കടകളില്‍ സൂക്ഷിച്ചിരിക്കുന്ന 300 ലധികം EVM നാട്ടുകാർ പിടികൂടിയതിന്‍റെ വീഡിയോ യഥാര്‍ത്ഥമാണോ…?

രാഷ്ട്രീയം | Politics

വിവരണം

Archived Link

“RIP Democracy ?????

300 ലധികം EVM ഷോപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന നാട്ടുകാർ പിടികൂടി.

സ്ഥലം യോഗി ആദിത്യനാഥിൻറെ ഗോഡൗൺ

ഒരു കടയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്ന മുന്നൂറോളം

ഇവിഎം മെഷീനുകൾ നാട്ടുകാർ പിടിച്ചെടുത്തു. ഏതായാലും നമ്മളൊന്നും വോട്ട് രേഖപ്പെടുത്തിയ മെഷീനുകൾ അല്ല വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് എന്ന് തോന്നുന്നു.

സ്ഥലം: Chandauli, UP” എന്ന അടിക്കുറിപ്പോടെ മെയ്‌ 21 2019 മുതല്‍ Congress Online എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു കടയുടെ അകത്തു നിന്നും ഈവിഎം മെഷീനുകള്‍ കടത്തുന്നതിന്‍റെ നേരിട്ടുള്ള കാഴ്ച്ചകളാണ് കാണുന്നത്. പോസ്റ്റില്‍ ആരോപിക്കുന്ന പ്രകാരം കടകളില്‍ അട്ടിമറി നടത്താന്‍ സുക്ഷിച്ചു വെച്ച ഈവി എം മെഷീനുകള്‍ കടത്താന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ പിടിച്ചതിന്‍റെ കാഴ്ച്ചകളാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സംഭവം പോസ്റ്റില്‍ ആരോപിക്കുന്നതു തന്നെയാണോ അതോ വേറെ എന്തെങ്കിലുമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ വീഡിയോ എടുത്ത സ്ഥലം അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ചാണ്ടോളിയിലാണ് ഈ സംഭവം നടന്നത് എന്ന് പോസ്റ്റ്‌ അറിയിക്കുന്നു. ഞങ്ങള്‍ ചണ്ടോളിയില്‍ നടന്ന ഈവിഎം മെഷീന്‍ കടത്തലിനെ കുറിച്ച് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അന്വേഷിച്ചു. 300 ലധികം ഈവിഎം മെഷീനുകള്‍ ചണ്ടോളിയില്‍ ഒരു കടയില്‍ നിന്നും പിടിച്ചെടുത്തു എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ നിരവധിപ്പേര്‍ യുട്യൂബിലൂടെ പ്രച്ചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഇതിനെ കുറിച്ച വിശദമായ വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് ചില സൂചനകൾ ലഭിച്ചു.  

ഈ സംഭവം 2019 മെയ്‌ 20  നാണ് നടന്നത്. ചണ്ടോളിയിലെ നവീന്‍ കൃഷി മണ്ടി സമിതി, ഈ കടകള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്ട്രോങ്ങ്‌ റൂം ആയിട്ടാണ് ഉപയോഗിക്കുന്നത്. ഒരു ലോഡ് ഈവിഎം മെഷീനുകൾ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. ഈ ഈവിഎം മെഷീനുകള്‍ തെരെഞ്ഞെടുപ്പില്‍ ഉപയോഗിക്കാത്തതായിരുന്നു. സകള്‍ദിഹ എന്ന സ്ഥലത്തു നിന്നാണ് ഈ ഈവിഎം മെഷീനുകള്‍ ഇവിടെ എത്തിയത്. ഈ മെഷീനുകള്‍ സ്ട്രോങ്ങ്‌ റൂമില്‍ വെക്കുന്നത് കണ്ടിട്ട് സമാജവാദി പാര്‍ട്ടിയുടെ എം.എല്‍.എ പ്രഭുനാരായന്‍ യാദവും കൂടെ ഉള്ള പാര്‍ട്ടി പ്രവർത്തകരും ബഹളം ഉണ്ടാക്കി. എന്നാല്‍ ഈ ഈവിഎമ്മുകൾ കരുതലായി സൂക്ഷിച്ചതാണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാത്ത ഈവിഎം മെഷീനുകള്‍ ആണ് ,എല്ലാ സ്ഥാനാർത്ഥികളെയും അറിയിച്ചിട്ടാണ് 9 മെഷീനുകള്‍ സകള്‍ദിഹയിലുള്ള താത്‌കാലികമായ സ്ട്രോങ്ങ്‌ റൂമില്‍ നിന്ന് ചണ്ടോളിയിലെ മുഖ്യ സ്ട്രോങ്ങ്‌ റൂമിലേയ്ക്ക്  നീക്കുന്നത് എന്ന് പാര്‍ട്ടി പ്രവർത്തകരെ അധികൃതര്‍ പറഞ്ഞ് മനസിലാക്കി. അതിനു ശേഷം അവിടെയുള്ള സമാജവാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംതൃപ്തി അറിയിച്ചു. ഈ കാര്യങ്ങൾ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ വക്താവായ ഷെഫാലി ഷാരന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഷെഫാലി ഷാരന്‍ ചെയ്ത ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്:

ഈ ട്വീറ്റില്‍ ഷെഫാലി 4 രേഖകളാണ് പങ്ക് വെയ്ക്കുന്നത്. ആദ്യത്തെ രേഖ ഈ മെഷീനുകള്‍ നീക്കുന്നതിന്‍റെ വിവരം നല്‍കാന്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ അറിയിപ്പിന്‍റെതാണ്.

രണ്ടാമതെ രേഖ ഈ സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ്‌ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണത്തിന്റെതാണ്.

ഇതിന്‍റെ ഒപ്പം ചണ്ടോളി ജില്ലയുടെ റിട്ടേണിംഗ് ഓഫീസര്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സ്ട്രോങ്ങ്‌ റൂമിന്‍റെ സുരക്ഷയെ സംബന്ധിച്ച് എഴുതിയ കത്തും നല്‍കിയിട്ടുണ്ട്.

എല്ലാ കാര്യങ്ങളും മനസിലായതിനു ശേഷം തൃപ്തി അറിയിച്ച സമാജവാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രതിനിധി സമര്‍പിച്ച കത്തും ഈ ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.

ഈ വീഡിയോയുടെ വസ്തുത പരിശോധന പല വസ്തുത പരിശോധന വെബ്സൈറ്റുകള്‍ നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

India TodayArchived Link
Boom Archived Link
Fact HuntArchived Link

നിഗമനം  

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പുർണ്ണമായും തെറ്റാണ്‌. ഈ വീഡിയോ കടകളില്‍ സുക്ഷിച്ചു വെച്ച 300ലധികം ഈവിഎം നാട്ടുകാര്‍ പിടിച്ചതിന്റെതല്ല. ഉപയോഗിക്കാത്ത റിസേര്‍വ് ഈവിഎം മെഷീനുകള്‍ നീക്കുന്നതിനിടയില്‍ ഒരു തെറ്റിദ്ധാരണ മൂലം ഉണ്ടായ ബഹളത്തിന്‍റെ വീഡിയോയാണിത്‌. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:കടകളില്‍ സൂക്ഷിച്ചിരിക്കുന്ന 300 ലധികം EVM നാട്ടുകാർ പിടികൂടിയതിന്‍റെ വീഡിയോ യഥാര്‍ത്ഥമാണോ…?

Fact Check By: Harish Nair 

Result: False