രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതി താക്കീത് നല്‍കിയോ…?

ദേശിയം

ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

FacebookArchived Link

“രാജ്യത്തിന്‍റെ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതിയുടെ താക്കീത്.” എന്ന പോസ്റ്റ്‌ ഓഗസ്റ്റ്‌ 16, 2019 മുതല്‍ Pratheesh R Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. വെറും 4 മണിക്കുരില്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 600 ഷെയറുകളും 260ഓളം ലൈക്കുകളുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ്‌ 5ന് രാജ്യസഭയില്‍ കാശ്മീരിന് വിശേഷ പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 രാഷ്‌ട്രപതി റദ്ദാക്കി എന്നറിയിച്ച് ജമ്മു കാശ്മീര്‍ പരിഷ്കാര ബില്‍ രാജ്യസഭയില്‍ കൊണ്ട് വന്നു. ഇതിനെ തുടര്‍ന്നു ചിലര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്കിയിരുന്നു. ഈ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച അദാലത്തിന് പരിഗണിക്കും എന്നറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് പോലെയുള്ള കേസുകളുമായി വന്നാല്‍ പിഴ ചുമത്തും എന്ന് സുപ്രീം കോടതി ഈ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ താക്കീത് നല്‍കിയോ? ഈ അപേക്ഷകളെ സുപ്രീം കോടതി തള്ളിയോ? യാദാര്‍ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ജമ്മു കാശ്മീര്‍ പരിഷ്കാര ബില്‍ രാജ്യ സഭ പാസ് ആക്കിയതിന്‍റെ പിറ്റേ ദിവസം അതായത് ഓഗസ്റ്റ്‌ 6ന് ഈ സന്ദര്‍ഭത്തില്‍ രാഷ്‌ട്രപതിയുടെ ഉത്തരവ് നിയമപരമല്ല കാരണം ഈ തിരുമാനം എടുക്കുന്നതിനെ മുമ്പേ ജമ്മു കാശ്മീരിലെ നിയമസഭയുടെ അഭിപ്രായം നേടിയില്ല എന്ന് ആരോപിച്ച് അഡ്വക്കറ്റ് എം. എല്‍. ശര്‍മ ഒരു അപേക്ഷ നല്കിയിരുന്നു.

എം. എല്‍. ശര്‍മ നല്‍കിയ അപേക്ഷകള്‍ക്കൊപ്പം കാശ്മീര്‍ ടൈംസ്‌ ദിനപത്രത്തിന്‍റെ എഡിറ്റരായ അനുരാധ ഭസിന്‍ ജമ്മു കാശ്മീരില്‍ നിലവില്‍ മാധ്യമങ്ങളുടെ മുകളിലുള്ളതും മറ്റു പ്രതിരോധങ്ങളും എടുത്ത് കളയാന്‍ ആവശ്യപെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.  ഈ രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്, അതായത് 16 ഓഗസ്റ്റിന്  പരിഗണിക്കും എന്നറിയിച്ചിരുന്നു. 

പോസ്റ്റില്‍ ആരോപിക്കുന്ന പോലെ സുപ്രീം കോടതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന രാഷ്‌ട്രപതിയുടെ ഉത്തരവിനെതിരെ പരാതികള്‍ നല്‍കിയാല്‍ പിഴ ചുമത്തും എന്ന വാര്‍ത്ത‍കള്‍ ഞങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇത് സുചിപ്പിക്കുന്ന യാതൊരു വാര്‍ത്ത‍കളും ഞങ്ങള്‍ക്ക് ലഭിച്ചില്ല.

ഏറ്റവും പുതിയതായ വാര്‍ത്ത‍കളില്‍ ജഡ്‌ജി പ്രമുഖന്‍ രഞ്ജന്‍ ഗോഗോയി ഹര്‍ജ്ജിക്കാരനെ ശാസിച്ചു എന്ന് വാര്‍ത്ത‍കളാണ് ലഭിച്ചത്.

ഇന്ന് രാവിലെ തന്നെ സുപ്രീം കോടതി ഈ ഹര്‍ജികള്‍ പരിഗണിച്ചു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പല ദേശിയ മാധ്യമങ്ങളും നല്‍കിട്ടുണ്ട്. അഡ്വക്കേറ്റ് എം.എല്‍. ശര്‍മ നല്‍കിയ പരാതികളില്‍ ന്യൂനതകള്‍ ചുണ്ടിക്കാണിച്ചു ഇതിനെ തിരുത്താന്‍ സുപ്രീം കോടതി ആവശ്യപെട്ടു. ഇതേ പോലെ മറ്റേ 5 പരാതികളും തിരുത്താന്‍ സുപ്രീം കോടതി ഹര്‍ജ്ജികാരായ വക്കിലന്മാരോട് നിര്‍ദേശിച്ചു. കാശ്മീരിലെ വക്കിലായ ശബിര്‍ ശകീളിനെയും ജഡ്ജി പ്രമുഖന്‍ രഞ്ജന്‍ ഗോഗോയി ശാസിച്ചു. ഈ ഹര്‍ജികള്‍ തിരുത്താന്‍ നിര്‍ദേശിച്ച്  കോടതി പിരിഞ്ഞു എന്നാണ് വാര്‍ത്ത‍കളില്‍ പറയുന്നത്.

