റ് ബിജെപി നേതൃത്വം തയ്യാറാക്കിയിട്ടില്ല എന്ന് മനസ്സിലായി. വിശദാംശങ്ങള്‍ പറയാം
വസ്തുത ഇതാണ്
ഇതേപ്പറ്റി ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വാര്‍ത്താ മാധ്യമങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തില്‍ എന്നൊരു വാര്‍ത്ത കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ സംസ്ഥാന ബിജെപിയുടെ വെബ്‌സൈറ്റ് പരിശോധിച്ചു നോക്കി. അതിലും ഇങ്ങനെ ഒരു സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതിനെ കുറിച്ച് സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇതാണ്: “ഈ പ്രചരണം വസ്തുനിഷ്ഠമല്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക ബിജെപി തയ്യാറാക്കിയിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നതെയുള്ളു. പിന്നെങ്ങനെ അന്തിമ പട്ടിക തയ്യാറാക്കി എന്ന് പറയാനാകും..? സ്ഥാനാര്‍ഥി കളുടെ ലിസ്റ്റ് തയ്യാറായാല്‍ ഞങ്ങള്‍ അത് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ഔദ്യോഗികമായി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങള്‍ക്കൊന്നും സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തമില്ല.”
ബിജെപി സംസ്ഥാന നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്
നിഗമനം
പോസ്റ്റിലെ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ബിജെപി സംസ്ഥാന നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല എന്ന് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്

Title:‘നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ്’ എന്ന പ്രചാരണത്തിന്റെ സത്യമറിയൂ…
Fact Check By: Vasuki SResult: False
