
വിവരണം
തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍ തന്‍റെ പ്രദേശീക ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്ത 3 പേര്‍ക്ക് തികച്ചും നില്‍ക്കാന്‍ സാധിക്കാത്ത കിത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ചിലവായെന്ന ബോര്‍ഡാണ് ചിത്രം പ്രചരിക്കാനുള്ള കാരണം. 3 ലക്ഷത്തിന്‍റെ ആട്ടിന്‍ കൂട് എന്ന തലക്കെട്ട് നല്‍കി ചിങ്ക്‌സ് ചിങ്ക്സ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.ടി.ജലീല്‍ എംഎല്‍എ അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ 3 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കെ.ടി.ജലീല്‍ എംഎല്‍എയുടെ ഓഫിസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും മറിമായം എന്ന ഒരു ടിവി സീരിയലിലെ രംഗം സ്ക്രീന്‍ഷോട്ട് എടുത്ത് എഡിറ്റ് ചെയ്ത് തെറ്റായി പങ്കുവെച്ചിട്ടുള്ളതാണെന്നും ഓഫിസ് പ്രതിനിധി മറുപടി നല്‍കി.
ഇപ്രകാരം മഴവില്‍ മനോരമയുടെ മറിമായം എന്ന സീരയല്‍ യൂട്യൂബില്‍ പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ആക്ഷേപഹാസ്യ പരമ്പരയായ മറിമായത്തിന്‍റെ മെഗ് ഫണ്ട് എന്ന എപ്പിസോഡിലാണ് എംഎല്‍എമാരുടെ ഫണ്ട് വിനിയോഗം പ്രമേയമായി അവതരിപ്പിച്ചിട്ടുള്ളത്. 27.02 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡ് പരിശോധിച്ചതില്‍ നിന്നും പാരിജാതന്‍ എംല്‍എയുടെ പ്രദേശിക വികസന ഫണ്ട്.. അടങ്കല്‍ തുക 3 ലക്ഷം രൂപ എന്നാണ് സീരിയലിലെ സെറ്റില്‍ എഴുതിയിരിക്കുന്നത്. വീഡിയോയുടെ 8.36 മിനിറ്റിലെ രംഗം സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം പേര് എഡിറ്റ് ചെയ്ത് പാരിജാതന്‍ എന്നതിന് പകരം കെ.ടി.ജലീല്‍ എന്ന് മാറ്റിയതാണെന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
യഥാര്‍ത്ഥ സ്ക്രീന്‍ഷോട്ട്-

വീഡിയോയുടെ പൂര്‍ണ്ണരൂപം-
നിഗമനം
മറിമായം എന്ന പേരില്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലെ ഒരു രംഗ് സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം കെ.ടി.ജലീല്‍ എംഎല്‍എയുടെ പേര് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:3 ലക്ഷം രൂപ ചിലവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
