
വിവരണം
യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 2000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം
“#നെന്മമരം DK ശിവകുമാറിന്റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്ഡിൽ കണ്ടെത്തിയ പണം
#ശിവകുമാർ_പാവാടാ ?” എന്ന അടിക്കുറിപ്പോടെ ഭാരത സർക്കാർ 2016 ൽ പുറത്തിറക്കിയ 2000 500 എന്നീ നോട്ടുകൾ കെട്ടുകളായി അടുക്കി വച്ചിരിക്കുന്ന ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.

archived link | FB post |
കണക്കിൽ പെടാത്ത സ്വത്ത് കൈവശം വച്ചിരിക്കുന്നു എന്ന കുറ്റം ചുമത്തി കർണ്ണാടകയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ ആരംഭിച്ചു എന്ന വാർത്ത പുറത്തു വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. ഈ പോസ്റ്റിൽ ആരോപിക്കുന്നത് ചിത്രത്തിൽ നൽകിയിരിക്കുന്ന നോട്ടുകെട്ടുകൾ ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണ് എന്നാണ്. ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം google reverse image വഴി പരിശോധിച്ചു നോക്കി. ഇതേ ചിത്രം നിരവധി വിവരണങ്ങളോടെ കുറെ നാളായി ഇന്റർനെറ്റിൽ പ്രചരിക്കുകയാണ് എന്ന് പരിശോധനാ ഫലങ്ങൾ കാണിക്കുന്നു. പോസ്റ്റിലെ ചിത്രത്തില്‍ റിപ്പബ്ലിക് ടിവിയുടെ വാട്ടര്‍ മാര്‍ക്ക് ഉണ്ട്. അതിനാല്‍ ഇത് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥതയിലുള്ള ചിത്രമാണെന്ന് ഉറപ്പിക്കാം.

തുടർന്ന് ഞങ്ങൾക്ക് ട്വിറ്ററിൽ കർണാടകയിലെ കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ 2018 ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു.ട്വീറ്റ് ഇങ്ങനെയാണ് ”
ഞങ്ങളെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡിഎസും തമ്മിൽ നിശബ്ദ ധാരണയുണ്ട്. ധാതുസമ്പത്ത് വീണ്ടും കൊള്ളയടിക്കാൻ # റെഡ്ഢി സഹോദരന്മാരും ബിജെപിയിൽ ചേർന്നു.
2013 ൽ കർണാടക അവരെ പരാജയപ്പെടുത്തി. അവർ വീണ്ടും ഇത് ചെയ്യാൻ തയ്യാറാണ്”
There is a tacit understanding between BJP &JDS to defeat us. Now the #Reddybrothers have also joined the BJP to loot the mineral wealth again.
— Siddaramaiah (@siddaramaiah) April 23, 2018
Karnataka defeated them in 2013. They are ready to do the same again.#KarnatakaDefeatsBJP #CongressMathomme https://t.co/cpn1dldkZf
അതിനു news9 മറുപടിയായി നൽകിയ ഒരു ട്വീറ്റ് ഇങ്ങനെയാണ്. ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും 280 കോടിയുടെ നോട്ടുകൾ പിടിച്ചെടുത്തു. ഒപ്പം ഇതേ ചിത്രവും നൽകിയിട്ടുണ്ട്

archived link | twitter. |
ദില്ലിയിലെ ശിവകുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെ ബാഗുകൾ കാണിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ടെന്ന് റിപ്പബ്ലിക് ടിവി അവകാശപ്പെടുന്നു. കണ്ടെടുത്ത തുക ചാനൽ കണക്കാക്കിയിട്ടില്ല അല്ലെങ്കിൽ പണം വീണ്ടെടുക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ടോ എന്ന് പരാമർശിച്ചിട്ടില്ല. മറ്റൊരു വാർത്താ മാധ്യമങ്ങളും പണത്തിന്റെ ചിത്രം നൽകിയിട്ടില്ല. റിപ്പബ്ലിക് ടിവി പ്രസിദ്ധീകരിച്ച വീഡിയോ താഴെ കൊടുക്കുന്നു.
ഇക്കണോമിക് ടൈംസ് ഇത് സംബന്ധിച്ച് ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷ് നൽകിയ വിശദീകരണം 2017 ഓഗസ്റ്റ് 5 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “പണം ഡൽഹിയിലെ ന്മാറ്റു വീടുകളിൽ നിന്ന് പിടിച്ചതാണ്. അതെങ്ങനെ ഞങ്ങളുടെ പണമാകും,,?” എന്ന് അദ്ദേഹം ചോദിച്ചതായി വാർത്തയിൽ പറയുന്നു.

റിപ്പബ്ലിക് ടിവിയാണ് ആദ്യം ഇത്തരത്തില്‍ വാർത്ത പുറത്തുവിട്ടത്. എന്നാൽ വാർത്തയ്ക്ക് യാതൊരു അധികാരികതയുമില്ല. ബന്ധപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സ്ഥിരീകരണമോ അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ റിപ്പോർട്ടുകളോ റിപ്പബ്ലിക് ടിവി നൽകിയിട്ടില്ല.
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഷെയർ ചാറ്റ് പോലുള്ള സാമൂഹ്യ മാധ്യമത്തിൽ തമാശ പങ്കിടുന്ന പോസ്റ്റുകളിൽ 2017 മുതൽ പ്രചരിപ്പിക്കുന്നുണ്ട്.

ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ചിത്രമാണിതെന്ന് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവുമില്ല. അതിനാൽ ഈ പോസ്റ്റ് വിശ്വാസത്തിൽ എടുക്കാനാകില്ല. മാത്രമല്ല, ഈ ചിത്രം 2017 മുതൽ പ്രചരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് എന്ന മട്ടിലാണ് പോസ്റ്റിലൂടെ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തവണത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത്തരത്തിൽ യാതൊരു ചിത്രങ്ങളും ഇതേവരെ പുറത്തു വന്നിട്ടില്ല.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്.പോസ്റ്റിലുള്ള ചിത്രത്തിൽ കാണുന്ന പണം ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തതല്ല. 2017 മുതൽ പ്രചരിക്കുന്ന ചിത്രമാണിത്. അതിനാൽ വസ്തുത അറിയാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:DK ശിവകുമാറിന്റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്ഡിൽ കണ്ടെത്തിയ പണമാണോ ഇത്..?
Fact Check By: Vasuki SResult: False
