
ഒരു സ്ഥാപനത്തിന്‍റെ ചില്ല് പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെ കാര്‍ വന്ന് ഇടിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്ന ഈ വീഡിയോയില്‍ നില ടി-ഷര്‍ട്ട് ധരിച്ച ഒരു വ്യക്തി ഒരു സ്ഥാപനത്തിന്‍റെ ചില്ലുകള്‍ പൊട്ടിക്കുന്നതായി നമുക്ക് കാണാം. വഴിയിലൂടെ പോകുന്ന ഒരു വ്യക്തി ഇയാളെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാളെയും തള്ളി ഇയാള്‍ വിണ്ടും ചില്ലുകള്‍ പൊട്ടിക്കുന്നത് തുടരുന്നു. ചില്ലുകള്‍ പൊട്ടിച്ച് കഴിഞ്ഞിട്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഒരു കാര്‍ ഇയാളെ ഇടിക്കുന്നു. ദൃശ്യങ്ങളില്‍ കാണുന്ന സ്ഥാപനം ഒരു പള്ളിയാണെന്ന് പറഞ്ഞിട്ടാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ഥാപനം പള്ളിയല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി.ദൃശ്യങ്ങളില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വിവരണം
വീഡിയോ-
വാട്ട്സ്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്-

Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ ക്യാപ്ഷന്‍, “പള്ളിയുടെ ഗ്ലാസ് പൊട്ടിച്ച് ഓടിയാൾക്ക് കിട്ടിയത് …”
വസ്തുത അന്വേഷണം
വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ ഞങ്ങള്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച പരിണാമങ്ങളില്‍ യു.കെയിലെ ദി സണ്‍ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

The Sun | Archived Link |
NZ Herald | Archived Link |
വാര്‍ത്ത പ്രകാരം പോളണ്ടിലെ ലബ്ലിനിയെക്ക് എന്ന നഗരത്തിലാണ് ഈ സംഭവം നടനത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന പോലെ സംഭവം 21 സെപ്റ്റംബര്‍ 2017നാണ് സംഭവിച്ചത്. വീഡിയോയില്‍ കാണുന്ന സ്ഥാപനം പള്ളിയല്ല പകരം ഒരു കടയാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പോളണ്ടില്‍ കടയുടെ ചില്ല് പൊട്ടിച്ച് ഓടുന്നതിനിടയില്‍ ഒരു വ്യക്തിയെ കാര്‍ വന്നിടിച്ചു എന്നാണ് യഥാര്‍ത്ഥ സംഭവം.
നിഗമനം
ദൃശ്യങ്ങളില്‍ കാണുന്ന സ്ഥാപനം പള്ളിയല്ല പകരം ഒരു കടയാണ്. പോളണ്ടില്‍ ഒരു കടയുടെ ചില്ല് പൊട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച വ്യക്തിയെ കാര്‍ ഇടിക്കുന്നതിന്‍റെ ദ്രിശ്യങ്ങളാണ് തെറ്റായ വിവരണതോടെ പ്രചരിക്കുന്നത്.

Title:FACT CHECK: ‘പള്ളിയുടെ ചില്ല് പൊട്ടിച്ച വ്യക്തിക്ക് കിട്ടിയ ശിക്ഷ’ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
