
സമാധാനത്തിനു നോബല്‍ സമ്മാനം നേടിയ മദര്‍ തെരേസയെ നമ്മള്‍ക്ക് എല്ലാവര്ക്കും അറിയാം. പക്ഷെ മിക്കവാറും നമ്മള്‍ കാണുന്നത് അവരുടെ വയസായി കഴിഞ്ഞിട്ടുള്ള ചിത്രങ്ങളാണ്. മദര്‍ തെരേസ 18 വയസുള്ളപ്പോള്‍ എടുത്ത ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന് വലിയ തോതില്‍ ഷെയറുകളും ലഭിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മദര്‍ തെരേസയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

ചിത്രത്തിന്‍റെ മുകളില്‍ എഴുത്തിയ വാചകം ഇപ്രകാരമാണ്: “പാവങ്ങളുടെ അമ്മ.. മദർ തെരേസയുടെ 18 വയസ്സിലെ ചിത്രം.. അപൂർവ്വ ഫോട്ടോ മറ്റുള്ളവർക്കായി ഷെയർ ചെയ്യു.”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച് ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം മദര്‍ തെരേസയുടെതല്ല പകരം അമേരിക്കയിലെ ഒരു വിയറ്റ്നാം വംശീയ സ്ത്രിയുടെതാണ് എന്ന് മനസിലായി.


ഏപ്രില്‍ 20, 2008ല്‍ മരിച്ച ത്രാന്‍ ആണ്‍ ഫുവുന്ഗ് എന്ന വിയറ്റ്നാം വംശീയ സ്ത്രിയുടെ മരണത്തിനെ തുടര്‍ന്ന്‍ എഴുതിയ സ്തുതിയാണ്. മുകളില്‍ മദര്‍ തെരേസയുടെ ഒരു ഉദ്ധരണിയുണ്ട്. ഇത് കാരണം ആയിരിക്കാം ഈ തെറ്റിദ്ധാരണയുണ്ടായത്.
ഇതിന് മുമ്പേ അമേരിക്കയിലെ Snopes.com എന്ന വെബ്സൈറ്റ് 2016ല്‍ നടത്തിയ അന്വേഷണത്തില്‍ ഈ വാദം പൊളിച്ചിരുന്നു. അമേരിക്കയിലെ പ്രമുഖ മാധ്യമ വെബ്സൈറ്റ് ദി വാല്‍ സ്ട്രീറ്റ് ജെഴ്നല്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ നമുക്ക് മദര്‍ തെരേസ 18 വയസായിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രം കാണാം.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 18 വയസിലുള്ള മദര്‍ തെരേസയുടെ ചിത്രം അല്ല. ചിത്രം അമേരിക്കയിലെ ഒരു വിഎറ്റ്നാം വംശീയ സ്ത്രിയുടെതാണ്.
Title:ഇത് മദര്‍ തെരേസയുടെ ചെറുപ്പത്തിലെ ഫോട്ടോയല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False


