
പ്രചരണം
ഇക്കഴിഞ്ഞ ദിവസം രമ്യഹരിദാസ് എം.പിയും മുൻ എംഎൽഎ എൽ എ വി ടി ബൽറാം അടങ്ങുന്ന എന്ന് കോൺഗ്രസ് നേതാക്കൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കുന്നു എന്നൊരു ആരോപണം വന്നിരുന്നു പ്രോട്ടോകോൾ അനുസരിച്ച് ഹോട്ടലിൽ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. പാഴ്‌സല്‍ മാത്രമേ പാടുള്ളൂ. കോൺഗ്രസ് നേതാക്കൾ കാട്ടിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്നത് ഒരു യുവാവ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലൂടെയാണ്. ഹോട്ടലിൽ നിന്നും ഫുഡ് ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി എത്തിയ യുവാവാണ് വീഡിയോ ചിത്രീകരിച്ച് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ചിത്രീകരിച്ച സനൂഫ് എന്ന യുവാവിനെ കോൺഗ്രസ് നേതാക്കൾ ഉപദ്രവിച്ചുവെന്നും തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി എന്നും വാർത്തകൾ വന്നിരുന്നു.
എന്നാൽ യുവാവിന്‍റെ പരിക്ക് വ്യാജമാണെന്നും ചിലപ്പോൾ വലതു കയ്യിലും ചിലപ്പോൾ ഇടതു കയ്യിലും മാറിമാറി കെട്ടു പ്രത്യക്ഷപ്പെടുന്നുവെന്നും ചിലർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പോസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. വലതു കൈയിലും ഇടതു കൈയ്യിലും കെട്ടുകളുള്ള രണ്ടു ചിത്രങ്ങള്‍ തെളിവായി നല്‍കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Left Right Left പോലെയാണല്ലോടാ നിൻ്റെ കാര്യം. ആദ്യം ഇടത് കൈ പിന്നെ ലൈവിൽ രണ്ട് കൈയും ഒക്കെ , ഇപ്പോ വലുതു കൈ … നാളെ നീ വേറെ എവിടെങ്കിലും കയറ് കെട്ടി വരുമോടാ മ മ മത്തങ്ങാ തലയാ…

ഞങ്ങൾ ഈ രണ്ടു ചിത്രങ്ങളെക്കുറിച്ച് പരിശോധിച്ചു. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ സനൂഫിന്‍റെ യൂട്യൂബ് ചാനൽ ലഭിച്ചു. അത് പരിശോധിച്ചപ്പോൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടു. സംഭവത്തെക്കുറിച്ചുള്ള ഉള്ള വിവരണമാണ് വീഡിയോയിൽ. വീഡിയോയില്‍ സനൂഫിന്‍റെ ഇടതു കൈ കെട്ടി വച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിൽ പോയതും ഡോക്ടറെ കണ്ടതുമായ കാര്യങ്ങൾ സനൂഫ് പറയുന്നുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴുള്ള റിപ്പോർട്ടുകളും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഞങ്ങള്‍ ഫേസ്ബുക്ക് വഴി സനൂഫുമായി ബന്ധപ്പെട്ടു. തന്‍റെ ഇടതു കൈയ്ക്കാണ് പരിക്കുള്ളതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദുഷ്പ്രചരണം നടത്തുകയാണ് എന്നും സനൂഫ് അറിയിച്ചു. ആശുപത്രിയിലെ ചികില്‍സാ റിപ്പോര്‍ട്ട് സനൂഫ് അയച്ചു തന്നിരുന്നു.

സനൂഫിന്‍റെ ഇരുകൈകളിലും ഞാനും മാറിമാറി കെട്ടി വെച്ചിരിക്കുന്നതായി കാണിക്കുന്നത് മിറർ ഇമേജ് ഉപയോഗിച്ചാണ്, ദർപ്പണ ചിത്രം (mirror image). ദർപ്പണ ചിത്രത്തിന്‍റെ പ്രത്യേകത യഥാർത്ഥ ബിംബത്തിന്‍റെ ഇടതുവശം വലതായും വലതുവശം ഇടതായും കാഴ്ചക്കാരന് പ്രതീതി ജനിപ്പിക്കും.സ്മാർട്ട് ഫോൺ സെൽഫി കാമറകൾ വഴി ചിത്രങ്ങൾ എടുക്കുമ്പോഴും ഇതേ രീതിയിൽ ദർപ്പണ ചിത്രം തന്നെയാണ് ലഭിക്കുക. ദർപ്പണ ചിത്രങ്ങളുടെ രണ്ട് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇതിനുമുമ്പും ദുഷ് പ്രചരണം നടത്തിയിട്ടുണ്ട്. അവയില്‍ ചിലതിന്‍റെ വസ്തുത അന്വേഷണം ഞങ്ങൾ നടത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ താഴെ വായിക്കാം
ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…
ആലത്തൂർ എംഎൽഎയുടെ കൈയ്യിലെ പരിക്കിന്‍റെ കെട്ട് ഇരു കൈകളിലേയ്ക്കും ഓർക്കാതെ മാറിപ്പോയിരുന്നോ ..?
മിറര്‍ ഇമേജ് ഇഫക്റ്റ് മൂലമാണ് ചിത്രങ്ങളില്‍ കെട്ട് ഇരുകൈകളിലും മാറിമാറി കാണുന്നതായി തോന്നുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. സനുഫിന്‍റെ ഇടതു കൈയ്ക്ക് പരിക്കുണ്ട്. മിറര്‍ ഇമേജ് ഇഫക്റ്റ് മൂലം കാണുന്നവര്‍ക്ക് സന്ദേഹമുണ്ടാകാം. അതിനാല്‍ രണ്ടു കൈകളും മാറിമാറി കെട്ടിവെയ്ക്കുകയാണ് എന്ന് ദുഷ്പ്രചരണം നടത്തുകയാണ്.

Title:സനുഫിന്‍റെ ഇരു കൈകളിലും പരിക്ക് കാണുന്നത് മിറര്‍ ഇമേജ് ഇഫക്റ്റ് കാരണമാണ്…
Fact Check By: Vasuki SResult: False
