വീഡിയോയില്‍ വിമാനയാത്രികരുടെ സാധനങ്ങള്‍ എടുത്ത് എറിയുന്ന ദ്രിശ്യങ്ങള്‍ ഇന്ത്യയിലെതാണോ…?

അന്തര്‍ദേശിയ സാമൂഹികം

വിവരണം 

FacebookArchived Link

“ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യത്യാസം കണ്ടോ?” എന്ന അടിക്കുറിപ്പോടെ ജൂണ്‍ 30, 2019 മുതല്‍ ഒരു വീഡിയോ സ്നേഹകൂട് എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ രണ്ട് എയര്‍പോര്‍ട്ടുകളുടെ ദ്രിശ്യങ്ങളാണ് താരതമ്യം ചെയ്തു കാണിക്കുന്നത്. ആദ്യത്തെ ദൃശ്യം ജപ്പാനിലെതാണ് രണ്ടാമത്തെ ദൃശ്യം ഇന്ത്യയിലെ എയര്‍പോര്‍ട്ടിലേതാണ് എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ആദ്യത്തെ വീഡിയോയില്‍ ഒരു എയര്‍ലൈന്‍ ജിവനക്കാരി കന്വേയര്‍ ബെല്‍റ്റില്‍ വരുന്ന ലഗേജ് തുടച്ച് വൃത്തിയാക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെ വീഡിയോ എന്ന അവകാശപെടുന്ന രണ്ടാമത്തെ വീഡിയോയില്‍ രണ്ട് ആളുകള്‍ വിമാനയാത്രികളുടെ ബാഗുകള്‍ തൂക്കി വലിച്ച് എറിയുന്നതായി കാണാന്‍ സാധിക്കുന്നു. രണ്ട് വീഡിയോ കൾ താരതമ്യം ചെയ്തു രണ്ട് രാജ്യങ്ങളിലുള്ള എയര്‍പോര്‍ട്ട് ജീവനക്കാർ തമ്മിലുള്ള  വ്യത്യാസം  പോസ്റ്റില്‍ കാണിക്കാന്‍ ശ്രമിക്കുന്നു. ഒരു ഇടത്ത് വിമാനയാത്രികളുടെ ലഗേജ് വൃത്തിയാകി മാതൃകയായി മാറുന്ന ജപ്പാന്‍ എയര്‍പോര്‍ട്ട് ജിവനക്കാര്‍ അടുത്ത സ്ഥലത്ത് യാത്രക്കാരുടെ സാധനങ്ങള്‍ ശ്രദ്ധ ഇല്ലാതെ  ഇന്ത്യന്‍ എയര്‍പോര്‍ട്ട് ജീവന്നക്കാരും. എന്നാല്‍ വീഡിയോകൾ പോസ്റ്റ്‌ അവകാശപ്പെടുന്ന പോലെ ജപ്പാനിലെയും ഇന്ത്യയിലെയും എയര്‍പോര്‍ട്ടുകളുടെതന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി In-Vid ഉപയോഗിച്ച് വീഡിയോയിനെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. ഇതിലുടെ ലഭിച്ച പ്രധാന ഫ്രെമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോകൾ എവിടുത്തെതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു.

ആദ്യത്തെ വീഡിയോയുടെ ഒരു ഫ്രേം ഉപയോഗിച്ച് ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ ജപ്പാണിലെ ഒരു എയര്‍പോര്‍ട്ടിലെതന്നെയാണ് എന്ന് മനസിലായി. ജപ്പാനില്‍ ഒരു എയര്‍പോര്‍ട്ട് എങ്ങനെ മറ്റേ എയര്‍പോര്‍ട്ടുകള്‍ക്ക് വേണ്ടി മാതൃകയായി മാറുകയാണ് എന്ന് റിപ്പോര്‍ട്ട്‌ ചെയ്ത പല വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

Daily MailArchived Link

അങ്ങനെ ആദ്യത്തെ വീഡിയോ ജപ്പാനിലെ തന്നെയാണ് എന്ന് വ്യക്തമാണ്. ഇനി അടുത്ത വീഡിയോ ഇന്ത്യയിലെതാണോ അതോ അല്ലയോ എന്നാണ് പരിശോധിക്കേണ്ടത്. ഈ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഈ വീഡിയോയുടെ ഒരു സ്ക്രീന്ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ പല വെബ്‌സൈറ്റില്‍ അപ്പ്ലോഡ്‌ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച പരിനാമങ്ങൽ പരിശോധിച്ചപ്പോള്‍‍ ഒരു ഇന്തോനേഷ്യന്‍ വെബ്സൈറ്റിന്‍റെ വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത ഗൂഗിള്‍ translate ഉപയോഗിച്ച് പരിഭാഷണം ചെയ്തപ്പോള്‍ ഈ വീഡിയോ സൗദി അറേബ്യയിലെതായിരിക്കാം എന്ന് ഈ ലേഖനത്തില്‍ സംശയം പ്രകടിപ്പിച്ചതായി കണ്ടെത്താന്‍ സാധിച്ചു.

MerdekaArchived Link

ഞങ്ങള്‍ ഈ ഒരു ഊഹം വച്ച് ഗൂഗിളില്‍ “Saudi Airport staff caught on CCTV throwing luggage of passengers” എന്നി കീ വേഡ്‌സ്‌  ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് express.co.uk എന്ന വെബ്സൈറ്റ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഈ റിപ്പോര്‍ട്ടില്‍ സംഭവം സൗദി അറേബ്യയുടെ കിംഗ്‌ ഖാലെദ്‌ അന്തര്‍ദേശിയ വിമാന താവളത്തിലെതാണ് എന്ന് പറയുന്നുണ്ട്. റിയാദിലെ കിംഗ്‌ ഖാലെദ്‌ അന്തര്‍ദേശിയ വിമാനത്താവളത്തിലെ ജീവനക്കാര്‍ അല്ലലില്ലാത്ത യാത്രികളുടെ ലുഗേജ് തുക്കി വലിച്ചെറിയുന്നതായി സി.സി.ടി.വി. ദ്രിശ്യങ്ങളില്‍ പതിഞ്ഞു എന്നാണ് വാര്‍ത്ത‍.

Express.co.ukArchived Link

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന രണ്ട് വീഡിയോയില്‍ ആദ്യത്തെ വീഡിയോ ജാപ്പാനിലേതാണ് എന്ന്  ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമാക്കുന്നു പക്ഷെ ഇതിനോട് ഒപ്പം ഇന്ത്യയിലെ എയര്‍പോര്‍ട്ടിന്‍റെ വീഡിയോയാണ് എന്ന് പറഞ്ഞ വീഡിയോ ഇന്ത്യയിലെതല്ല പകരം സൗദി അറേബ്യയിലെ കിംഗ്‌ ഖാലെദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജിവനക്കാരുടെതാണ്. അതിനാല്‍ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ വീഡിയോ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഷെയര്‍ ചെ യ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:വീഡിയോയില്‍ വിമാനയാത്രികരുടെ സാധനങ്ങള്‍ എടുത്ത് എറിയുന്ന ദ്രിശ്യങ്ങള്‍ ഇന്ത്യയിലെതാണോ…?

Fact Check By: Mukundan K 

Result: Mixture