
വിവരണം
ഒസാമ ബിന്‍ ലാദന്റെ മകള്‍ ജോയയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ജോയ മതം മാറി ഹിന്ദു ആയശേഷം ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം.

ബിന്‍ ലാദന്റെ മകള്‍ ജോയയുടെയും പ്രതിശ്രുത വരന്റെയും എന്ന മട്ടില്‍ ഒരു ചിത്രവും ഒപ്പം ഒരു വിവരണവും പോസ്റ്റിലുണ്ട്. അത് ഇങ്ങനെയാണ്:
“ലോകത്തെ മുഴുവൻ ഇസ്ലാമിക ഖാലിഫേറ്റിൽ കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച് ചാവാലി പട്ടിയെ പോലെ അമേരിക്ക തല്ലിക്കൊന്ന ഒസാമ ബിൻ ലാദന്റെ മകൾ സോയ ഖാൻ ഹിന്ദു മതത്തിൽ ആകൃഷ്ടയായി മുംബൈ ആര്യസമാജത്തിൽ വെച്ച് ഹിന്ദു ധർമം സ്വീകരിച്ചു.
ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട മതമാണ് ഇസ്ലാം മതമെന്നും ഹിന്ദുമതവും ഹിന്ദു സംസ്കാരവുമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായതെന്നും സോയാ ഖാൻ മുംബൈയിൽ പറഞ്ഞു. ഫേസ്ബുക് വഴി പരിചയപ്പെട്ട ഭോജ്പുരി/ ബോളിവുഡ് നടൻ പ്രദീപ് ശർമയുമായി വിവാഹം ഉറപ്പിച്ചു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദമ്പതികൾക്ക് പൂർണ പിന്തുണയും സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്തു. ഈ വാർത്ത ഖേരളത്തിലെ ഒരു മതേതര ചാനലിലോ പത്ര-മാധ്യമങ്ങളിലോ വരില്ല എന്നതുകൊണ്ടാണ് ഇവിടെ പോസ്റ്റിട്ടത്. സോയ ഖാൻ – പ്രദിപ് ശർമ്മ ജോഡിക്ക് അഭിനന്ദനങ്ങൾ🌹
കടപ്പാട്”
എന്നാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെയാണ്
വസ്തുതാ വിശകലനം
പോസ്റ്റിലുള്ള ജോയയുടെ ചിത്രം:

ഒസാമ ബിന്‍ ലാദന്റെ മകള്‍ ജോയയുടെത് (ജോയ എന്നാണ് പോസ്റ്റിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ വിവരണത്തില്‍ സോയ ഖാന് എന്നുമാണ് നല്‍കിയിട്ടുള്ളത്.) എന്ന വിവരണത്തോടെ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം ഞങ്ങള്‍ നടത്തിയപ്പോള്‍ വന്ന റിസള്‍ട്ട് പ്രകാരം ഇത് പാകിസ്ഥാനി ചലച്ചിത്ര താരമായ സൈറ യൂസുഫ് ആണ്. സൈറയുടെ നിരവധി ചിത്രങ്ങളും വിവരണങ്ങളും ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്.

സൈറയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലും ഫേസ്ബുക്ക് അക്കൌണ്ടിലും അവര്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പാകിസ്ഥാനിലെ തന്നെ നടനും മോഡലുമായ സഹ്രോസ് സബ്സവരിയെയാണ് സൈര വിവാഹം കഴിച്ചത്.
സൈരയുടെയും മുന്‍ ഭര്‍ത്താവിന്റെയും ചിത്രം:

