
ഇന്നലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി മുഴുവൻ ഭാരതീയരും അഭിമാനത്തോടെ കാണുന്നു. വീര മൃത്യു വരിച്ച നമ്മുടെ ജവാന്മക്കാർക്കുള്ള ആദരാഞ്ജലിയായി ഇത് കണക്കാക്കുന്നുണ്ട്. ഈ വാര്‍ത്ത പുറത്ത് വന്ന ശേഷം രാജ്യം മുഴുവൻ ആഘോഷ പ്രതീതിയാണ്.
ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് ഔദ്യോഗികമായി ഒരു തെളി വും പുറത്ത് വന്നില്ലെങ്കിലും സാമുഹിക മാധ്യമങ്ങളില്‍ പല വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രച്ചരിപ്പിക്കുന്നുണ്ട്.
വിവരണം
ഇതേ സന്ദര്‍ഭത്തില്‍ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ഈ പോസ്റ്റില്‍ ഒരു വീഡിയോ ഉണ്ട്,ഈ വീഡിയോ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെതാണ് എന്ന് പോസ്റ്റ് പ്രഖ്യാപിക്കുന്നു. ആകാശവാണി കേരളം എന്ന ഫേസ്ബുക്ക് പേജാണ് ഈ വാര്‍ത്ത പ്രചരിപ്പിച്ചത്. പോസ്റ്റിലെ പ്രസ്താവന ഇപ്രകാരം:
“സൈന്യത്തിൻറെ തിരിച്ചടി കണ്ടോളൂ”
ഈ പോസ്റ്റ് ഇതുവരെ ഏകദേശം ആയിരം തവണ ഫെസ്ബുക്കിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ വേഗത്തിലാണ് ഈ പോസ്റ്റ് വൈറല്‍ ആകുന്നതെന്ന്, ഇതോടെ നമുക്ക് മനസില്ലാക്കാന്‍ സാധിക്കും. ഇതിന്റെ വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലം
ഞങ്ങള്‍ ഈ വീഡിയോയുടെ സ്കീൻഷോട്ട് എടുത്തശേഷം reverse image ജിൽ അതിന്റെ തിരച്ചിൽ നടത്തി. അതിന്റെ ഫലങ്ങൾ ഇപ്രകാരം:

അങ്ങനെ ഞങ്ങൾക്ക് യുട്യുബ് വീഡിയോ ലഭിച്ചു.
ഈ രണ്ട് വീഡിയോ side-by-side കണ്ടാല്‍ ഈ രണ്ട് വീഡിയോകളിൽ ഉള്ള സാമ്യത നമുക്ക് മനസിലാക്കാം. രണ്ട് വീഡിയോകൾ ഒരുമിച്ചു കാണാനായി ഈ ലിങ്ക് സംരക്ഷിക്കുക
ഈ വീഡിയോ Arma II എന്ന വീഡിയോ ഗെയിമിൽ നിന്നും എടുത്തിരിക്കുന്നതാണ്. ഈ വീഡിയോ Double Doppler എന്ന യൂട്യൂബ്ബ് ചാനല്‍ ജൂലൈ 9, 2015ന് പ്രസിദ്ധീകരിച്ചതാണ്.
നിഗമനം
ഈ വീഡിയോ വ്യാജം ആണ്. ഇതുവരെ സൈന്യം തിരിച്ചടി നടത്തിയതിന്റെ ഔദ്യോഗിക റിപ്പോർട്ടു കളോ ചിത്രങ്ങളോ വീഡിയോ കളൊ പുറത്തു വിട്ടിട്ടില്ല. ദയവായി ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കരുത്.

Title:ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ വീഡിയോ പുറത്തു വന്നോ…?
Fact Check By: Harish NairResult: False
