
വിവരണം
Archived Link |
“ഗുജറാത്തിൽ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോൾ” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ചുഴലിക്കാറ്റില്‍ വെള്ളത്തിന്റെ ടാങ്കുകളും പിക്ക് അപ്പ് ട്രക്കും പറക്കുന്നതായി കാണുന്നു. കഴിഞ മാസം ഗുജറാത്തില്‍ വന്ന വായു ചുഴലിക്കാറ്റ് അടിച്ചതിനെ തുടര്‍ന്ന് ഒരുപാട് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോ ഇതേ വായു ചുഴലിക്കാറ്റിന്റെ ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഉണ്ടായ തിവ്ര പ്രഭാവം കാണിക്കുകയാണ്. ഈ ചുഴലിക്കാറ്റില്‍ പിക്ക് അപ്പ് ട്രക്ക് നിങ്ങി പോക്കുന്നതായി കാണുന്നു. ഇത്ര ശക്തമായ കാറ്റ് യഥാര്‍ത്ഥത്തില്‍ ജൂണ്‍ മാസത്തില്‍ ഗുജറാത്തിന്റെ കടല്‍ തീരത്ത് അടിച്ച വായു ചുഴലിക്കാറ്റിന്റെ തന്നെ പ്രഭാവമാണോ? വീഡിയോയില്‍ കാണുന്ന ദ്രിശ്യങ്ങള്‍ ഗുജറാത്തിലെ തന്നെയാണോ? ഈ സംഭവം നടന്നത് എവിടെയാന്നെണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോ ഞങ്ങള്‍ ശ്രദ്ധിച്ച് കണ്ട് പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ പല ഭാഗങ്ങളില്‍ സംഭാഷണങ്ങള്‍ നടക്കുന്നു. ഈ സംഭാഷണങ്ങള്‍ ഗുജറാത്തി ഭാഷയിലല്ല പകരം മറാഠി ഭാഷയിലാണ്. അതിനാല്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം മഹാരാഷ്ട്രയിലെതായിരിക്കാം എന്നൊരു സംശയം തോന്നി. അതിനാല്‍ ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭാജിച്ചു അതിനെ ശേഷം അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്റെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ അതിലുടെ ലഭ്യമായ പരിണാമങ്ങളില്‍ ഈ സംഭവം എവിടെയാണ് നടന്നത് എന്നതിനെ കുറിച്ച് വ്യക്തമായി ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു.
റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് Zee24 താസ് എന്ന മറാഠി വാര്‍ത്ത ചാനല്‍ അവരുടെ യുടുബ് ചാനലില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.
സംഭവം ഗുജറാത്തിലെതല്ല പകരം മഹാരാഷ്ട്രയിലെതാണ്. മഹാരാഷ്ട്രയിലെ ധുഴെ ജില്ലയിലാണ് സംഭാവിച്ചത്. മന്‍സൂണ്‍ എത്തുന്നതിന് മുമ്പേ ഉണ്ടായ കാറ്റും മഴയുടെതുമാണ് എന്ന് വാ൪ത്തയില് അറിയിക്കുന്നു. ധുഴെയിലെ ഔദ്യോകിക മേഖലയില്‍ പ്രബലമായ കാറ്റും മഴയും കാരണം സിന്റെക്സ് ടാങ്കുകള്‍ പറന്ന് പോകുന്നതായി കാണാന്‍ സാധിക്കുന്നു. ശക്തമായ കാറ്റിന്റെ പ്രഭാവം കൊണ്ട് ഒരു പിക്ക് അപ്പ് ട്രക്ക് നിങ്ങുന്നതായി കാണാന്‍ സാധിക്കുന്നു. ഈ വാര്‍ത്ത മറ്റു പ്രമുഖ ദേശിയ പ്രാദേശിക വെബ്സൈറ്റുകള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്തകള്‍ വായിക്കാനായി താഴെ നല്കിയ ലിങ്കുകള്‍ ഉപയോഗിക്കാം.
Lokmat News18 | Archived Link |
Amar Ujala | Archived Link |
ഈ കാറ്റും മഴയും ഇതേ സമയത്ത് ഗുജറാത്ത് തിരത്ത് എത്തിയ വായു ചുഴലിക്കാറ്റിന്റെ പരിണാമം കൊണ്ട് ആയിരിക്കാം എന്ന സാധ്യത ഉണ്ടായാലും ഈ കാര്യം വ്യക്തമല്ല.
നിഗമനം
പ്രസ്തുത പോസ്റ്റില്‍ ഷെയര്‍ ചെയ്ത വീഡിയോ ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ അടിച്ച വായു ചുഴലിക്കാറ്റിന്റെതല്ല പകരം മഹാരാഷ്ട്രയിലെ ധുഴെ നഗരത്തില്‍ ഉണ്ടായ കാറ്റും മഴയുടെതാണ്.

Title:ഇത് ഗുജറാത്തിലെ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോഴത്തെ വീഡിയോയാണോ…?
Fact Check By: Mukundan KResult: False
