
വിവരണം
ഇന്ന് ഉച്ച മുതല്‍ ചേര്‍ത്തലയില്‍ നിന്നും ഒരു കുട്ടിയെ കാണാതായതായി വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് ആരോഗ്യം, യൂത്ത് ഐക്കണ്‍ മീഡിയ, സൗത്ത് വൈറല്‍ ഹെല്‍ത്ത് എന്നീ പേരിലുള്ള പേജുകളിലാണ് വ്യാപകമായും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ന് എന്ന് പേരില്‍ പ്രചരിപ്പിക്കുന്നത് ജൂണ്‍ 6 തീയതിയിലാണ്. ആരോഗ്യം ലൈഫ് എന്ന വെബ്‌സൈറ്റില്‍ ഇതെ തീയതിയില്‍ വന്ന വാര്‍ത്തകളാണ് പേജിലൂടെ പ്രചരിപ്പിക്കുന്നത്. 6ന് ഉച്ചയ്ക്ക് ചേര്‍ത്തല വാരനാട് ലിസ്യുനഗര്‍ പള്ളിയുടെ സമീപത്ത് നിന്നും ഒരു ആണ്‍കുട്ടിയെ കാണാതായി എന്നതാണ് വാര്‍ത്ത. കുട്ടി പഠിക്കുന്ന സ്കൂളിലെ ഐഡി കാര്‍ഡും ഫോണ്‍ നമ്പറും ഉള്‍പ്പടെ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയക്കാന്‍ ചേര്‍ത്തല പോലീസിന്‍റെ നമ്പറും നല്‍കിയിട്ടുണ്ട്.
16,000ല്‍ അധികം പേര്‍ ഇതുവരെ പോസ്റ്റ് ഷെയര്‍ ചെയ്‌തിട്ടുമുണ്ട്.
എന്നാല്‍ ഈ കുട്ടിയെ യഥാര്‍ത്ഥത്തില്‍ കാണാതായത് തന്നെയാണോ? അങ്ങനെയെങ്കില്‍ പോസ്റ്റില്‍ പറയുന്നത് പോലെ ജൂണ്‍ ആറിന് ഉച്ചയ്ക്ക് തന്നെയാണോ കാണാതായത്? കുട്ടിയെ തിരികെ രക്ഷകര്‍ത്താക്കള്‍ക്ക് സുരക്ഷിതമായി ലഭിച്ചോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത് പോലെ കുട്ടിയെ കാണാതായത് ആറിന് അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കാണാതായത് 5ന് ഉച്ചയോടെയാണെന്ന് പോസ്റ്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കുട്ടിയുടെ പിതാവ് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. മാത്രമല്ല അതെ ദിവസം തന്നെ വൈകിട്ട് കുട്ടിയെ ചേര്‍ത്തലയില്‍ നിന്നും 15 കിലോമീറ്റര്‍ അപ്പുറത്ത് നിന്നും കണ്ടെത്തിയെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ സംഭവം പ്രചരിച്ചതോടെ ഫോണ്‍കോളുകള്‍ ധാരാളമായി ഇപ്പോഴും എത്തുന്നുണ്ടെന്നും പിതാവ് പറഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റില്‍ പ്രച്ചര്‍പ്പിക്കുന്ന വിഷയത്തിന്‍റെ ഭൂരിഭാഗവും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കുട്ടിയെ തിരികെ കിട്ടയ ശേഷമാണ് ആരോഗ്യം ലൈഫ് എന്ന വെബ്‌സൈറ്റില്‍ ഇതുസബന്ധമായ വാര്‍ത്ത പങ്കുവച്ചിട്ടുള്ളതും പിന്നീട് മറ്റു പേജുകളിലൂടെ ഇത് പ്രചരിപ്പിക്കുകയും ചെയ്‌തിരിക്കുന്നത്. ഒരുപക്ഷം അവര്‍ തന്നെ വെബ്‌സൈറ്റിലൂടെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ച് അന്വേഷിക്കാതെയാവാം വാര്‍ത്ത പങ്കുവച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള കുട്ടിയെ കാണാതായി എന്നത് സത്യമാണെന്ന് ഒഴികെ എപ്പോഴാണ് കാണാതായതെന്നും കുട്ടിയെ തിരികെ കിട്ടയോ എന്നും ഒന്നും അന്വേഷിക്കാതെയാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. തീയതിയും തെറ്റായി നല്‍കിയതോടെ തെറ്റ്ദ്ധരിക്കപ്പെട്ടവരാണ് പോസ്റ്റ് പങ്കുവയ്ക്കുന്നതില്‍ അധികവും. അതുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ വസ്തുതകള്‍ സമിശ്രമായി മാത്രമെ ശരിയായി കണ്ടെത്താന്‍ കഴിയുകയുള്ളു.

Title:ചേര്‍ത്തലയില്‍ നിന്നും ജൂണ്‍ ആറിന് ഇങ്ങനെയൊരു കുട്ടിയെ കാണാതായോ?
Fact Check By: Harishankar PrasadResult: Mixture