2012 ല്‍ വിവാഹിതയായ സൈര 2020 ഫെബ്രുവരിയില്‍ വിവാഹമോചിതയായി എന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ബിന്‍ ലാദന്റെ മകള്‍ ജോയയുടെത് എന്നാ പേരില്‍ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനി ചലച്ചിത്ര നടി സൈറ യൂസുഫിന്റെ ചിത്രമാണ്. ഒസാമ ബിന്‍ ലാദന്റെ കുടുംബത്തെ പറ്റി അന്വേഷിച്ചപ്പോള്‍ ഏതാണ്ട് 50 മക്കളും നിരവധി ഭാര്യമാരും ലാദനുണ്ടായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പെണ്മക്കളുടെ ചിത്രങ്ങള്‍ ആധികാരികതയുള്ള സൈറ്റുകളില്‍ ഒന്നും ലഭ്യമല്ല. ആണ്മക്കളുടെ ചിത്രങ്ങള്‍ ലഭ്യമാണ്.
ഇനി പോസ്റ്റിലെ അടുത്ത ചിത്രം:

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം കാണിക്കുന്നത് ഇത് പ്രദീപ് മൌര്യ തന്നെയാണ് എന്നാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പേര് പ്രദീപ് ശര്‍മ എന്നാണ്. എന്നാല്‍ ആ പേരില്‍ ഒരു ഭോജ്പുരി ഗായകനില്ല. പ്രദീപിന്റെ രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ഒന്നില്‍ ഈ ചിത്രം ഡിസ് പ്ലേ ഇമേജായി നല്‍കിയിട്ടുള്ളത് ഈ ചിത്രം തന്നെയാണ്.

ഭോജ്പുരി ഗായകനും അഭിനേതാവുമാണ് മൌര്യ. ഗോരഖ്പൂര്‍ ഫിലിംസിറ്റിയുടെ ഉടമയുമാണ്. ഇദ്ദേഹം ഒസാമ ബിന്‍ ലാദന്റെ മകളെ വിവാഹം ചെയ്യുന്നതായി ഇതുവരെ വാര്‍ത്തകള്‍ ഇല്ല.
പ്രദീപ് മൌര്യ ഭാര്യയായ ഇഷിക സിംഗ് രാജ്പുതുമായി നില്ക്കുന്ന ചിത്രം ആജ് തക് എന്ന മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൈറ യൂസുഫിന്റെയും പ്രദീപ് മൌര്യയുടെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കിയ ശേഷം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ഒസാമ ബിന്‍ ലാദന്റെ മകള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നതായോ ഹിന്ദു ഗായകനായ പ്രദീപ് മൌര്യയെ വിവാഹം കഴിക്കുന്നതായോ ഇതുവരെ വാര്‍ത്തകള്‍ ഇല്ല. ഒസാമയ്ക്ക് ഈ പേരില്‍ ഒരു മകള്‍ ഉണ്ടോ എന്ന കാര്യം പോലും അജ്ഞാതമാണ്. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ തീര്‍ച്ചയായും അത് വാര്‍ത്താ പ്രാധാന്യം നേടുമായിരുന്നു. പ്രചാരണത്തെ കുറിച്ച് പ്രദീപ് മൌര്യയുടെ പ്രതികരണമൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എങ്കിലും ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് ഉറപ്പിക്കാം.
ഏതാനും വസ്തുത അന്വേഷണ മാധ്യമങ്ങള്‍ ഇതേ വാര്‍ത്തയുടെ മുകളില്‍ വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റാണ്. ഒസാമ ബിന്‍ ലാദന്റെ മകള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നതായോ ഹിന്ദു ഗായകനായ പ്രദീപ് മൌര്യ എന്ന വ്യക്തിയെ വിവാഹം കഴിക്കുന്നതായോ ഇതുവരെ വാര്‍ത്തകള്‍ ഇല്ല. ഒസാമയുടെ മകളുടെ പേരില്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം പാകിസ്ഥാനി ചലച്ചിത്ര നടിയായ സൈറ യൂസുഫിന്റെതാണ്.

Title:FACT CHECK ഒസാമ ബിന്‍ ലാദന്റെ മകള്‍ ഹിന്ദു മതം സ്വീകരിച്ചുവെന്നും ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നുവെന്നും വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
