
വിവരണം
ഇന്ത്യയില്‍ ഏറ്റവും മികച്ച എംഎല്‍എയായി തിരഞ്ഞെടുത്ത ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് അഭിവാദ്യങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറെയധികം പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Archived Link |
എന്നാല്‍ പട്ടാമ്പി എംഎല്‍എ ഷാഫി പറമ്പിലിന് നിലവില്‍ ഇത്തരമൊരു അംഗീകാരമോ പുരസ്കാരമോ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും മികച്ച എംഎല്‍എയായി ഷാഫി പറമ്പില്‍ തിരഞ്ഞെടുകപ്പെട്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥയറിയാന്‍ പട്ടാമ്പി എംഎല്‍എ ഷാഫി പറമ്പിലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
നിലവില്‍ ഷാഫി പറമ്പിലിന് ഇത്തരമൊരു പുരസ്കാരം ലഭിച്ചിട്ടില്ല. 2015ല്‍ ആയിരുന്നു മികിച്ച എംഎല്‍എയ്ക്കുള്ള പുരസ്കാരത്തിന് അദ്ദേഹം അര്‍ഹത നേടിയത്. ടി.എന്‍.ശേഷന്‍ ചെയര്‍മാനായുള്ള ട്രസ്റ്റായിരുന്നു അന്ന് അവാര്‍ഡ് പ്രഖ്യാപിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച അവാര്‍ഡിന്‍റെ പേരില്‍ ഇപ്പോള്‍ ആരോ ഒരു പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നും ഇത് വ്യാജമാണ്. (ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി)
നിഗമനം
എംഎല്‍എയുടെ ഓഫിസ് തന്നെ ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് പ്രചരണത്തെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:ഇന്ത്യയിലെ ഏറ്റവും മികച്ച എംല്‍എയായി ഷാഫി പറമ്പിലിനെ തിരഞ്ഞെടുത്തോ?
Fact Check By: Dewin CarlosResult: False
