
വിവരണം
Archived Link |
“മനുഷ്യർ കരയുന്നതു പോലെ കരയുന്ന, അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ജീവി.” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 13, മുതല്‍ Jolly Media എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ മനുഷ്യന്‍ കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഒരു വിചിത്ര ജിവിയെ നാം കാണുന്നു. മനുഷ്യന്‍ കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഈ വിചിത്ര ജിവി അറബ് രാജ്യങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്നതാണെന്ന് ഒരു ജീവിയാന്നെണ് പോസ്റ്റില്‍ പറയുന്നു. ഈ വീഡിയോ ജൂണ്‍ മുതല്‍ ഇതുവരെ പലയിടത്തും ഇതേ അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഫെസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന സമാന പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഇത് പോലെ നിരവധി പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട് എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ കരയുന്ന പോലെ കരയുന്ന ഈ വിചിത്ര ജിവി അസ്ഥിത്വത്തില്‍ ഉണ്ടോ? ഇതിനെ അറബ് രാജ്യങ്ങളില്‍ കണ്ടെത്തിയതാണോ? ഈ ജീവിയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഈ വീഡിയോ പരിശോധിച്ചു. ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയ വസ്തുതകള്‍ നമുക്ക് നോക്കാം.
വസ്തുത വിശകലനം
വീഡിയോ സുക്ഷിച്ച് ശ്രദ്ധിച്ചാല്‍ പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വീഡിയോ ടിക്ക് ടോക്ക് എന്ന പ്രശസ്ത ആപ്പിലൂടെ സൃഷ്ടിച്ചതാണ് എന്ന് മനസിലാക്കുന്നു. വീഡിയോയില്‍ അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ ടിക്ക് ടോക്ക് ഐ.ഡി.യും നല്‍കിട്ടുണ്ട്. ഞങ്ങള്‍ ടിക്ക് ടോക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഈ ഐ.ഡി. പരിശോധിച്ചപ്പോള്‍ ഈ പ്രൊഫൈലില്‍ ഞങ്ങള്‍ക്ക് പ്രസ്തുത പോസ്റ്റില്‍ ഷെയര്‍ ചെയ്ത വീഡിയോ ലഭിച്ചു.
വീഡിയോയുടെ അടിക്കുറിപ്പ് പരിശോധിച്ചപ്പോള്‍ ഈ വീഡിയോയില്‍ ഉപയോഗിച്ചത് സൌണ്ട് ഇഫക്ട്സ് ആണ് എന്ന് മനസിലായി. അടികുരിപ്പില്‍ Scream, Man-Authentic Sound Effects എന്ന ട്രാക്ക് ഉപയോഗിച്ചതാണ് സൌണ്ട് ഇഫക്ട്സ് നല്‍കിയതെന്ന് അടിക്കുറിപ്പില്‍ നല്‍കിയ വിവരണങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കുന്നു.

ഈ ട്രാക്ക് യുടുബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയില്‍ ചേര്‍ത്ത ശബ്ദം ലഭിച്ചു. വീഡിയോയില്‍ കാണുന്ന ഈ ആമ യഥാര്‍ത്ഥത്തില്‍ ഒരു ശബ്ദം ഉണ്ടാക്കുന്നില്ല. മനുഷ്യന്‍ കരയുന്ന പോലെയുള്ള താഴെ നല്‍കിയ ഈ ശബ്ദം വീഡിയോയില്‍ കൂട്ടി ചേര്‍ത്തതാണ്.
വീഡിയോയില്‍ കാണുന്ന ഈ ജിവി ഒരു ആമയാണ്. ഈ അല്ലിഗടോര്‍ സ്നാപ്പിംഗ് ടര്‍ട്ടല്‍ വിഭാഗത്തില്‍ പ്പെടുന്നതാണ്. ഈ ആമ അറബ് രാജ്യങ്ങളിളല്ല പകരം അമേരിക്കയില്‍ കാണപ്പെടുന്ന ഒരു ആമയാണ്. ശുദ്ധജലത്തില്‍ നിവാസമുള്ള ലോകത്തെ ഏറ്റവും വലിയ ആമയാണിത്.

ഈ ആമ മനുഷ്യന്‍ കരയുന്നതു പോലെയൊന്നും ശബ്ദം ഉണ്ടാക്കില്ല. താഴെ നല്‍കിയ ഈ വീഡിയോ കണ്ടാല്‍ സാധാരണ ആമയും അലിഗട്ടോര്‍ സ്നാപ്പിംഗ് ടാര്‍ട്ടല്‍ തമ്മിലുള്ള വ്യത്യാസം മനസിലാക്കും.
Wikipedia | Archived Link |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഈ ജിവി അമേരിക്കയില്‍ കാണപ്പെടുന്ന ഒരു ആമയാണ്. മനുഷ്യന്‍ കരയുന്ന പോലെയുള്ള ശബ്ദം സൌണ്ട് ഇഫക്ട്സ് ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണ്.

Title:അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന, മനുഷ്യരെപ്പോലെ കരയുന്ന ജീവിയുടെ വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
