FACT CHECK – സിപിഎമ്മുമായി ആറിടങ്ങളില്‍ ധാരണയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ആറ് സീറ്റുകളില്‍ സിപിഎം ബിജെപിയെ സഹായിക്കുമെന്ന് ശോഭ സുരേന്ദ്രന്‍റെ തുറന്ന് പറച്ചില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28 റിയാക്ഷനുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഞങ്ങളുടെ പ്രതിനിധി ശോഭ സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തിന്‍റെ സത്യാവസ്ഥ ആരാഞ്ഞു. അവരുടെ മറുപടി ഇങ്ങനെയാണ്-

സിപിഎമ്മുമായി യാതൊരു കൂട്ടുകെട്ടിനും ബിജെപി മുതിരില്ലയെന്ന് ജനങ്ങള്‍ക്ക് അറിയാവുന്ന വസ്‌തുതയാണ്. ഇത്തരത്തില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന്‍റെ വോട്ട് നേടി വിജയിക്കേണ്ട ഗതികേട് ബിജെപിക്കില്ല. സിപിഎം അണികള്‍ക്ക് ബിജെപിക്ക് വോട്ട് ചെയ്യാന്‍ തോന്നുന്നെങ്കില്‍ അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും മറിച്ചുള്ള പ്രചണങ്ങള്‍ തന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

നിഗമനം

ശോഭ സുരേന്ദ്രന്‍ ഇത്തരത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടെന്ന പ്രസ്താവന നടത്തിയട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമായിക്കയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സിപിഎമ്മുമായി ആറിടങ്ങളില്‍ ധാരണയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False