India TodayArchived Link
Economic TimesArchived Link

കാശ്മീര്‍ ടൈംസ്‌ ദിനപത്രത്തിന്‍റെ എഡിറ്റരായ അനുരാധ ഭസിന്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു. കാശ്മീരില്‍ നിലവില്‍ തുടരുന്ന മാധ്യമങ്ങളുടെ മുകളിലുള്ള പ്രതിരോധങ്ങള്‍ അതുപോലെ ഇന്റര്‍നെറ്റിന്‍റെയും മറ്റ് വാര്‍ത്താവിനിമയ  മാര്‍ഗങ്ങളുടെയും മുകളിലുള്ള പ്രതിരോധങ്ങളും എടുത്ത് കളയണം എന്നായിരുന്നു അനുരാധ ഭസിന്‍ നല്‍കിയ അപേക്ഷ.

ഈ ഹര്‍ജി കേള്‍ക്കുമ്പോള്‍, “ജമ്മു കാശ്മീരില്‍ ലാന്‍ഡ്‌ലൈനും ബ്രോഡ്‌ബാന്‍റിന്‍റെയും മുകളിലുള്ള പ്രതിരോധങ്ങള്‍ ഇന്ന്‍ വൈകുന്നേരം വരെ മാറ്റും എന്ന് ഞാന്‍ മാധ്യമങ്ങളില്‍ വായിച്ചിരുന്നു.” എന്ന് ജഡ്ജി പ്രമുഖന്‍ ഗോഗോയി പരാമര്‍ശം നടത്തുകയുണ്ടായി.

നിയന്ത്രണങ്ങള്‍ കുറച്ചിട്ടുണ്ട് കാശ്മീര്‍ ടൈംസ്‌ ജമ്മുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട് എന്ന് സര്‍കാരിന് വേണ്ടി വാദിച്ച അറ്റൊര്ണീ ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറയുകയുണ്ടായി. ഇത് ഒരു സന്ദര്‍ഭോചിതമായ ഹര്‍ജിയാണ് അത് കാരണമാണ് കാശ്മീരില്‍ പൂര്‍ണ്ണമായി വാര്‍ത്താവിനിമയം സ്തംഭിച്ചിരിക്കുന്നു  എന്ന് ഹര്ജികാര്‍ കരുതിയിരിക്കുന്നത് എന്നും അദേഹം കോടതിയെ അറിയിച്ചു. 

ഈ അഭിപ്രായത്തിനോട് സമ്മതം അറിയിച്ച്, “സ്ഥിതിഗതികൾ ഏറ്റെടുക്കുന്നു, കോടതി ഏജൻസികളെ വിശ്വസിക്കണം”, എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത പറഞ്ഞു.

എല്ലാ ഹര്‍ജികളും അടുത്താഴ്ച ചീഫ് ജസ്റ്റീസിന്‍റെ ഉത്തരവ് വന്ന കഴിഞ്ഞതിനു ശേഷം കോടതി പരിഗണിക്കും എന്ന് വാര്‍ത്ത‍യില്‍ അറിയിക്കുന്നു.

എന്നാല്‍ സുപ്രീം കോടതി രാഷ്‌ട്രപതി ഒപ്പുവെച്ച് കശ്മീരില്‍ നിന്ന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന നിയമത്തിനെതിരെ കേസ് നല്‍കിയാല്‍ കോടതി പിഴ ചുമത്തും എന്നൊരു പരാമര്‍ശം എവിടെയും കണ്ടെത്തിയിട്ടില്ല.

നിഗമനം

പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. രാഷ്‌ട്രപതി ഒപ്പുവെച്ച നിയമമായ കാശ്മീര്‍ ഭേദഗതിക്കെതിരെ കേസ് നല്‍കിയാല്‍ പിഴ ചുമത്തും എന്നൊരു താക്കീത് സുപ്രീം കോടതി നല്‍കിയതായി എവിടെയും കണ്ടെത്തിയിട്ടില്ല.

Avatar

Title:രാഷ്ട്രപതി ഒപ്പുവച്ച് നിയമമായ കാശ്മീർ ഭേദഗതിക്കെതിരെ കേസുമായി വന്നാൽ പിഴ ചുമത്തുമെന്ന് സുപ്രിം കോടതി താക്കീത് നല്‍കിയോ…?

Fact Check By: Mukundan K 

Result: False