
വിവരണം
ബിജെപി സഹയാത്രികനായ സംവിധായകന്‍ അലി അക്ബര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഇടയ്ക്കിടെ ഇരയാകാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ശ്രീകൃഷ്ണ വിഗ്രഹം മടിയില്‍ വച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ വളര്‍ത്തുനായ അതിനു മുകളിലൂടെ അലി അക്ബറുടെ മുഖത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതുമായ ഒരു ചിത്രം തന്‍റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ശ്രീകൃഷ്ണ ഭഗവാനെ അദ്ദേഹം അപമാനിച്ചു എന്ന തരത്തില്‍ ചിലര്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.
ശ്രീകൃഷ്ണ വിഗ്രഹത്തിനരുകില്‍ നായവന്ന ചിത്രം പ്രസിദ്ധീകരിച്ചതിന് ഖേദ പ്രകടനം നടത്തി അലി അക്ബര്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുവേ വൈറല്‍ ആയിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു ഖേദ പ്രകടന പോസ്റ്റ് അലി അക്ബര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
യാഥാര്‍ത്ഥ്യം അറിയാം
അലി അക്ബറുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പതിവായി തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ ഞങ്ങള്‍ ആദ്യം അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു.
പ്രസ്തുത ഖേദ പ്രകടനം വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിചിട്ടില്ലെന്നും അറിയിച്ചുകൊണ്ട് അദ്ദേഹം മറുപടി പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ അദ്ദേഹം ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം നായ വന്നു നില്‍ക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെ പറ്റി ഒരു വിശദീകരണം ഫേസ്ബുക്ക് ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ അലി അക്ബറോട് നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്: എന്‍റെ മടിയില്‍ ശ്രീകൃഷ്ണ വിഗ്രഹം ഇരുന്നപ്പോള്‍ ഞാന്‍ അരുമയോടെ വളര്‍ത്തുന്ന എന്‍റെ നായ അരികില്‍ വന്നതാണ്. എന്‍റെ മടിയില്‍ ആര് ഇരുന്നാലും അവള്‍ക്ക് ഇത്തിരി അസൂയ ഉണ്ട്. ഈ ചിത്രങ്ങള്‍ ഞാന്‍ തന്നെയാണല്ലോ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് ഉപയോഗിച്ച് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഞാന്‍ ഖേദ പ്രകടനം നടത്തിയെന്ന മട്ടില്‍ വ്യാജ പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്.
പോസ്റ്റിലെ വാര്‍ത്ത തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ഖേദപ്രകടനം നടത്തി മറ്റൊരു പോസ്റ്റ് അലി അക്ബര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റ് വ്യാജമാണ് എന്ന് അലി അക്ബര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:അലി അക്ബറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
