ബിജെപി 300ലധികം സീറ്റുകള്‍ ജയിച്ചത് EVM അട്ടിമറി നടത്തിയിട്ടാണെന്ന് വീഡിയോകൾ തെളിയിക്കുന്നുണ്ടോ…?

രാഷ്ട്രീയം | Politics

വിവരണം

Archived Link

“ചുമ്മാ അല്ല കേട്ടോ 300 എന്ന സംഖ്യ പറഞ്ഞത്.. പുതിയ മോഡൽ സാധനം എത്തിയിട്ടുണ്ട് മോഡിയുടെ മേക്കിങ് ഇന്ത്യ EVM !
കൺകുളിർക്കെ കാണുക !” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 21  മുതല്‍ അഞ്ച് വീഡിയോകൾ Prince Abraham എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ബിജെപി 300ലധികം സീറ്റുകള്‍ നേടിയത് ഈവിഎം മെഷീനുകള്‍ അട്ടിമറി നടത്തിയിട്ടാണെന്ന് ആരോപിച്ച് പോസ്റ്റില്‍ അഞ്ച് വീഡിയോ നല്‍കിട്ടുണ്ട്. ആദ്യത്തെ വീഡിയോയില്‍ ഒരു നീല കുര്‍ത്ത ധരിച്ച വ്യക്തി പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായി കാണാം. രണ്ടാം വീഡിയോയില്‍ ഒരു കാറിന്‍റെ ഉള്ളില്‍ ഈവിഎം മെഷീനുകള്‍ നാട്ടുകാര്‍ പിടികൂടുന്ന ദ്രിശ്യങ്ങളാണ്. മൂന്നാമത്തെ വീഡിയോയില്‍ രണ്ടു കാറുകളിലായി ഈവിഎം മെഷീനുകള്‍ സ്ട്രോങ്ങ്‌ രൂമിലേയ്ക്ക് കൊണ്ടു വരുന്ന ദ്രിശ്യങ്ങളാണ്. വീഡിയോ എടുക്കുന്ന വ്യക്തി ഈ ഈവിഎം മെഷീനുകളെ കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഈ മെഷീനുകള്‍ റിസേര്‍വ് മെഷീനുകള്‍ ആണെന്ന് വിശദീകരിക്കുന്നതായി വീഡിയോയില്‍ നാം കാണുന്നു. പക്ഷെ വീഡിയോ എടുക്കുന്ന വ്യക്തി ഈ മെഷീന്‍ സ്ഥാനാര്‍ഥിയെ അറിയിച്ചിട്ടാണോ നീക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ ഒരു മറുപടിയും നല്കുന്നില്ല. നാലാമത്തെ വീഡിയോയില്‍ ഒരു ട്രക്കിന് ഉള്ളില്‍ ഈവിഎം മെഷീനുകള്‍ സുരക്ഷ ഇല്ലാതെ കയറ്റുന്നതായി നമുക്ക് കാണാം. അതേപോലെ അവസാനത്തെ വീഡിയോയില്‍ ഒരു സ്കൂള്‍ ബസിന്‍റെ അകത്ത് നാട്ടുകാര്‍ ഈവിഎം മെഷീനുകള്‍ പിടികൂടി എന്ന ധാരണയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഈ വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണ്? ഈ വീഡിയോകൾ ബിജെപി ഈവിഎം അട്ടിമറി നടത്തിയതിന്‍റെ കൃത്യമായ തെളിവുകളാണോ? നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കാം.

