ഈ വീഡിയോയില്‍ കാണുന്ന സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നതാണോ…?

അന്തര്‍ദേശിയ സാങ്കേതികം

വിവരണം

FacebookArchived Link

“കണ്ണൂർ എയർപോർട്ടിൽ വെച്ച് ഉണ്ടായ സംഭവമാണ് ഇത് ”പോക്കറ്റിനുള്ളിൽ പവർ ബാങ്ക് വെച്ച് മൊബൈൽ ചാർജ് ചെയ്തതാണ്? എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇത് മാക്സിമം ഷെയർ ചെയ്യുക???” എന്ന അടിക്കുറിപ്പോടെ 2019 മാര്‍ച്ച്‌ 19 മുതല്‍ Raja Ray എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തിക്കു  തീ പിടിച്ചതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ വ്യക്തി പോക്കറ്റില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ സ്ഫോടനം ഉണ്ടായി ഇയാള്‍ക്ക് തീ പിടിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്നത് കണ്ണൂര്‍ വിമാനത്താവളം തന്നെയാണോ? ഇങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും പുതിയതായി നിര്‍മിച്ച നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂരില്‍ നടന്നിട്ടുണ്ടോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന ചില ദ്രിശ്യങ്ങളുടെ സ്ക്രീന്ഷോട്ട് എടുത്ത് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ ഞങ്ങള്‍ക്ക് ഈ സംഭവം ദുബൈയിലാണ് നടന്നത് എന്ന് സുചിപ്പിക്കുന്ന പല ലിങ്കുകള്‍ ലഭിച്ചു. പക്ഷെ പരിണാമങ്ങളില്‍ gossipmill എന്നൊരു വെബ്സൈറ്റ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ലഭിച്ചു. വാ൪ത്തയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വാര്‍ത്ത‍യുടെ പ്രകാരം ഈ വീഡിയോ ദുബൈയില്‍ ഒരു ഷോപ്പിംഗ്‌ മാളില്‍ ഒരു വ്യക്തിയുടെ പോക്കറ്റില്‍ മൊബൈല്‍ സ്ഫോടനം നടന്നതിനെ തുടര്ന്ന് തീ പിടിച്ചു എന്ന തരത്തില്‍ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിപ്പിക്കുകയുണ്ടായി. പക്ഷെ ഈ സംഭവം ദുബൈയില്‍ അല്ല നടന്നത് എന്ന് ദുബൈ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. 

മൊറോക്കോയിലെ ഒരു വാര്‍ത്ത‍ വെബ്സൈറ്റ് Agadir24 പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം ഈ വ്യക്തി ഒരു മാളില്‍ മോഷണം നടത്തുന്നതിനായി പോയതാണ്. മോഷണ ശ്രമത്തിനിടെ  ഇടയില്‍ ഇയാളെ പിടികൂടി. അതിനു ശേഷം മോഷ്ടിച്ച സാധനത്തിന് വില നല്‍കണം അല്ലെങ്കില്‍ ജയിലില്‍ പോകണം എന്നൊരു കണ്ടിഷന്‍ മുന്നില്‍ വെച്ചപ്പോള്‍ ഇയ്യാള്‍ മോഷ്ടിച്ച സാധനത്തിന് വില നല്‍കി അവിടെ നിന്ന് പോയി. പീന്നീട് ഈയാള്‍ തിരിച്ച് വന്നു, എന്നിട്ട് എളുപ്പം തീപിടിക്കുന്ന  ദ്രാവകം തന്‍റെ മേല്‍ ഒഴിച്ച് ദേഹത്തിനു തീ കൊളുത്തുകയാണുണ്ടായത്. ഇതാണ് യഥാര്‍ത്ഥ സംഭവം. ഈ വാര്‍ത്ത‍ Morocco World News എന്ന വെബ്സൈറ്റ്‌ ഇംഗ്ലീഷില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. അതെ വാ൪ത്തയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പോലീസെത്തി ഈ വ്യക്തിയെ ചികില്‍സക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോയതായിരുന്നു.  എന്നാലും ഇയ്യാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എഴ് ദിവസങ്ങള്‍ക്ക് ശേഷം ഇയ്യാള്‍ ആശുപത്രിയില്‍ മരിച്ചു.

വാ൪ത്തയെ കുറിച്ച് കൂടതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

The gossip millArchived Link
Morocco World NewsArchived Link
Morocco World NewsArchived Link

ഒരു കൊല്ലം മുമ്പു ഇതേ വീഡിയോ മറ്റൊരു അവകാശവാദവുമായി ഏറെ പ്രചരിക്കുകയുണ്ടായിരുന്നു. അപ്പോള്‍ Boomlive എന്നൊരു വെബ്സൈറ്റ് ഇതിനെ കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. Boom നടത്തിയ വസ്തുത അന്വേഷണം റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

Boom Archived Link

ഇതേ അവകാശവാദം ഞങ്ങള്‍ മാര്‍ച്ചില്‍ ഹിന്ദിയിലും പരിശോധിച്ചിരുന്നു. ഹിന്ദിയില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

क्या कन्नूर एअरपोर्ट पर मोबाइल चार्ज करने की वजह से इस आदमी के कपड़ों में आग लग गई ?

നിഗമനം

വീഡിയോ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെതല്ല പകരം മൊറോക്കോ മാളില്‍ ഒരു വ്യക്തി സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയതിന്‍റെതാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക്  സ്ഫോടനം നടന്നിട്ടല്ല ഇയാളുടെ ശരീരത്തില്‍ തീ പിടിച്ചത്.

Avatar

Title:ഈ വീഡിയോയില്‍ കാണുന്ന സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നതാണോ…?

Fact Check By: Mukundan K 

Result: False