
കർഷകര്‍ ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളകളുടെ വിലയിടിവ്. കടം വാങ്ങിയും പലിശയ്ക്ക് എടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം വിലയിടിവ് അതിജീവിക്കാനാവാത്ത വെല്ലുവിളിയാണ്. വിലയിടിവ് മൂലം കർഷകർ വിളകൾ നശിപ്പിച്ചു കളയുന്നതിന്‍റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നാം കാണാറുണ്ട്. ഇപ്പോൾ കർഷകൻ തന്‍റെ കൃഷിയിടത്തില്‍ 200 ക്വിന്‍റല്‍ വിളവ് നശിപ്പിച്ചു കളയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ട്രാക്ടർ ഉപയോഗിച്ച് പാടത്ത് വിള ഉഴുതുമറിച്ച് കളയുന്ന കർഷകന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണം അനുസരിച്ച് ഇത് മഹാരാഷ്ട്രയിൽ നിന്നുള്ള സുനിൽ ബോർഗൂഡേ എന്ന കർഷകനാണ്. അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ നിഫാടെ താലൂക്കിലെ പ്രവർത്തകനും കൂടിയാണെന്നും കർഷക സമരത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിയാണെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.
ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സ്വന്തം കഞ്ഞിയിൽ മണ്ണ് വാരി ഇട്ടവർ…
മോദിയെ മുട്ടി മടക്കിച്ചു സ്വയം പട്ടിണി വിളിച്ചു വരുത്തി… മഹാരാഷ്ട്രയിലെ നാ സിക്കിലെ നിഫാഡ് താലൂക്കിലെ യുവ കർഷകനാണ് 33 വയസ്സുള്ള സുനിൽ ബോർഗുഡെ. അദ്ദേഹം കർഷകൻ മാ ത്രമല്ല കോൺഗ്രസ്സ് പാർട്ടിയുടെ നിഫാ ഡ് താലൂക്കിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൂടിയാണ്. ശ്രീമതി സോണിയാ ഗാന്ധിയുടെ ആഹ്വാന പ്രകാരം കർഷക സമരത്തെ മുന്നിൽ നിന്നും മറ്റുള്ളവർക്കൊപ്പം നയിച്ച വ്യക്തി കൂടിയാണ്. ഒരു മാസ ത്തോളം ഡൽഹിയിലും ഇയാൾ സമ രത്തിന് ഉണ്ടായിരുന്നു. അദാനി അംബാ നി ഉൾപ്പെടെ ആർക്കും തന്നെ തങ്ങളു ടെ കാർഷിക വിളകൾ വിൽക്കാൻ പാടില്ലന്നും ശരത് പവ്വാറിന്റെ അഗ്രികൾച്ചറൽ സൊസൈറ്റി അല്ലങ്കിൽ മഹാരാഷ്ട്ര സ്റ്റേറ്റ് അഗ്രികൾച്ചറൽ ബോർഡ് എന്നിവയിലൂടെ മാത്രമേ തങ്ങളുടെ വിളകൾ വിൽക്കാൻ പാടുള്ളു എന്നും ശക്തമായി നിലപാട് എടുത്തു ..
നാട് ഓടുമ്പോൾ നടുകെ ഓടണം എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ഇയാൾ പുല്ല് വില കൊടു ത്തു. 2022 -ൽ UP ഇലക്ഷന് മുൻപ് തന്ത്രശാലിയായ നമ്മുടെ പ്രധാനമന്ത്രി നേർ വഴിയെ നയിക്കാൻ പെടാ പാട് പെട്ടിട്ടും കേൾക്കാതെ തങ്ങൾക്ക് കുപ്പ കുഴി മാത്രം മതി എന്ന് ശാഠ്യം പിടിച്ച കർഷകരു ടെ മുന്നിൽ ആ കാർഷിക നിയമങ്ങൾ പിൻവലിച്ചു.
2023 ഫെബ്രുവരി 25 …. നാഷണൽ മാധ്യമങ്ങളിൽ ഒരു വാർത്ത…
“വില ഇടിവിനെത്തുടർന്ന് നാസിക്കിൽ കർഷകൻ തന്റെ സവാളക്കൃഷിത്തോട്ടം ഉഴുതു നശിപ്പിക്കുന്നു. കൃഷിക്ക് ചെലവാ യ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള മഹാരാഷ്ട്രയിലെ കർഷ കൻ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു. നാസിക്കിലെ നിഫാഡ് താലൂ ക്കിലെ സുനിൽ ബോർഗുഡെ എന്ന യുവകർഷകനാണു കൃഷി നശിപ്പിച്ചത്.
കൃഷി ചെയ്യാൻ ഒന്നരലക്ഷം രൂപ ചെ ലവായെന്നും വിളവെടുപ്പിൽ അതിന്റെ പകുതിപോലും ലഭിക്കില്ലെന്ന് ഉറപ്പായ പ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്ന തെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ 512 കിലോഗ്രാം സവാള വിറ്റ കർഷകന് ചെലവെല്ലാം കഴിഞ്ഞ് വെറും 2 രൂപയാണ് മിച്ചമായി ലഭിച്ചത്.”
