
വിവരണം
ഓസ്ട്രേലിയയില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പടരുന്ന കാട്ടുതീയില്‍ വലിയ തരത്തില്‍ മൃഗങ്ങളാണ് മരിച്ചിരിക്കുന്നത്. കുടാതെ മാസങ്ങളായി നീണ്ടി നില്‍കുന്ന തീയില്‍ ആയിരത്തോളം വീടുകള്‍ കത്തി വെണ്ണീറായിരിക്കുന്നു. ഈ തീ പിടുത്തത്തില്‍ ഇത് വരെ ലക്ഷക്കണക്കിന് മൃഗങ്ങളാണ് കത്തി മരിച്ചത്. ലോകമെമ്പാടും എല്ലാവരും ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ഥിച്ചു സമുഹ മാധ്യമങ്ങളില്‍ പോസ്റ്റും ഇടുന്നുണ്ട്. പല പോസ്റ്റുകളില്‍ ഓസ്ട്രേലിയയിലുണ്ടായ ദുരന്തതിനെ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും യാഥാര്‍ഥ്യമാണെങ്കിലും പല ചിത്രങ്ങള്‍ പഴയതും, ഓസ്ട്രെലിയയോട് ബന്ധമില്ലാത്തതുമാണ്. ഇത്തരത്തില്‍ ചില ചിത്രങ്ങളെ കുറിച്ച് നമുക്ക് അറിയാം. താഴെ നല്‍കിയ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ ഏഴു ചിത്രങ്ങള്‍ നമുക്ക് കാണാം. ഈ ഏഴു ചിത്രങ്ങള്‍ക്ക് ഓസ്ട്രേലിയയിലെ കാട്ടുതീയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് ഒന്ന്‍-ഒന്നായി അന്വേഷിക്കാം. പോസ്റ്റിന്‍റെ ലിങ്കും സ്ക്രീന്‍ഷോട്ടും താഴെ നല്‍കിട്ടുണ്ട്.
Archived Link |
ഓസ്ട്രേലിയയിലെ കാട്ടുതീയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ ഇതൊക്കെയാണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
എല്ല ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ എല്ല ചിത്രങ്ങളെ ഒന്ന്‍-ഒന്നായി റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഇതില്‍ ചിലത് ഓസ്ട്രേലിയയുടെ നിലവിലെ കാട്ടുതീയുമായി ബന്ധപെട്ടതായി കണ്ടെത്തി പക്ഷെ മിക്കവാറും ചിത്രങ്ങള്‍ക്ക് നിലവില്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി യാതൊരു ബന്ധവുമില്ല. ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
ആദ്യത്തെ ചിത്രം
സ്ഥലം: താസ്മാണിയ, ഓസ്ട്രെലിയ
തീയതി: 1 ഫെബ്രുവരി 2019
ലിങ്ക്: FC Hindi
രണ്ടാമത്തെ ചിത്രം
സ്ഥലം: കാക്കാടു നേഷനല്‍ പാര്‍ക്ക്, ഓസ്ട്രെലിയ
തീയതി: ചിത്രം എപ്പോഴാണ് എടുത്തതെന്ന് അറിയാന്‍ സാധിച്ചില്ല പക്ഷെ 2016 മുതല്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.
ലിങ്ക്: How Stuff Works
മുന്നാമത്തെ ചിത്രം
സ്ഥലം: വിക്ടോറിയ, ഓസ്ട്രേലിയ
തീയതി: 9 ഫെബ്രുവരി 2009
ലിങ്ക്: FC Hindi
നാലാമത്തെ ചിത്രം
സ്ഥലം: റഷ്യ
തീയതി: വീഡിയോ ആദ്യം പ്രസിദ്ധികരിച്ച തീയതി 5 ഓഗസ്റ്റ് 2011 ആണ്.
ലിങ്ക്: YouTube
നിഗമനം
ഈ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളില്‍ ചിലത് ഓസ്ട്രേലിയയിലെ കാട്ടുതീയിനോട് ബന്ധപ്പെട്ട ചിത്രങ്ങളാനെങ്കിലും പല ചിത്രങ്ങള്‍ക്കും ഓസ്ട്രെലിയയില്‍ നിലവിലുള്ള കാട്ടുതീയുമായി യാതൊരു ബന്ധമില്ല.

Title:FACT CHECK: ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ…?
Fact Check By: Mukundan KResult: False
