വിവരണം

മനോരമ ന്യൂസ് - വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ സര്‍വേയുടെ ഫലം ഇപ്രാകരമാണോ? മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത സ്ക്രീന്‍ഷോട്ട് തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

മനോരമ സര്‍വേ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ ചെയ്തതില്‍ നിന്നും മനോരമ ന്യൂസ് 3 ദിവസങ്ങളിലായി ഘട്ടങ്ങളായി സംപ്രേക്ഷണം ചെയ്ത സര്‍വേ ഫലത്തിന്‍റെ അന്തിമ ഫല സൂചന അവരുടെ യൂട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു. അഭിപ്രായ ഫലത്തിലെ അന്തിമ സൂചന ഇപ്രാരമാണ്, 20ല്‍ 13 മുതല്‍ 16 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമെന്നും നാല് സീറ്റുകളില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നും മൂന്ന് സീറ്റുകളില്‍ അട്ടമറി നടക്കാനാണ് സാധ്യതയെന്നുമാണ് മനോരമ ന്യൂസ് സര്‍വേ ഫലം. അതയാത് 13 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയുള്ളപ്പോള്‍ എല്‍ഡിഎഫിന് ഏഴ് സീറ്റുകളില്‍ സാധ്യതയുണ്ടെന്നാണ് മനോരമ ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ ഫലം.

മനോരമ ന്യൂസ് സര്‍വേ ഫലത്തിന്‍റെ വീഡിയോ ഇതാണ് -

Manorama News - YoyTube Video

പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അറിയാന്‍ മനോരമ ന്യൂസിന്‍റെ അരൂരിലെ ആസ്ഥാനവുമായി ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു.

സര്‍വേ ഫലത്തിന്‍റെ അന്തിമ ഭാഗം ഇതാണ് (സ്ക്രീന്‍ഷോട്ട്) -

നിഗമനം

യുഡിഎഫ് മുതല്‍ 16 വരെ നേടുമെന്നാണ് മനോരമ ന്യൂസ് - വിഎംആര്‍ സര്‍വേ ഫലം. വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമായി എഡിറ്റ് ചെയ്തതാണ് എല്‍ഡിഎഫ് 20 സീറ്റ് നേടുമെന്ന് മനോരമ സര്‍വേ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False