
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ ആലേഖനം ചെയ്ത് യു.എ.ഇ. സര്‍ക്കാര്‍ മോദിയെ ബഹുമാനിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റഡാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബുര്‍ജ് ഖലീഫയുടെ മുകളില്‍ കാണാം. പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“റംസാൻ മാസത്തിൽ നരേന്ദ്ര മോഡി ജിയുടെ ഇന്ത്യൻ മുസ്ലിങ്ങളോടുള്ള കരുതലിനും സഹായത്തിനും നന്ദി അറിയിച്ചു കൊണ്ട് നോമ്പ് തുറ സമയത്ത് ദുബായിലെ ബുർജ് ഖലീഫയിൽ മോദിജിയുടെ ചിത്രം തെളിഞ്ഞപ്പോൾ..
അഭിമാന നിമിഷം 😘 പഠിക്കാൻ കേരളം ദുബായിലേയ്ക്ക്. 😁”
എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥമാണോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പ്രധാനമന്ത്രി മോദിയെ ബുര്‍ജ് ഖലിഫയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച് യു.എ.ഇ. ആദരിച്ചു എന്നത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു വാര്‍ത്ത ലഭിച്ചില്ല. 2018ല്‍ പ്രധാനമന്ത്രി മോദി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച് യു.എ.ഇ. അദ്ദേഹത്തെ ആദരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ കണ്ടെത്തി. പക്ഷെ പോസ്റ്റില്‍ വാദിക്കുന്ന പോലെ യാതൊരു വാര്‍ത്തയും കണ്ടെത്തിയില്ല.

വാര്‍ത്ത വായിക്കാന്‍- Hindustan Times
ഞങ്ങള്‍ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടു൦ പരിശോധിച്ചു. പക്ഷെ അവിടെയും ഇത്തരത്തില്‍ യാതൊരു വാര്‍ത്ത കണ്ടെത്തിയില്ല. വൈറല്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Shutterstock എന്ന സ്റ്റോക്ക് വെബ്സൈറ്റില്‍ ബുര്‍ജ് ഖലീഫയുടെ ഈ ചിത്രം ലഭിച്ചു.

ചിത്രം കാണാന്‍- Shutterstock
വൈറല്‍ ചിത്രവും ഈ ചിത്രവും താരതമ്യം ചെയ്ത് പരിശോധിച്ചാല്‍ ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തിട്ടാണ് നിര്‍മിച്ചത് എന്ന് മനസിലാകും.

നിഗമനം
ബുര്‍ജ് ഖലീഫയുടെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കാണിക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണവും വ്യാജമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബുര്‍ജ് ഖലീഫയയില് പ്രധാനമന്ത്രി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചുവോ? വൈറല്‍ ചിത്രത്തിന്റെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Altered
