
വിവരണം
70ന്റെ നിറവില്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം എന്ന തലക്കെട്ട് നല്കി തട്ടമണിഞ്ഞ ഒരു യുവതി ഒരാള്‍ക്ക് എബിവിപി പതാക കൈമാറുന്ന തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ജൂലൈ 9ന് ഈ വീഡിയോ എസ്ജെ ദിലു മാലൂര്‍ എന്ന വ്യക്തിയാണ് ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ വീഡിയോ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തു. അതിന് ശേഷം വിഷ്ണു പുന്നാട് എന്ന വ്യക്തി ഇതെ വീഡിയോ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ജൂലൈ 9ന് തന്നെ അപ്ലോഡ് ചെയ്തു. വീഡിയോ ഇതുവരെ 89ല്‍ അധികം പേര് ലൈക്ക് ചെയ്യുകയും 15ല്‍ അധികം പേര് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആ പതാക കൈമാറുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ എബിവിപി പ്രവര്‍ത്തകരുടേത് തന്നെയാണോ. ചിത്രത്തിലുള്ള യുവാവ് എബിവിപിയുടെ നേതാവാണോ. വസ്തുത എന്താണെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കാവിപ്പടയില്‍ അപ്ലോഡ് ചെയ്ത വീഡിയോയും വിഷ്ണു പുന്നാട് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലും നിരവധി പേര് ഇത് ഫോട്ടോഷോപ്പ് ആണെന്ന് കമന്റ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വി.പി.സാനുവിന്റെ ചിത്രമാണിതെന്നാണ് പലരും കമന്റ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡെന്റും ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്ത വി.പി.സാനുവിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഞങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നു ചിത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. 2019 മാര്‍ച്ച് 14ന് മലപ്പുറത്തെ ഏതോ കോളജില്‍ തെരഞ്ഞെടുപ്പ് വോട്ട് അഭ്യര്‍ത്ഥന നടത്താന്‍ പോകുന്നതിനിടയില്‍ എസ്എഫ്ഐയുടെ കൊടി ഏന്തിയ പെണ്‍കുട്ടിയോട് സംസാരിക്കുന്ന വി.പി.സാനുവിന്റെ ചിത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതെ ചിത്രം എഡിറ്റ് ചെയ്ത് എസ്എഫ്ഐയുടെ കൊടിക്ക് പകരം എബിവിപി ആക്കുകയും ഗ്രാഫിക്സ് മികിസ് ചെയ്ത് പാട്ടിനൊപ്പം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും തിരിച്ചറിയാന്‍ കഴിഞ്ഞു.
വി.പി.സാനുവിന്റെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന യഥാര്‍ത്ഥ ചിത്രം-

നിഗമനം
എബിവിപിയുടെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് യഥാര്‍ത്ഥത്തില്‍ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ആണെന്നത് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ എഡിറ്റിങ് സോഫ്റ്റവെയര്‍ ഉപയോഗിച്ച് കൊടി മാറ്റിയും ഗ്രാഫിക്സ് ചെയ്തും അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാവിക്കാം.

Title:ഈ വീഡിയോയിലുള്ളത് കൊടിപിടിച്ചു നില്ക്കുന്ന എബിവിപി പ്രവര്‍ത്തകരോ?
Fact Check By: Dewin CarlosResult: False
