
ചിത്രം കടപ്പാട്: ഗൂഗിള്‍
വിവരണം

Archived Link |
“ഷൂനക്കി സംഘികളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് മുസ്ലിങ്ങൾക്ക് വേണ്ട” എന്ന അടിക്കുറിപ്പോടെ ജൂലൈ 23, 2019 മുതല്‍ Abdul Raza എന്ന പ്രൊഫൈലിലൂടെ SDPI-കേരളം എന്ന ഗ്രൂപ്പില്‍ ഒരു ചിത്രം പ്രച്ചരിപ്പിക്കുകെയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ ഒരു അവകാശവാദമുണ്ട്, ഈ അവകാശവാദത്തിന്‍റെ താഴെ മോഹന്‍ലാലിന്‍റെ കാലാപാണി എന്ന ചിത്രത്തിലെ ഒരു ദ്രിശ്യതിനോടൊപ്പം “ബ്രിടിഷ്കാരുടെ ഷൂനക്കി സംഘികള്‍ മുസ്ലിങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കണ്ട” എന്നൊരു അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ദില്ലിയിലെ ഇന്ത്യ ഗേറ്റില്‍ 95300 സ്വന്തന്ത്രസമാര സേനാനികളുടെ പേരുകള്‍ എഴുതിയിട്ടുണ്ട് അതില്‍ 61945 മുസ്ലിം പേരുകളാണ്. 65% മുസ്ലിങ്ങള്‍.”

അപ്പോള്‍ ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ സ്വാതന്ത്രസമര സേനാനികളുടെ 95300 പേരുകള്‍ എഴുതിയിട്ടുണ്ടോ? അതില്‍ 65% അതായത് 61945 പേരുകള്‍ മുസ്ലിങ്ങളുടെതാണോ? വസ്തുത എന്താന്നെണ് നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ വസ്തുത അറിയാനായി ബ്രിട്ടാന്നിയ എന്സിക്ലോപെഡിയ, വിക്കിപീഡിയ എന്നി വെബ്സൈറ്റുകളില്‍ നിന്ന് ഇന്ത്യ ഗേറ്റിനെ കുറിച്ച് വിവരങ്ങള്‍ പരിശോധിച്ചു. ഇന്ത്യ ഗേറ്റ് പോസ്റ്റില്‍ പറയുന്ന പോലെ സ്വാതന്ത്രസമര സേനാനികള്‍ക്കായി ഉണ്ടാക്കിയ സ്മാരകമല്ല. ഇന്ത്യ ഗേറ്റ് 1917ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മിച്ച ഒരു സ്മാരകമാണ്. പ്രഥമ വിശ്വയുധത്തിലും അഫ്ഘാനിസ്ഥാനിലും ബ്രിടിഷ്കാര്‍ക്കായി യുദ്ധം ചെയ്ത് മരിച്ച 70,000 സൈനികര്‍ക്കായി സമര്‍പ്പിച്ച ഒരു സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യ ഗേറ്റിമുകളില്‍ ഈ കാര്യം എഴുതിയിട്ടുണ്ട്.

ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ എഴുതിയ വിവരണത്തിന്‍റെ മലയാളം പരിഭാഷ ഇപ്രകാരം:
ഫ്രാന്‍സിലും, ഫ്ലാണ്ടാര്സിലും, മെസൊപ്പൊട്ടേമിയയിലും, പേര്‍ഷ്യയിലും, കിഴക്കന്‍ അഫ്രിക്കയിലും, ഗള്ളിപ്പോളിയും അന്യ സ്ഥലങ്ങളില്‍ സംമാനത്തോടെ വീരമൃത്യു വരിച്ച ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി മരിച്ചവര്‍ക്കായി…ഒപ്പം ഇന്ത്യയിലും അഫ്ഘാനിസ്ഥാനിലും മുന്നാമത്തെ അഫ്ഘാനിസ്ഥാന്‍ യുദ്ധത്തില്‍ റെക്കോര്‍ഡില്‍ പേരുള്ള മരിച്ചവരുടെ പവിത്ര ഓര്‍മയ്ക്കുമായി.

കുടാതെ ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ എഴുതിയത് വെറും 13,300 പേര് മാത്രം എഴുതിയിട്ടുല്ലോ. ഈ സൈനികരുടെ പേര് Commonwealth War Graves Commission ന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇന്ത്യ ഗേറ്റില്‍ പതിച്ച പേരുകളില്‍ പല മുസ്ലിം പേരുകളുമുണ്ട് പക്ഷെ സൈന്യത്തില്‍ സൈനികരുടെ മതം പരിഗണിക്കാറില്ല എന്ന് വ്യക്തമായി CWGC പറയുന്നു. അതിനാല്‍ അവര്‍ ഈ പേരുകളുടെ മതം എഴുതിയിട്ടില്ല.
India Gate Britannica | Archived Link |
India Gate Wikipedia | Archived Link |
ഇതേ പോലെയുള്ള പോസ്റ്റുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സാമുഹിക മാധ്യമങ്ങളില്‍ ഒരുപ്പാട് സമയം മുതല്‍ പ്രചരിക്കുന്നുണ്ട്. നിരവധി വസ്തുത അന്വേഷണം നടത്തുന്ന വെബ്സൈറ്റുകള്‍ ഈ അവകാശവാദത്തിന്‍റെ വസ്തുതന്വേഷണം നടത്തി തെറ്റായി കണ്ടെതിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ അവരുടെ വെബ്‌സൈറ്റില്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
TOI | Archived Link |
BOOM | Archived Link |
India Today | Archived Link |
Quint | Archived Link |
Fact Hunt | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായി തെറ്റാണ്. ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ 95300 പേരുകള്‍ എഴുതിയിട്ടില്ല പകരം വെറും 13,300 പേരുകള്‍ മാത്രമാണ് എഴുതിയിട്ടുള്ളത്. അതിലും മതത്തിന്‍റെ പേരില്‍ അവരെ വിഭജിച്ചിട്ടില്ല. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Title:ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ എഴുതിയ 95300 സ്വാതന്ത്യസമര സേനാനികളുടെ പേരുകളില്‍ 61945 മുസ്ലിം പേരുകളാണോ…?
Fact Check By: Mukundan KResult: False