വസ്തുത വിശകലനം

പോസ്റ്റില്‍ അഞ്ച് വീഡിയോകല്‍ നല്‍കിട്ടുണ്ട്, ഇതില്‍ ചില വീഡിയോകല്‍ ഞങ്ങള്‍ പരിശോധിച്ച് വ്യാജമായി കണ്ടെതിട്ടുന്ദ്. മറ്റേ വീഡിയോകളുടെ കുറിച്ച് അന്വേഷിച്ച് ഞങ്ങള്‍ ഈ പോസ്റ്റില്‍ ഉണയിക്കുന ആരോപണം യഥാര്‍ത്ഥ്യം ആണോ അതോ ഇല്ലെയോ എന്ന് കണ്ടെത്തി. നമുക്ക് ക്രമെന്‍ എല്ലാ വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണ് എന്ന് നോക്കാം:

1.തൃണമൂല്‍ നേതാവ് അബ്ദുല്‍ ജലില്‍ അഹമദ് പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുന്നു.

ആദ്യത്തെ വീഡിയോയില്‍ നീല കുര്‍ത്ത ധരിച്ച ഒരാൾ പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണ് നാം കാണുന്നത്. ഈ വീഡിയോ ഞങ്ങള്‍ പരിശോധിച്ച് ജൂണ്‍ ഒന്നിന് റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് സന്ദര്‍ശിക്കുക.

പോളിംഗ് ബൂത്തിൽ കടന്നു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഈ നേതാവ് ബിജെപിയുടെതാണോ…?

2.പഞ്ചാബില്‍ കാറിന്‍റെ അകത്ത് ഈവിഎം മെഷീനുകള്‍ കണ്ടെത്തിയ സംഭവം

ഈ വീഡിയോ പഞ്ചാബില്‍ ഒരു കാറിന്‍റെ അകത്ത് ഈവിഎം മെഷീനുകള്‍ കടത്തി കൊണ്ട് പോകുന്ന സംഭവം ആണ് എന്ന് പറഞ്ഞ് ശാലു എന്ന ട്വിട്ടര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുക ഉണ്ടായി.

പഞ്ചാബ് ഇലക്ഷന്‍ കമ്മീഷന്‍ ഈ വീഡിയോകൾ സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഇതിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോകൾ കുറിച്ച് വിശദീകരിക്കുമ്പോള്‍ അദ്ദേഹം പറയുന്നു ഈ രണ്ട് റിസേര്‍വ് പാഡുകള്‍ സെക്ടര്‍ ഓഫീസര്‍ ബാലവിന്ദര്‍ സിംഗ് അദ്ദേഹത്തിന്‍റെ കാറില്‍ കൊണ്ട് പോകുമ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിന്റെതാണ്. ഈ വാഹനത്തില്‍ ജിപിഎസ് ട്രച്കേര്‍ ഉണ്ടായിരുന്നു അത് പോലെ സെക്ടര്‍ ഓഫീസരിന്‍റെ ഒപ്പം ഔദ്യോഗിക വീഡിയോഗ്രാഫര്‍ മനിഷ് ശർമയും ഉണ്ടായിരുന്നു എന്ന് പഞ്ചാബ് മുഖ്യ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. എസ. കരുണ രാജു അറിയിച്ചതായി തൃബുന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. താഴെ നല്‍കിയ ലിങ്ക് സന്ദർശിച്ച് ഈ റിപ്പോര്‍ട്ട്‌ വായിക്കാം.

The TribuneArchived Link

3.തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാത്തതും കേടുപാടുമുള്ള മെഷീനുകള്‍ ജാന്‍സിയിലെ സ്ട്രോങ്ങ്‌ റൂമിലേയ്ക്ക് കൊണ്ട് വരുന്ന സംഭവം.

