
വിവരണം
“ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചുകൊണ്ട് രാത്രി കിടന്നുറങ്ങി… രാത്രിയിൽ കാലിൽ നിന്ന് പുതപ്പ് മാറിയപ്പോൾ പാമ്പ് ആണെന്ന് കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഓടിച്ചു….. ??????” എന്ന അടിക്കുറിപ്പോടെ , 2019 ജനുവരി 3മുതല്‍ Smart Vision Media എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ചിത്രം പാമ്പിന്‍റെ പടമുള്ള പാന്റ് ധരിച്ചു കിടക്കുന്ന ഒരു സ്ത്രിയുടെതാണ്. മറ്റേ ചിത്രം ആശുപത്രിയില്‍ കാല്‍ കെട്ടി ഇരിക്കുന്ന ഒരു വ്യക്തിയുടെതാണ്. രണ്ട് ചിത്രങ്ങളും പോസ്റ്റിലെ അടിക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ എടുത്ത ഭാഗത്ത് കാണുന്ന ചിത്രത്തിലെ പാന്റ് ധരിച്ച സ്ത്രീയുടെ ഭര്‍ത്താവ് അതിനെ പാമ്പ് എന്ന് കരുതി കാല്‍ തല്ലി ഒടിച്ചു പിന്നീട് ആശുപത്രിയില്‍ ബാന്റെജ് കെട്ടിയിരിക്കുന്ന ഭാര്യയുടെ കാലിന്റെ പടമാണ് എന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ സംഭവം എവിടെയാണ് നടന്നത് എപ്പോഴാണ് നടന്നത് എന്ന വിവരങ്ങളൊന്നും പോസ്റ്റില്‍ നല്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടായിരുന്നോ? ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണ്? നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ നല്‍കിയ വിവരണം ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ ഇങ്ങനെയൊരു വാ൪ത്ത കുറിച്ച് അന്വേഷിച്ചു. ഈ വിവരണവുമായി വിവിധ ഭാഷകളില്‍ വിവിധ വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച വാര്‍ത്തകൾ ഞങ്ങള്‍ക്ക് ലഭിച്ചു. പാമ്പിന്‍റെ പടമുള്ള സ്റ്റോക്കിങ്ങ്സ് ധരിച്ച് രാത്രി ഉറങ്ങിയ ഭാര്യയുടെ കാലുകള്‍ മാത്രം പുതപ്പിന്‍റെ പുറത്ത് ഉണ്ടായിരുന്നുള്ളു. ഇത് കണ്ടു തെറ്റിദ്ധരിച്ച ഭര്‍ത്താവ് ഒരു ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് ഭാര്യയുടെ കാല്‍ തല്ല ഓടിച്ചു. ഓസ്ട്രെലിയയിലെ മേല്‍ബനിലാണ് സംഭവം നടന്നത് എന്നാണ് വാര്‍ത്ത. വാ൪ത്തകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.




Amar Ujala | Archived Link |
Latestly | Archived Link |
Zee News | Archived Link |
Patrika | Archived Link |
ഈ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഈ വാര്‍ത്ത പ്രസിദ്ധികരിച്ചത് ഒരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഇവര്‍ എഴുതുന്നു. എന്നാല്‍ ഇവര്‍ വാ൪ത്തയിൽ പകര്‍ത്തിയ ഫെസ്ബൂക്ക് പോസ്റ്റ് ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ട്. Pakistan Community in Australia എന്ന ഫെസ്ബൂക്ക് പേജാണ് ഈ വാ൪ത്ത ചിത്രങ്ങള്‍ അടക്കം ഏറ്റവും ആദ്യമായി പ്രചരിപ്പിച്ചത് എന്ന് ഈ വാര്‍ത്തകളില്‍ അറിയിക്കുന്നു.
ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങൾ Yandexല്‍ reverse image search നടത്തി പരിശോധിച്ചു. ആദ്യത്തെ ചിത്രം Yandexല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.
ജപ്പാനീസ് ഭാഷയില്‍ ഉള്ള ഈ ട്വീട്ടില്‍ ആദ്യത്തെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ഈ പോസ്റ്റിന്‍റെ പരിഭാഷ പരിശോധിച്ചപ്പോള്‍ മനസിലായത് ട്വീറ്റ് ചെയ്തവര്‍ ഈ സ്റൊക്കിങ്ങ്സ് വാങ്ങിയതാണ്. അതിനെ കുറിച്ച് വിവരണമാണ് ഈ ട്വീറ്റില്‍ നല്കിയിരിക്കുന്നത്.

