
വിവരണം
എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട്.. എല്ലാവരെയും ശരിയാക്കുകയാണ് ചെയ്തത് ഭരണ മാറ്റം അനിവാര്യം.. ജയസൂര്യ.. എന്ന പേരില്‍ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 368ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ നടന്‍ ജയസൂര്യ ഇത്തരത്തിലൊരു പ്രസ്താവന എല്‍ഡിഎഫിനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
എറണാകുളത്തെ നടന്‍ ജയസൂര്യയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്-
ജയസൂര്യ ഒരുക്കിലും ഇതുവരെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. അതും വിവാദപരമായി ഇത്തരത്തില്‍ യാതൊന്നും തന്നെ ഒരു വേദിയിലും അദ്ദേഹത്തിന്‍റെ സമൂഹ്യമാധ്യമ അക്കൗണ്ട് മുഖേനയോ നടത്തിയിട്ടില്ല. ഇത് തികച്ചും വ്യാജ പ്രചരണം മാത്രമാണെന്നും പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി.
കൂടുതല്‍ സ്ഥിരീകരണത്തിനായി നടന്‍റെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഞങ്ങള്‍ പരിശോധിച്ചു. കൂടാതെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും യാതൊരു വിവരവും ഇത്തരമൊരു രാഷ്ട്രീയ പ്രസ്താവനയെ കുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞില്ല.
നിഗമനം
നടന്‍ ജയസൂര്യ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ സെക്രറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുുമാനിക്കാം.

Title:ഭരണമാറ്റം അനിവാര്യമെന്ന് നടന്‍ ജയസൂര്യ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