ചിത്രം കടപ്പാട്: Sabrang

ജാന്‍സിയുടെ മജിസ്ട്രേറ്റിന്‍റെ വണ്ടിയില്‍ സംശയാസ്പദമായ രീതിയില്‍ ഈവിഎം മെഷീനുകള്‍ കണ്ടെത്തിയതിനാല്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ എഴുതിയ കത്തിന്‍റെ ചിത്രമാണ് മുകളില്‍ നല്‍കിയത്. സബ്രന്ഗ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ മാധ്യമം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച കത്താണ് ഇത്. തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാത്ത കേടുപാടുമുള്ള മെഷീനുകള്‍ ജാന്‍സിയിലെ സ്ട്രോങ്ങ്‌ രൂമിലേയ്ക്ക് മജിസ്ട്രേറ്റിന്‍റെ കാറില്‍ കൊണ്ട് വരുന്ന ദ്രിശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. ഈ മെഷീനുകള്‍ കേടുപാട് സംഭവിച്ച മെഷീനുകളാണ് എന്നിട്ട് ഈ കാര്യം പരത്തി നല്‍കിയ വ്യക്തിക്കും തൃപ്തികരമായി മനസിലാക്കിയതിനെ ശേഷം മെഷീനുകള്‍ സ്ട്രോങ്ങ്‌ റൂമില്‍ നീക്കി സ്ട്രോങ്ങ്‌ റൂം സീല്‍ ചെയ്തു. ഈ വാര്‍ത്ത‍ വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

Sabrang IndiaArchived Link

4.അമേഠിയിൽ നിന്നും സുൽത്താൻപൂരിലേയ്ക്ക് ഈവിഎം മെഷീന്‍ നീക്കുന്നതിന്‍റെ വീഡിയോ

ഈ വീഡിയോ നിയമപരമായി അമേഠിയില്‍ നിന് സുൽത്താൻപൂരിലേയ്ക്ക്  ഈവിഎം മെഷീനുകള്‍ മാറ്റുന്നതിന്‍റെ ഇടയില്‍ എടുത്ത വീഡിയോ ആണ്. ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ ഇതിനെ മുമ്പേ രണ്ട് റിപ്പോർട്ടുകളില്‍ വിശദമായി എഴുതിയിട്ടുണ്ട്. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ വായിക്കാം.

5.മദ്ധ്യപ്രദേശ്‌ നിയമസഭ തെരെഞ്ഞെടുപ്പിന്‍റെ സമയത്ത് പുറത്ത് വന്ന വീഡിയോ

ഒരു സ്കൂള്‍ ബസില്‍ വ്യാജ ഈവിഎം മെഷീനുകള്‍ നാട്ടുകാര്‍ പിടികൂടി എന്ന പോസ്റ്റിന്‍റെ പരിശോധന ഞങ്ങള്‍ ഏപ്രില്‍ ഒന്നിന് നടത്തി റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. ഈ സംഭവം കഴിഞ്ഞ കൊല്ലം നടന്ന മദ്ധ്യപ്രദേശ്‌ നിയമസഭ തെരെഞ്ഞെടുപ്പിന്‍റെ സമയത്താണ്. നടന്നത്. ഈ ഈവിഎം റിസേര്‍വ് ഈവിഎം ആയിരുന്നു എന്നിട്ട് ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റുന്നതിന്‍റെ ഇടയിലാണ് നാട്ടുകാര്‍ ഇതു കണ്ടു പിടിച്ചത് എന്ന് മധ്യപ്രദേശ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു.

ഇതിനെ കുറിച്ച് വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

മധ്യപ്രദേശിൽ വ്യാജ വോട്ടിങ് യന്ത്രങ്ങൾ ജനങ്ങൾ പിടികൂടിയോ…?

TOIArchived Link
The Logical IndianArchived Link

നിഗമനം

ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജമാണ്. പോസ്റ്റില്‍ നല്‍കിയ വീഡിയോകളെ കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ടിട്ടുണ്ട്. ഈ വീഡിയോകൾ ബിജെപി ഈവിഎം മെഷീനുകള്‍ അട്ടിമറി നടത്തി തെരെഞ്ഞെടുപ്പ് ജയിച്ചു എന്ന് വ്യക്തം ആക്കുന്നില്ല.

Avatar

Title:ബിജെപി 300ലധികം സീറ്റുകള്‍ ജയിച്ചത് EVM അട്ടിമറി നടത്തിയിട്ടാണെന്ന് വീഡിയോകൾ തെളിയിക്കുന്നുണ്ടോ…?

Fact Check By: Harish Nair 

Result: False