ഈ കാലുകള്‍ അതിര്‍ത്തി കാക്കുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍റെതാണോ…?

ദേശീയം | National സാമൂഹികം

വിവരണം

FacebookArchived Link

“അതിർത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ കാലുകൾ . …സല്യൂട്ട് മൈ ഇന്ത്യൻ soldiers????❤❤❤❤” എന്ന അടിക്കുറിപ്പോടെ 2018 നവംബര്‍ 1, മുതല്‍ Real Malayali എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു ജവാന്‍റെ ചുക്കിച്ചുളിഞ്ഞ കാലുകള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ പറയുന്നത് ഈ കാലുകള്‍ നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന നമ്മുടെ വീരന്മാരായ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്‍റെ കാലുകളാണ്. ഈ പോസ്റ്റിന് ലഭിച്ചത് വെറും 237 ഷെയറുകള്‍ ആണെങ്കിലും ഇത് പോലെയുള്ള പല പോസ്റ്റുകളും കഴിഞ്ഞ കൊല്ലം മുതല്‍ ഇത് വരെ ഫെസ്ബുക്കില്‍ ഏറെ ഷെയര്‍ ചെയ്യപ്പെടുകയാണ്. സമാനമായ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്. ഈ സ്ക്രീന്‍ഷോട്ടുകള്‍ കണ്ടാല്‍ ഈ പോസ്റ്റ്‌ എത്ര വ്യാപകമായി പ്രചരിക്കുകയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന വീര ഇന്ത്യന്‍ സൈന്യ ജവാന്‍റെ കാലുകളുടെ ചിത്രം തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ പതിവുപോലെ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി. പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രം Yandexല്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പരിണാമങ്ങളില്‍ളില്‍ ഇതേ ചിത്രം പലയിടത്തും ഉപയോഗിച്ചതായി കണ്ടെത്തി. പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ക്രോപ്പ് ചെയ്തതാണ്. യഥാര്‍ത്ഥ ചിത്രം ഇങ്ങനെയാണ്.

ImgurArchived Link

ഈ ചിത്രം ഞങ്ങള്‍ക്ക് Imgur എന്ന വെബ്‌സൈറ്റില്‍ നിന്നാണ് ലഭിച്ചത്. മുകളില്‍ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായനക്കാര്‍ക്ക് ഈ വെബ്സൈറ്റ്‌ സന്ദര്‍ശിക്കാം. ചിത്രത്തിനെ സുക്ഷിച്ചു പരിശോധിച്ചാല്‍ ജവാന്‍ ഇട്ടിരിക്കുന്ന യൂണിഫോമില്‍ US Mar എന്ന് എഴുതിയതായി കാണാന്‍ സാധിക്കുന്നു. 

ഇത് അമേരിക്കയിലെ യുഎസ് മരീന്‍ കോര്‍പ്പസിന്‍റെ ചുരുക്കമാണ്. ഞങ്ങള്‍ അമേരിക്കയുടെ മരീന്‍ കൊര്‍പ്പ്സിന്‍റെ യൂണിഫോമിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വിക്കിപീഡിയയില്‍ നല്‍കിയ യുഎസ് മരീന്‍ കൊര്‍പ്പ്സിന്‍റെ  യൂണിഫോമിന്‍റെ ചിത്രങ്ങള്‍ ലഭിച്ചു. യുഎസ് മറീന്‍റെ യൂനിഫോമും പ്രസ്തുത ചിത്രത്തില്‍ കാണുന്ന യുനിഫോമും  താരതമ്യം നടത്തി പരിശോധിച്ചാല്‍ രണ്ടും ഒന്നാണ് എന്ന് മനസിലാകുന്നു.

വസ്തുത അന്വേഷണം ചെയ്യുന്ന Altnews എന്ന വെബ്സൈറ്റ്‌ ഇതിനെ മുമ്പേ സമാന പോസ്റ്റിന്‍റെ മുകളില്‍ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. അവരും ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ  ജവാന്‍റെ കാലുകളുടെതല്ല എന്ന നിഗമനത്തിലാണ് എത്തിയത്. Altnews പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ വിശദമായി വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കാം.

AltnewsArchived Link
Wikipedia US Marine UniformArchived Link
Marine Corps Combat Utility Uniform WikiArchived Link

നിഗമനം 

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ  ജവാന്‍റേതല്ല മറിച്ച് അമേരിക്കയിലെ മരീന്‍ കോര്‍പ്സിലെ  ജവാന്‍റേതാണ്. 

Avatar

Title:ഈ കാലുകള്‍ അതിര്‍ത്തി കാക്കുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍റെതാണോ…?

Fact Check By: Mukundan K 

Result: False