നീന്താനറിയാത്ത മാടിനെ വെള്ളം കൊ ണ്ടു പോകും.. അനുഭവിച്ചോ?
കടപ്പാട്.”

ചിത്രത്തിലുള്ളത് സുനിൽ ബോര്‍ഗുഡെ എന്ന കർഷകനാണ് എന്ന കാര്യം വാസ്തവമാണെങ്കിലും അദ്ദേഹം കോൺഗ്രസ് പ്രവർത്തകനോ അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനോ അല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ അനേകം മാധ്യമങ്ങള്‍ പ്രസ്തുത സംഭവത്തെ അടിസ്ഥാനമാക്കി വാര്‍ത്ത നല്കിയിട്ടുണ്ട് എന്നു കണ്ടു. “ഉള്ളികൃഷി വന്‍നഷ്ടമായതിനെ തുടര്‍ന്ന് സുനിൽ ബോർഗുഡേ എന്ന കര്‍ഷകന്‍ കൃഷിക്ക് ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന സങ്കടത്തിൽ, വിളവെടുക്കാനിരുന്ന 20 ടൺ സവാള ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറിച്ചു നശിപ്പിച്ചു. കൃഷി ചെയ്യാൻ ഒന്നരലക്ഷം രൂപ ചെലവായെന്നും വിളവെടുപ്പിൽ അതിന്റെ പകുതിപോലും ലഭിക്കില്ലെന്ന് ഉറപ്പായപ്പോപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും നാസിക്കിലെ നിഫാഡ് താലൂക്കിലെ സുനിൽ ബോർഗുഡെ പറഞ്ഞു. അടുത്തിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ 512 കിലോഗ്രാം സവാള വിറ്റ കർഷകന് ചെലവെല്ലാം കഴിഞ്ഞ് വെറും 2 രൂപയാണ് മിച്ചമായി ലഭിച്ചത്.”

ഈ വാർത്തയാണ് മാധ്യമങ്ങളെല്ലാം തന്നെ നൽകിയിട്ടുള്ളത്. സുനിൽ ബോർഗുഡേ കോൺഗ്രസ് പ്രവർത്തകനാണെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണെന്നു മാധ്യമ വാർത്തകളിൽ ഒരിടത്തും പരാമർശമില്ല.
അതിനാൽ കൂടുതൽ വ്യക്തതക്കായി ഞങ്ങൾ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ് നസീം ഖാനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: നാസികില്‍ യുവകർഷകൻ ഉള്ളി മുഴുവൻ നശിപ്പിച്ചു കളഞ്ഞ വാർത്ത ഞങ്ങൾ ചര്‍ച്ച ചെയ്തിരുന്നു. എന്നാൽ സുനില്‍ ബോര്‍ഗുഡെ കോൺഗ്രസ് പ്രവർത്തകനല്ല. സുനിലിന് മാത്രമല്ല നിരവധി കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സർക്കാരിന്‍റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ ഞങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് കർഷകരെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ്. കര്‍ഷകന്‍ ഏതെങ്കിലും കക്ഷി-രാഷ്ട്രീയ പ്രവർത്തകനാണോ എന്ന് നോക്കിയല്ല ഞങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ ഒരുങ്ങുന്നത്. സുനിൽ ബോർഗുഡെ ഏതായാലും കോൺഗ്രസ് പ്രവർത്തകനല്ല എന്ന കാര്യം ഉറപ്പിച്ചു പറയാം.”
നിരവധി വാര്‍ത്താ ചാനലുകളും പ്രസ്തുത സംഭവത്തിന്‍റെ വീഡിയോ നല്‍കിയിട്ടുണ്ട്. ബിബിസി സംഭവത്തെക്കുറിച്ച് നൽകിയ യൂട്യൂബ് വാർത്തയിൽ സുനിൽ ബോര്‍ഗുഡെയുടെ വാക്കുകളും ചേർത്തിട്ടുണ്ട്.
നാസികില്‍ വിള നശിപ്പിച്ച കര്‍ഷകന്‍ സുനിൽ ബോർഗുഡെ ഒരു കോൺഗ്രസ് പ്രവർത്തകനാണ് എന്ന വാർത്ത പങ്കുവെക്കുന്നത് മലയാളത്തിൽ പ്രചരിക്കുന്ന ഏതാനും ഫേസ്ബുക്ക് പോസ്റ്റുകളിൽ മാത്രമാണ്. മറ്റൊരിടത്തും ഇങ്ങനെ ഒരു വാർത്ത കാണാനില്ല
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മഹാരാഷ്ട്രയിലെ നാസികില്‍ വിലയിടിവ് മൂലം 200 ക്വിന്‍റൽ ഉള്ളി ട്രാക്ടർ ഉപയോഗിച്ച് നശിപ്പിച്ച സുനിൽ ബോര്‍ഗുഡെ കോൺഗ്രസ് പ്രവർത്തകനാണ് എന്ന പ്രചരണം തെറ്റാണ്. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:മഹാരാഷ്ട്രയില്‍ വിലയിടിവ് മൂലം വിള നശിപ്പിച്ചു കളയുന്ന കര്‍ഷകന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനല്ല, സത്യമറിയൂ…
Fact Check By: Vasuki SResult: MISLEADING
