
UP യിലെ ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ. കണ്ട് പഠിക്ക് പിണറായി UPയെ എന്ന ആക്ഷേപഹാസ്യ രൂപേണ തലക്കെട്ട് നല്‍കി ഒരു സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷന്‍റെ അകത്ത് വെച്ച് കരണത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 29ന് സി.എ.അനൂപ് എന്ന വ്യക്തിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 194ല്‍ അധികം ഷെയറുകളും 283ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോയിലുള്ള ഉത്തര്‍ പ്രദേശിലെ പോലീസ് സ്റ്റേഷനില്‍ നിന്നുംമുള്ള ദൃശ്യമാണോ? ഈ സംഭവം നടന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവം യഥാര്‍ത്ഥത്തില്‍ എവിടെയാണ് നടന്നതെന്ന് കണ്ടെത്താന്‍ വീഡിയോ റിവേഴ്‌സ് സെര്‍ച്ച് ചെയ്‌തു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം ഒഡീഷയില്‍ നടന്നതായി സൂചന ലഭിച്ചത്. പിന്നീട് Police slapping a women in police staion എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ ഒഡീഷ ടിവി എന്ന വെബ്‌സൈറ്റില്‍ ഇതെ വീഡിയോ സഹിതമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ സാധിച്ചു. റിപ്പോര്‍ട്ട് പ്രകാരം ഒഡീഷയിലെ രംഗാലി പോലീസ് സ്റ്റേഷനില്‍ 2019 മാര്‍ച്ച് 7ന് നടന്ന സംഭവമാണിത്. സ്ത്രീയെ മര്‍ദ്ദിച്ച എഎസ്ഐയെ ജോലിയില്‍ നിന്നും സസ്‌പന്‍ഡ് ചെയ്യുകയും ചെയ്‌തു. അതായത് സംഭവം നടന്നിട്ടിപ്പോള്‍ നാല് മാസങ്ങള്‍ കഴിഞ്ഞു.
ഒഡീഷ ടിവി വാര്‍ത്ത റിപ്പോര്‍ട്ട്-

നിഗമനം
പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ നാല് മാസങ്ങള്‍ക്ക് മുന്‍പുള്ളതാണെന്നും ഈ സംഭവം നടന്നത് ഒഡീഷയിലാണെന്നും കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത് യുപിയില്‍ നിന്നുള്ള ദൃശ്യമല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതല്ലെന്നുമുള്ള നിഗമനത്തിലെത്താം. വീഡിയോയുടെ ഉള്ളടക്കം പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ യുപിയില്‍ നിന്നുംമുള്ളതാണോ?
Fact Check By: Dewin CarlosResult: False
