ഇത് അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പത്തിന്‍റെ ചിത്രമാണോ…?

കൌതുകം

മൈസൂര്‍ കൊട്ടാരത്തിലുള്ള ഒരു പുഷ്പം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന പുഷ്പത്തിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഈ പുഷ്പം അമ്പത് കൊല്ലത്തില്‍ ഒരിക്കല്‍ വിരിയുന്ന പുഷ്പമാണ്‌. ശംഖ് ആകൃതിയിലുള്ള ശംഖുപുഷ്പം എന്നാണ് അതിന്‍റെ പേരെന്ന് പോസ്റ്റില്‍ പറയുന്നു. കാഴ്ച്ചയിൽ കൌതുകം തോന്നുന്ന ഈ പുഷ്പതിനെ കുറിച്ച് ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ ഇങ്ങനെയൊരു പുഷ്പമില്ല, ഇത് ‘fake’ ആണ് എന്ന് തരത്തിലും അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ അറിയിച്ചു. അതിനാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തി. ‘ശംഖപുഷ്പത്തിന്‍റെ’ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “50 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ശംഖുപുഷ്പം മൈസൂർ രാജാ കൊട്ടാരത്തിലെ ഉദ്യാനത്തിൽ പൂത്തപ്പോൾ.” ഈ പോസ്റ്റ്‌ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. മുന്ന് കൊല്ലം മുന്നേ പ്രസിദ്ധികരിച്ച ഇത്തരത്തില്‍ പോസ്റ്റുകളില്‍ ഒന്നിനെ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

FacebookArchived Link

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമാങ്ങൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Pinterestല്‍ ഒരു പോസ്റ്റ്‌ ലഭിച്ചു. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മോകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിവരം പ്രകാരം ചിത്രം ശംഖപുഷ്പത്തിന്‍റെതല്ല പക്ഷെ യഥാര്‍ത്ഥത്തിലുള്ള ഒരു ശംഖിന്റേതാണ്. Hirtomurex Termachii (Kuroda, 1959) എന്നൊരു ഒച്ചിന്റെ ശരീരത്തിലുള്ള  ശംഖാണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത്. സമുദ്രത്തിലാണ് ഈ ഒച്ച് കാണപെടുന്നത്. ഈ ഒച്ചിന്റെ ശംഖ് ഉൾപ്പെടെയുള്ള ചിത്രം നമുക്ക് താഴെ കാണാം.

Source

പുഷ്പത്തിന്‍റെ പോലെയുള്ള ഈ ശംഖ് ‘ശംഖപുഷ്പം’ അല്ല. ഈ ഒച്ചിനെ  കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നോക്കുക. Hirtomurex Termachii എന്ന് ശാസ്ത്രീയ നാമമുള്ള ഇവയുടെ ജീവശാസ്ര്ത വിവരങ്ങള്‍ താഴെ നല്‍കിട്ടുണ്ട്.

Marine SpeciesArchived Link

നിഗമനം

ചിത്രത്തില്‍ കാണുന്നത് മൈസൂരിലെ രാജാകൊട്ടാരത്തില്‍ അമ്പത് കൊല്ലത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖപുഷ്പമല്ല. പകരം കടലിൽ കാണപ്പെടുന്ന യഥാര്‍ത്ഥത്തിലുള്ള ശംഖാണ്.

Avatar

Title:ഇത് അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പത്തിന്‍റെ ചിത്രമാണോ…?

Fact Check By: Mukundan K 

Result: False