
വിവരണം
Archived Link |
“ഒരു #small ഫാമിലി” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 18 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ പടം നല്‍കിട്ടുണ്ട്, കുടാതെ ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ കുടുംബം…30 വര്‍ഷത്തെ ദാമ്പത്യ ജിവിതത്തില്‍ 16 കുട്ടികള്‍… 4 മുതല്‍ 29 വയസ് വരെ പ്രായമുള്ള മക്കളോടൊപ്പം മാതാപിതാക്കള്‍…” ദമ്പതിയുടെ പേര് പോസ്റ്റില്‍ നല്കിട്ടില്ല. ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണ് എന്നാണ് പോസ്റ്റ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ദമ്പതിക്ക് 16 മക്കളുണ്ടോ? ഈ ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണോ? ഈ കുടുംബത്തിനെ കുറിച്ച് ഇനിയും വല്ല വിവരണവും ഓണ്‍ലൈന്‍ ലഭ്യമാണോ എന്ന് നമുക്ക് അന്വേഷിച്ചു വാ൪ത്തയുടെ വസ്തുത പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ഗൂഗിളില്‍ 16 മകളുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ ദമ്പതിയെ കുറിച്ച് അന്വേഷിച്ചു പക്ഷെ ഞങ്ങള്‍ക്ക് ഇങ്ങനെ യാതൊരു വാര്‍ത്ത ലഭിച്ചില്ല. അപ്പോള്‍ ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഞങ്ങള്‍ ഈ ചിത്രം ഗൂഗിളില്‍ reverse image search നടത്തി അന്വേഷിച്ചു. അതിലുടെ ലഭ്യമായ പരിനാമങ്ങൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ കാണാം.

ചിത്രത്തില്‍ കാണുന്ന ദമ്പതിയുടെ പേര് ബോന്നേല്‍ ആണ്. പോസ്റ്റില്‍ അവകാശപ്പെടുന്നതു പോലെ ഇവര്‍ സ്വിറ്റ്സര്‍ലന്‍ഡിലല്ല താമസിക്കുന്നത്. പകരം ഓസ്ട്രേലിയയിലാണ് ഈ ദമ്പതി താമസിക്കുന്നത്.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കുടുംബം ആണ് ബോനെല്‍ കുടുംബം. പോസ്റ്റില്‍ പറയുന്ന പോലെ ഈ ദാമ്പതിക്ക് 16 കുട്ടികള്‍ ഉണ്ട്. ഏറ്റവും മൂത്ത മകളുടെ പേരാണ് ജെസ്സേ, ഏറ്റവും എളിയ മകളുടെ പേരാണ് കേറ്റി. ജെസ്സേയുടെ പ്രായം 29 പോസ്റ്റില്‍ പറയുന്ന പോലെ 29 വയിസാണ് ഒപ്പം ഏറ്റവും ഇളയ മകളുടെ പ്രായം നാള്‍ വയസാണ്. ജെനിയും ഭര്‍ത്താവ് രേക്കും ജെസ്സേ, ബ്രൂക്ക്, ക്ലേര്‍, നട്ടാളി, കാല്‍, സമുഎല്‍, കമേരന്‍, സബ്രിന, ടിം, ബ്രണ്ടന്‍, ഈവ്, നെറ്റ്, രാശാല്‍, എരിക്ക്, ഡാമിയന്‍, കെട്ട്ലിന്‍ എന്നി 16 മക്കള്‍ ഉണ്ട്. ഇതില്‍ 8 പേര് പഠനം പുർത്തി ആക്കിയിട്ടുണ്ട്. ബാക്കിയുള്ള 8 പേര് ഇപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. വീട്ടിലെ എല്ലാം ജോലികള്‍ അമ്മ ജെനി എല്ലാ മക്കളുടെയും സഹായത്തോടെ ചെയ്യും. ചറിയ പ്രായം മുതല്‍ ഇവര്‍ക്ക് വീട് എങ്ങനെ സമെളിക്കനതിന്‍റെ പരിശീലനം ജെനി നല്‍കിട്ടുണ്ട്. ഈ കുടുംബത്തിന്‍റെ ഫെസ്ബൂക്ക് പേജ് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് സന്ദര്‍ശിക്കുക.
ഇവരെ കുറിച്ച് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
The News | Archived Link |
Daily mail | Archived Link |
Heart | Archived Link |
The Sun | Archived Link |
നിഗമനം
പോസ്റ്റില്‍ പറയുന്ന ഈ ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതല്ല പകരം ഓസ്ട്രേലിയയിലെതാണ്. ഈ ചിത്രം ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കുടുംബം ആയ ബോനെല്‍ കുടംബതിന്‍റെതാണ്. പോസ്റ്റില്‍ പറയുന്ന പോലെ ഇവര്‍ക്ക് 29 മുതല്‍ 4 വയിസ് വരെ 16 മക്കള്‍ ഉണ്ട് എന്ന കാര്യം വസ്തുതയാണ്. അതിനാല്‍ ഈ പോസ്റ്റില്‍ പറയുന്നത് പകുതി സത്യവും പകുതി തെറ്റായ നിലയില്‍ സമ്മിശ്രം ആണ് എന്ന് തെളിയുന്നു.
