വയനാട്ടിലെ ‘പ്രേതത്തിന്‍റെ’ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്….?

കൌതുകം

വിവരണം

“വയനാട്ടിൽ ചെങ്കല്ല്മായി പയ്യാവൂരിൽ നിന്ന് പോയ വണ്ടിക്കാരുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞ സ്ത്രീ രൂപം.” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രോഫൈലുകളില്‍ നിന്നും  പേജുകളില്‍ നിന്നും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വണ്ടിക്കാരുടെ ക്യാമറയില്‍ പതിഞ്ഞ യഥാര്‍ത്ഥ പ്രേതത്തിന്‍റെ ദ്രിശ്യങ്ങളാണ് കാണുന്നത് എന്ന തരത്തിലാണ് പ്രചരണം. ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്ന ഏറെ പ്രോഫൈലുകളും പേജുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

വീഡിയോയില്‍ ഒരു കാട്ടിലൂടെ പോകുന്ന വണ്ടിയിലുള്ള ഒരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നാം കാണുന്നത്. കാട്ടിലൂടെ പോയികൊണ്ടിരിക്കുന്ന വണ്ടിയുടെ മുന്നില്‍ ഒരു പ്രേതം പോലെയുള്ള ആകൃതി വരുന്നതായി നമുക്ക് കാണാം. ഈ പ്രേതത്തിനെ കണ്ടു പേടിച്ച വണ്ടിയില്‍ ഇരിക്കുന്ന വ്യക്തികള്‍ വണ്ടി റിവേഴ്സ് ഗിയറില്‍ ഇട്ടു ഓടി പോകുന്നതും നമുക്ക് കാണാം. ഈ വീഡിയോ സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും ഈ വീഡിയോയിനെ കുറിച്ച് അപഹാസ്യപരമായി കമന്‍റ്കളും ചെയ്തിട്ടുണ്ട്. ഇത് പോലെയുള്ള ചില കമാന്‍റ്കള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം.

FacebookArchived Link

എന്നാല്‍ വീഡിയോ യാഥാര്‍ത്യമാണോ? വീഡിയോ വയനാട്ടില്‍ കണ്ട ‘പ്രേതത്തിന്‍റെ’ തന്നെയാണോ? വീഡിയോയെ കുറിച്ച് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയുടെ ചില പ്രധാന ഭാഗങ്ങളുടെ സ്ക്രീന്ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തുകയുണ്ടായി. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 4 മാസം മുംപേ യുടുബില്‍ അപ്‌ലോഡ്‌ ചെയ്തതായി കണ്ടെത്തി. വീഡിയോ എവിടുത്തെതാണ് എന്നതിനെ കുറിച്ച് യാതൊരു വിവരം വീഡിയോയോടൊപ്പം നല്കിയിട്ടില്ല.

ഇയടെയായി ഈ വീഡിയോ ഏറെ വൈറല്‍ ആയിക്കൊണ്ടിരിക്കുകെയാണ്. വയ്നാടിനോടൊപ്പം ഈ വീഡിയോ ഓടിഷ, കര്‍ണാടക എന്നി സ്ഥലങ്ങളിലെതാണ് എന്ന അവകാശവാദങ്ങളുമായി പല വീഡിയോ യുടുബില്‍ ലഭ്യമാണ്. താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ ഈ വീഡിയോകളുടെ അടികുറിപ്പ് നമുക്ക് കാണാം.

ഈ വീഡിയോ ഓടിഷയുടെ ധേനകനല്‍ ജില്ലയിലെതാണ് എന്നിട്ട് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാമറയില്‍ പതിഞ്ഞതാന്നെണ് വാദിച്ച വീഡിയോകളും ഈയിടെ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. വീഡിയോയില്‍ കേള്‍ക്കാന്‍ പറ്റുന്ന സംഭാഷണം മലയാളമല്ല പകരം ഓടിയ ഭാഷയിലാണ് എന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. ഓടിഷയുടെ പ്രമുഖ മാധ്യമങ്ങളില്‍ ഒന്ന് ഒ ടിവി ഇതിനെ കുറിച്ച് അന്വേഷണം നടത്തി ഈ വീഡിയോ വ്യാജമാണ് എന്ന് കണ്ടെത്തി. സാങ്കേതിക വിദഗ്ദ്ധരും യുക്തിവാദികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വീഡിയോ യഥാര്‍ത്ഥ പ്രേതത്തിന്‍റെതല്ല എന്ന് ഇവര്‍ വിലയിരുത്തുന്നു.

ഈ വീഡിയോ എവിടെ എടുത്തതാണ് എന്ന് വ്യക്തമല്ല. വീഡിയോയില്‍ നടക്കുന്ന സംഭാഷണം മലയാളത്തിലുമല്ല. പോസ്റ്റിലെ വീഡിയോയെ പറ്റി  കേരള  സൈബർ പോലീസിൽ അന്വേഷിച്ചപ്പോൾ സൈബർസെൽ ഉദ്യോഗസ്ഥൻ പ്രിൻസ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:
“ഇങ്ങനെയൊരു പോസ്റ്റിനെ കുറിച്ച് ഇതുവരെ ഞങ്ങൾക്ക് ആരും പരാതി നൽകിയിട്ടില്ല. വയനാട്ടിൽ പ്രേതത്തെ കണ്ടതായി പോലീസ് സ്റ്റേഷനുകളിലും റിപ്പോർട്ട് കിട്ടിയിട്ടില്ല. വീഡിയോ കേരളത്തിൽ നിന്നുള്ളതാകാൻ സാധ്യത കുറവാണ്.”

 നിഗമനം

 ഈ വീഡിയോ വയ്നാട്ടിലെതാണോ എന്ന് വ്യക്തമല്ല. വീഡിയോ ഓടിഷയിലെതാണ് എന്നും പ്രചാരണങ്ങള്‍ ഉണ്ട്. എന്നാല്‍ വീഡിയോ പ്രേതത്തിന്‍റെ യഥാര്‍ത്ഥ വീഡിയോയല്ല എന്ന് ഓടിഷയുടെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതിനാല്‍ ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ആകില്ല.

Avatar

Title:വയനാട്ടിലെ ‘പ്രേതത്തിന്‍റെ’ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്….?

Fact Check By: Mukundan K 

Result: False