
വിവരണം
UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മാർച്ച് 31 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 3500 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം നൽകിയ വാചകം ഇപ്രകാരമാണ്. “ബിബിസി നടത്തിയ സർവേയിൽ ലോകത്ത് വിശ്വാസ്യതയുള്ള ലോകനേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്താണ്! മോദി അറുപത്തൊമ്പതാം .. സ്ഥാനത്തും…. അഭിവാദ്യങ്ങൾ..!” പോസ്റ്റിൽ വാദഗതിപോലെ ബിബിസി സർവ്വേ നടത്തിയോ…. അതിൽ രാഹുൽ ഗാന്ധി മൂംസ്ഥാനത്തു വന്നോ… മോദിക്ക് 69 മത്തെ സ്ഥാനമാണോ ലഭിച്ചത്…. നമുക്ക് സത്യാവസ്ഥ അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്ത ഗൂഗിളിൽ തിരഞ്ഞപ്പോൾ ആദ്യം തന്നെ ഞങ്ങൾക്ക് ലഭിച്ചത് പോസ്റ്റ് അസത്യമാണെന്ന വിവരമാണ്. ഇത് സംബന്ധിച്ച് Opindia വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ വാർത്ത നൽകിയിട്ടുള്ള ചില ട്വിറ്റർ പോസ്റ്റുകൾ അവലംബിച്ചാണ് അവർ വസ്തുതാ പരിശോധന നടത്തിയിരിക്കുന്നത്. അത്തരത്തിലെ ചില ട്വിറ്റർ പോസ്റ്റുകൾ താഴെ കൊടുത്തിരിക്കുന്നു.
#RGEmpoweringYouth
— Haryana Youth Congress (@Haryana_YC) March 22, 2017
Rahul gandhi was voted as 3rd most trustworthy political leader in the world https://t.co/X8fyRLkMzf
Rahul Gandhi voted 3rd most trustworthy political leader in the world – BBC News Poll #HappyBirthdayRG pic.twitter.com/WgKRDJnTV4
— Mazhar jafri (@mazhar_jafri) June 18, 2016
പോസ്റ്റിനൊപ്പം നൽകിയിട്ടുള്ള ബിബിസി ചാനലിന്‍റെതെന്ന മട്ടിലുള്ള സ്‌ക്രീൻ ഷോട്ടിനെ ആധാരമാക്കിയാണ് ഈ വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ സ്‌ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.

ബിബിസി ചാനൽ ഇതുവരെ രാഹുൽ ഗാന്ധിയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളെല്ലാം ഞങ്ങൾ വിശദമായി പരിശോധിച്ചു നോക്കി. ഇത്തരത്തിലൊരു വാർത്ത ബിബിസി പ്രസിദ്ധീകരിച്ചതായി കാണാൻ കഴിഞ്ഞില്ല. സാധാരണഗതിയിൽ ഒരു വാർത്തയുടെ തലക്കെട്ട് ഗൂഗിളിൽ തിരയുമ്പോൾ ആ വാർത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ഗൂഗിൾ നമുക്ക് എത്തിച്ചു തരും. എന്നാൽ ഇവിടെ ആ വാർത്തയുടെ തലക്കെട്ട് നൽകുമ്പോൾ ലഭിക്കുന്ന ഫലം ഇങ്ങനെയാണ്.

ഈ വർത്തയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലഭ്യമാകാത്ത സ്ഥിതിയിൽ ഒരു കാര്യം ഉറപ്പിക്കാം വാർത്ത സത്യമാകാനിടയില്ല. ഈ സ്ക്രീൻഷോട്ട് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് നമുക്ക് അനുമാനിക്കാം. “ഗാലപ് ഇന്‍റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ലോകത്തെ വിശ്വാസ്യതയുള്ള നേതാക്കളിൽ രാഹുൽ ഗാന്ധി യുഎസ് പ്രസിഡന്‍റ ഒബാമയ്ക്കും കനേഡിയൻ പ്രധാനമന്ത്രി ട്രൂഡാവുവിനും പിന്നാലെ മൂന്നാം സ്ഥാനത്ത് എത്തി. ചൈനീസ് പ്രധാനമന്ത്രിയായ ജിൻപിങുമായി അറുപത്തി ഒൻപതാം സ്ഥാനാം പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കിട്ടു.” ഇതാണ് ഫോട്ടോഷോപ്പ് ചിത്രത്തിലെ വിവരണം. ബൗദ്ധികമായി നിലവാരം പുലർത്തുന്ന ഈ ഫോട്ടോഷോപ്പ് ചിത്രം കണ്ടു തെറ്റിദ്ധരിച്ചു പ്രചരിപ്പിച്ചവരിൽ പല പ്രമുഖരും പെടുന്നു. ഗാലപ് ഇന്‍റർനാഷണലിന്‍റെ വെബ്‌സൈറ്റ് എടുത്ത് സർവ്വേ ഫലങ്ങൾ തിരഞ്ഞു നോക്കുമ്പോൾ ഇത്തരത്തിലാണ് കാണാൻ സാധിക്കുന്നില്ല. കൂടാതെ Opindia ഈ വാർത്ത വ്യാജമാണെന്ന് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്വിറ്റർ പേജുകളിൽ ഇതേക്കുറിച്ച് വന്ന പോസ്റ്റുകളും പ്രസ്തുത ഫോട്ടോഷോപ്പ് ചിത്രവും അവർ പഠന വിധേയമാക്കിയിട്ടുണ്ട്. ഇവിടെ ലേഖനം വായിക്കാം
Archived Link Opindia |
നിഗമനം
ഈ വാർത്ത വ്യാജമാണ്. ഏതാണ് രണ്ടു വർഷമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാജ ഫോട്ടോഷോപ്പ് ചിത്രത്തെ അവലംബിച്ചാണ് ഈ വാർത്ത പ്രചരിക്കുന്നത്. ഫോട്ടോഷോപ്പ് ചിത്രത്തിലെ തിയതി ശ്രദ്ധിക്കുക, 2016 ജനുവരി 11 ന്നാണ്. അങ്ങനെ നോക്കിയാൽ പോലും ചിത്രം രണ്ടു വർഷം പഴയതാണ്. അതിനാൽ വ്യാജമായ ഈ വാർത്തയോട് മാന്യ വായനക്കാർ പ്രതികരിക്കാതിരിക്കുക
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:ബിബിസി സർവ്വേ പ്രകാരം ലോകത്തെ വിശ്വാസ്യതയുള്ള നേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാമതെത്തിയോ…?
Fact Check By: Deepa MResult: False
