
ചിത്രം കടപ്പാട്: ഇന്ത്യ ടുഡേ
വിവരണം
“ഇടത് വലത് മുന്നണികള്‍ അഞ്ചുവര്‍ഷം ഭരിക്കുമ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും പിന്നെ വിശ്രമം…കേരളത്തിലെ പോലെ മണ്ടന്മാരായ വോട്ടര്‍മാര്‍ ലോകത്ത് വേറെവിടെത്തും കാണില്ല” എന്നൊരു പ്രസ്ഥാവന നടന് സ്രിനിവാസനോടൊപ്പം ചെര്തിവേച്ച ഒരു ചിത്രം ഫെസ്ബൂക്കില്‍ വയരല്‍ ആവുകെയാണ്. Swaraj Tn Swaraj Tn എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. നടന് ശ്രിനിവാസന് രാഷ്ട്രിയ വിചാരങ്ങള്‍ പരസ്യമായി പരയാരിലെങ്കിലും സാമുഹ മാധ്യമങ്ങളില്‍ ശ്രിനിവാസന്റെ പേരില്‍ നിരവധി പ്രസ്താവനകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും തെറ്റാണെന്ന് അദേഹം ഇതിനെ മുംപേ ഞങ്ങലെ അറിയിച്ചിട്ടുണ്ട്. നടന് ശ്രിനിവാസനുടെ പേരില്‍ തെറ്റായി പ്രചരിക്കുന്ന ചില പ്രസ്താവനകളുടെ വസ്തുത അന്വേഷണം റിപ്പോര്‍ട്ടുകള്‍ താഴെ നല്കിയ ലിങ്കുകള്‍ സന്ദര്‍ശിച്ച് വായിക്കാം:
ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?
ഇതേ പരമ്പരയില്‍ പെറ്റ ഒരു പ്രസ്താവന പ്രസ്തുത പോസ്റ്റിലൂടെ പ്രച്ചരിക്കുന്നുണ്ടാകാം എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. ഈ പ്രസ്ഥാവന യഥാര്‍ത്ഥത്തില്‍ നടന് ശ്രിനിവാസന് നടത്തിയിരുന്നോ? യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

| Archived Link |
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്കിയ പ്രസ്ഥാവനയുമായി നടന് ശ്രിനിവാസന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. എന്നാല്‍ ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രസ്താവന ശ്രിനിവാസന് നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. അതിനാല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യം അറിയാന്‍ ഞങ്ങള്‍ ശ്രീനിവാസനുമായി നേരിട്ട്സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെയാണ്:

നിഗമനം
സാമുഹ മാധ്യമങ്ങളില്‍ നടന് ശ്രിനിവാസനുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകളില്‍ ഒന്നാണ് പ്രസ്തുത പോസ്റ്റിലുടെയും പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രസ്താവന നടന് ശ്രിനിവാസന് എവിടെങ്കിലും നടത്തിയതായി കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരത്തില്‍ ഒരു പ്രസ്ഥാവന താന്‍ നടത്തിയിട്ടില്ല എന്ന് നടന് ശ്രിനിവാസന് ഞങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
Title:കേരളത്തിലെ വോട്ടര്‍മാര്‍ക്കെതിരെ നടന് ശ്രിനിവാസന് ഇങ്ങനെയൊരു പ്രസ്താവന നടത്തിയോ?
Fact Check By: Mukundan KResult: False


