ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കിംഗ്‌ കോബ്ര പാമ്പ്‌ ചുറ്റിയ ദേവിയുടെ പ്രതിമ കണ്ടെത്തിയോ…?

കൌതുകം

വിവരണം

FacebookArchived Link

“ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കണ്ടെത്തിയ ദേവിയുടെ പ്രതിമ. ഒരു കിംഗ് കോബ്ര കാവൽ നിൽക്കുന്നതായി കണ്ടെത്തി. നമ്മുടെ സംസ്കാരം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ Subhash Bhaskaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ജെസിബി മെഷീന്‍ ഖനനം ചെയന്നോട്ത് ഒരു പാമ്പ് ഇരിക്കുന്നതായി കാണുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദു ദൈവത്തിന്‍റെ പ്രതിമ കാണാന്‍ സാധിക്കുന്നു. ഈ പ്രതിമെയേ ചുറ്റി ഒരു കിംഗ്‌ കോബ്ര പാമ്പും കാണുന്നുണ്ട്. വീഡിയോയില്‍ ചില്ല സ്ഥലങ്ങളില്‍ അറബി സംഭാഷണവും കേള്‍ക്കാന്‍ സാധിക്കുന്നു. പക്ഷെ വീഡിയോയില്‍ ചില ദ്രിശ്യങ്ങളില്‍ ഇന്ത്യയിലെ ആള്‍ക്കാരെ കാണാന്‍ സാധിക്കുന്നു. അതിനാല്‍ ഈ വീഡിയോ സൗദിയിലെതാണോ എന്ന് സംശയം തോന്നുന്നു. എന്നാല്‍ വീഡിയോ സൗദിയിലെതല്ലെങ്കില്‍ എവിടെത്തേതാണ്? ഈ സംഭവം സത്യമാണോ? നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷണത്തോടെ നേടാന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്ത‍ ഓണ്‍ലൈന്‍ ലഭ്യമാണോ എന്ന് തിരക്കാന്‍ ഞങ്ങള്‍ ആദ്യം ഗൂഗിളില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനോട്‌ ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷണം നടത്തി. വീഡിയോ കുറച്ച് കുടി ശ്രദ്ധിച്ച് കേട്ടപ്പോള്‍ സംഭാഷണം മറ്റേ ഏതോ ഭാഷയിലും ഉണ്ട് എന്ന് മനസിലായി. ശ്രദ്ധിച്ചു കേട്ടപ്പോള്‍ ഈ ഭാഷ മറാഠിയാന്നെണ് മനസിലായി. അതിന് ശേഷം ഞങ്ങള്‍ ഗൂഗിളില്‍ “devi statue found in Maharashtra with King Cobra guarding it” എന്ന കീ വേര്‍ഡ്സ്  ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ്‌ ഓഫ് ഇന്ത്യയും Hoax or Fact എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച വസ്തുത അന്വേഷണം റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ഇതിനെ മുംപേ കര്‍ണാടകയിലെ കാര്‍വാരിന്‍റെ അടുത്ത് സദാഷിവഗാദ് എന്ന സ്ഥലത്തില്‍ ഖനനത്തിനിടയില്‍ ഭഗവാന്‍ ശിവന്‍റെ ഒരു പ്രതിമ കണ്ടെത്തി. ഈ പ്രതിമയേ ഒരു കോബ്ര പാമ്പ്‌ ചുറ്റിയിരിക്കുന്നുണ്ടായിരുന്നു എന്ന മട്ടില്‍ പ്രസ്തുത പോസ്റ്റിലെ ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായി. ഈ ഭാഗത്തില്‍ മറാഠി/കൊങ്കണി ഭാഷ സംസാരിക്കുന്ന ഒരുപാട് പേരുണ്ടാതിനാല്‍ വീഡിയോ സദാഷിവഗാദിലെതാണ് എന്ന് പലോരും വിശ്വസിച്ചു. പക്ഷെ ഇങ്ങനെയൊരു സംഭവം സദാശിവഗാദില്‍ നടന്നിട്ടില്ല എന്ന കാര്‍വാര്‍ അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവം സത്യമാണ് എന്ന് തോന്നുന്നു പക്ഷെ എവിടെയാണ് സംഭവിച്ചത് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എവിടെയാണ് എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Business Standard പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ഈ വാ൪ത്തയില്‍ സംഭവത്തിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. സംഭവം മഹാരാഷ്ട്രയിലെ ബീദ് ജില്ലയിലെ കാന്ഹെരവാടി എന്ന ഗ്രാമതിലെത്താണ്. റോഡ്‌ ഉണ്ടാക്കാനായി ഖനനം ചെയ്യുന്നതിന്‍റെ ഇടയില്‍ ഒരു സുര്യ ഭഗവാനിന്‍റെ പ്രതിമ കണ്ടെത്തിയതായി വാര്‍ത്ത‍ അറിയിക്കുന്നു. അവിടെയൊരു പാമ്പും ഉണ്ടായിരുന്നു. ഇത് കണ്ട ഗ്രാമവാസികള്‍ പ്രതിമ ശിവന്‍റെതാണ് എന്ന് കരുതി മാലയും കുങ്കുമവും ചാര്‍ത്തി കിര്‍ത്തനം ചെയ്യാന്‍ തുടങ്ങി. ഈ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിലും പെട്ടിരുന്നു. എന്നാല്‍ പ്രതിമ ശിവന്‍റെടെതല്ല പകരം സുര്യ ഭഗവാന്‍റെതാനെന്ന്‍ പുരാതന വിദഗ്ധര്‍ വ്യകതമാക്കുന്നു. യാദവ രാജാക്കന്മാര്‍ പതിനൊന്നാം നുറ്റാണ്ടില്‍ ഉണ്ടാക്കിയ പ്രതിമയാണ് ഇത് എന്ന് വിദഗ്ധര്‍ അറിയിക്കുന്നു. 

പിന്നീട് ഈ പാമ്പിനെ സ്ഥാനികര്‍ തനെയാണ്‌ പ്രതിമയുടെ മുകളില്‍ ഇട്ടത്ത് എന്ന് കാണിക്കുന്ന ഒരു വീഡിയോ മുന്നില്‍ വന്നു. ഇതിനെ കുറിച്ച് സ്ഥാനിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

TOIArchived Link
Hoax or FactArchived Link
Aaj TakArchived Link
Business StandardArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഈ വീഡിയോ സൗദി അറബിയയിലെതല്ല പകരം മഹാരാഷ്ട്രയിലെ ബീഡിലേതാണ്. പ്രതിമ ദേവിയുടെതല്ല സുര്യ ഭഗവാന്‍റെ പുരാതന പ്രതിമയാണ്. അതിനാല്‍ വസ്തുത അറിയാതെ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്ന ഇത് പോലെയുള്ള പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കിംഗ്‌ കോബ്ര പാമ്പ്‌ ചുറ്റിയ ദേവിയുടെ പ്രതിമ കണ്ടെത്തിയോ…?

Fact Check By: Mukundan K 

Result: False