ഈ ട്വീറ്റ് ചെയ്ത തിയതി2018 ഡിസംബര്‍ 16 ആണ്. പ്രസ്തുത പോസ്റ്റ് പോലെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇതിനു ശേഷമാണ് എന്ന് ശ്രദ്ധിക്കണം. മറ്റേ ചിത്രം ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വിയറ്റ്നാമീസ് ഭാഷയില്‍ എഴുതിയ ഒരു ബ്ലോഗ് ലഭിച്ചു. ഈ ബ്ലോഗ് എഴുതിയത് 2016ല്‍ ആണ്. ഈ ബ്ലോഗില്‍ പരിക്ക് സംഭവിച്ച വ്യക്തികൾക്ക് എങ്ങനെ ബാണ്ടെജ് കെട്ടണം എന്നതിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്ന് മനസിലാകുന്നു. ബ്ലോഗിന്‍റെ തലക്കെട്ട് ഇങ്ങനെ പരിഭാഷപ്പെടുത്താം. “ഇന്റേൺഷിപ്പ് 2014”, “ഫോറം ഓഫ് ഇന്റേൺഷിപ്പ് ഇന്റേൺസ് BV115” എന്നാണ്. BV115ന്‍റെ അര്‍ഥം വിയത്നാമിലെ ഹോ ചി മിന്‍ സിറ്റിയിലുള്ള 115 പീപ്പില്‍സ് ആശുപത്രി എന്നാണ്. ഈ ആശുപത്രിയുടെ വെബ്സൈറ്റ് ഈ ലിങ്ക് ക്ലിക്ക് ചെയ്ത് സന്ദര്‍ശിക്കാം.

Vietnamese Blog WordPress | Archived Link |
ഈ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ വ്യജമാന്നെണ് ഇതോടെ നമുക്ക് ബോധ്യമാകുന്നു. പോസ്റ്റില്‍ പറയുന്ന വാര്‍ത്ത കഴിഞ്ഞ കൊല്ലം മുതല്‍ സാമുഹിക മാധ്യമങ്ങളില്‍ വിവിധ ഭാഷയില്‍ പ്രചരിപ്പിക്കുകയാണ്, എന്നാല്‍ ഈ വാര്‍ത്ത പൂർണമായി വ്യാജമാണ്. ഈ വാ൪ത്തയുടെ അടിസ്ഥാനമായ ഫെസ്ബൂക്ക് പോസ്റ്റായ, Pakistan Community in Australia എന്ന ഫെസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.
പക്ഷെ ഞങ്ങള്‍ക്ക് ഡിലീറ്റ് ചെയത പോസ്റ്റിന്‍റെ archived ലിങ്ക് ഓണ്‍ലൈന്‍ വസ്തുത പരിശോധന വെബ്സൈറ്റുകളില്‍ നിന്ന് ലഭിച്ചു. ആ യഥാര്‍ത്ഥ പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. 2018 ഡിസംബര്‍ 24, നാണ് ഈ പോസ്റ്റ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

ഈ ഒരു പോസ്റ്റ് വിശ്വസിച്ച പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാ൪ത്ത പ്രസിദ്ധികരിച്ചു. അത് പോലെ സാമുഹിക മാധ്യമങ്ങളിലും പലരും ഇതേ പോലെ പോസ്റ്റ് എഴുതി ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള പോസ്റ്റുകളുടെ വസ്തുത പരിശോധന പല വെബ്സൈറ്റുകളും നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഫെബ്രുവരി മാസത്തില്‍ ഇതേ പോലെ ഒരു പോസ്റ്റ് പരിശോധിച്ചു റിപ്പോര്‍ട്ട് ഞങ്ങളുടെ ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ഞങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചേയുക.
पत्नी ने पहनी ऐसी ड्रेस, पति ने सांप समझकर तोड़ दिया पैर | क्या यह सच है?
മറ്റു വസ്തുത പരിശോധിക്കുന്ന വെബ്സൈറ്റുകള്‍ പരിശോധിച്ച വാര്‍ത്തകൾ വായിക്കാന്‍ ആയി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഇവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Snopes | Archived Link |
AFP | Archived Link |
Hoax or Fact | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി വ്യാജമാണ്. ഇത് പോലെ ഒരു സംഭവം നടന്നതായി വാര്‍ത്ത വന്നിട്ടില്ല. പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ക്ക് സംഭവവുമായി ഒരു ബന്ധവും ഇല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചപ്പോൾ പാമ്പാണെന്നു കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഒടിച്ചു എന്ന വാര്‍ത്ത സത്യമോ…?
Fact Check By: Harish NairResult: False
